Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
വെളുത്തുള്ളി മണം കളയാം
ഉള്ളിയും വെളുത്തുള്ളിയും ഭക്ഷണമുണ്ടാക്കുന്നതിലെ പ്രധാന ചേരുവയാണെങ്കിലും ഇവയുണ്ടാക്കുന്ന ദുര്ഗന്ധം പലര്ക്കും ഇഷ്ടമാവില്ല. ഇത്തരം ദുര്ഗന്ധം ഒഴിവാക്കാനുള്ള ധാരാളം വഴികളുണ്ട്.

കൈകകളില് നിന്നും ഇവയുടെ ഗന്ധമൊഴിവാക്കുവാന് അല്പം ഉപ്പ് കൈകളിലിട്ട് ഉരസുക. പിന്നീട് ചൂടുവെള്ളത്തില് കൈ കഴുകാം. ഉപ്പില് അല്പം വെള്ളമൊഴിച്ച് പേസ്റ്റാക്കി കൈകളില് ഉരസുകയുമാകാം.
തക്കാളി ഉടച്ച് അത് കൈകളില് പുരട്ടി അല്പസമയം കഴിഞ്ഞ് കഴുകിക്കളഞ്ഞാലും ഈ ദുര്ഗന്ധം ഒഴിവാക്കാം. കൈ തണുത്ത വെള്ളത്തില് കഴുകുക.
കൈകളില് നാരങ്ങാനീര് പുരട്ടുന്നതും ഉള്ളി മണം പോകാന് നല്ലതാണ്.
പാത്രങ്ങള്, ഗ്ലാസുകള് എന്നിവ സോപ്പു കൊണ്ടു കഴുകിയ ശേഷം അല്പം നാരങ്ങാനീര് പുരട്ടിയാല് ദുര്ഗന്ധം മാറിക്കിട്ടും.
ബേക്കിംഗ് സോഡ ഇട്ടു കഴുകുന്നതും നല്ലതു തന്നെ.
പാത്രങ്ങള് അല്പം ചെറുനാരങ്ങാനീരൊഴിച്ച ചൂടുവെള്ളത്തില് കഴുകിയാലും ദുര്ഗന്ധം പോയിക്കിട്ടും.
വായില് നിന്നും ഇത്തരം ഗന്ധം കളയുവാന് മൗത്ത് വാഷ് ഉപയോഗിക്കുകയോ പേസ്റ്റു കൊണ്ടു പല്ലു തേക്കുകയോ ചെയ്യുക.
വെളുത്തുള്ളി, ഉള്ളി എന്നിവ കഴിച്ച ശേഷം നാരങ്ങ, ഓറഞ്ച് ജ്യൂസ് കുടിച്ചാലും മതി. അല്ലെങ്കില് ചെറുനാരങ്ങ ചപ്പുകയോ ച്യൂയിംഗ് ഗം ചവയ്ക്കുകയോ ചെയ്യാം.
വസ്ത്രങ്ങളില് നിന്നും ഉള്ളി മണം പോകാന് വെള്ളത്തില് അല്പം നാരങ്ങാനീരൊഴിച്ച് തുണകള് അതില് മുക്കിവച്ച ശേഷം കഴുകുക.



Click it and Unblock the Notifications
