Latest Updates
-
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ
ചൂടുവെള്ളത്തില് തുണി കഴുകാമോ?

തുണി കഴുകാന് ചൂടുവെള്ളം ഉപയോഗിക്കുമ്പോള് തുണി ചുരുങ്ങുകയാണ് ചെയ്യുന്നത്. തുണി ചുരുങ്ങുന്നതു മാത്രമല്ലാ, തുണിയുടെ നിറം മങ്ങുകയും ചെയ്യുന്നു. ചൂടുവെള്ളത്തിലിടുമ്പോള് തുണികള്ക്ക് നിറം നല്കുന്ന ഡൈ മങ്ങുന്നു. ഇതാണ് നിറം പോകാന് കാരണം.
തുണികളിലെ നൂലുകള്ക്കിടയില് അകലം കൂടാനും ചൂടുവെള്ളത്തില് കഴുകുന്നത് കാരണമാകും. ഇത് തുണിയുടെ ഗുണവും ഭംഗിയും നശിപ്പിക്കുകയും ചെയ്യും. ബ്രഷ് കൊണ്ട് തുണികള് കഴുകുമ്പോള് നൂലുകള് വലിയുന്നതു പോലെയാണ് ചൂടുവെള്ളം തുണികളില് പ്രവര്ത്തിക്കുന്നത്.
ചൂടുവെള്ളത്തില് തുണി കഴുകുകയാണെങ്കില് തന്നെ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ട്. ചില തുണികളുടെ ലേബലില് ചൂടുവെള്ളം ഉപയോഗിക്കാമോ എന്നതു സംബന്ധിച്ച നിര്ദേശങ്ങളുണ്ടാകും. ഇത് വായിച്ചു നോക്കുക.
തുണി യാതൊരു കാരണവശാലും പത്തു മിനിറ്റില് കൂടുതല് ചൂടുവെള്ളത്തില് ഇടരുത്.
തുണിയുടെ ഒരു ചെറിയ ഭാഗം ആദ്യം ചൂടുവെള്ളം ഉപയോഗിച്ച് കഴുകി നോക്കുക. നിറം പോകുകയാണെങ്കില് പിന്നീടിത് കഴുകാന് ചൂടുവെള്ളം ഉപയോഗിക്കരുത്.
തിളച്ച വെള്ളത്തില് ഒരിക്കലും തുണിയിടരുത്. ചൂടുവെള്ളം മാത്രം ഉപയോഗിക്കുക.
തുണികളിലെ കറ കളയാനാണെങ്കില് ചൂടുവെള്ളത്തിന് പകരം ബേക്കിംഗ് സോഡ, ചെറുനാരങ്ങാനീര് തുടങ്ങിയവ ഉപയോഗിക്കാം.



Click it and Unblock the Notifications
