Latest Updates
-
നവരാത്രി നാളിൽ ധനലാഭം ഉറപ്പ്: ഒക്ടോബർ 12-ലെ ശുഭമുഹൂർത്തങ്ങളും ഒഴിവാക്കേണ്ട സമയങ്ങളും അറിയാം -
നവരാത്രി വാരം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
നവരാത്രി രണ്ടാം ദിനം: ഗർബ ആഘോഷം ഗംഭീരമാക്കാം; ദമ്പതികൾ ശ്രദ്ധിക്കേണ്ട സുരക്ഷാ കാര്യങ്ങൾ -
ഒക്ടോബർ 12 നക്ഷത്രഫലം: സ്വാതിയിൽ നിന്ന് വിശാഖത്തിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
നവരാത്രി വ്രതം: വ്രതമെടുക്കുമ്പോൾ എന്തൊക്കെ കഴിക്കാം? ആരോഗ്യത്തോടെ ആഘോഷിക്കാൻ ഈ ഗൈഡ് സഹായിക്കും -
ഒക്ടോബർ 11 രാശിഫലം: ഇന്നത്തെ ശുഭമുഹൂർത്തങ്ങളും 12 രാശികളുടെ സമ്പൂർണ്ണ ഫലങ്ങളും അറിയാം -
നവരാത്രി ഒന്നാം ദിനം: ഓറഞ്ച് ലുക്കിൽ തിളങ്ങാൻ ഇതാ ചില കിടിലൻ സ്റ്റൈലിങ് ടിപ്പുകൾ; ഓഫിസിൽ നിന്ന് നേരെ ഗർബ വേദിയിലേക്ക്! -
ദ്വിപുഷ്കര യോഗം: ഇന്ന് രാത്രി 9:30 മുതൽ സ്വർണ്ണവും വാഹനവും വാങ്ങാൻ സുവർണ്ണാവസരം - അറിയേണ്ടതെല്ലാം -
നവരാത്രി ഗർബ ആഘോഷങ്ങളിൽ മേക്കപ്പ് പടരില്ല, വിയർപ്പിനെ തോൽപ്പിക്കാൻ ഈ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ! -
നവരാത്രി ഒന്നാം ദിനം: വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ
കിടക്ക വാങ്ങുമ്പോള്‍ ശ്രദ്ധിക്കുക

പഞ്ഞിക്കിടക്കയോ സ്പോഞ്ച് കിടക്കയോ നല്ലതെന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ടാകും. ഇതിന് വ്യക്തമായ ഉത്തരം പഞ്ഞിക്കിടക്കയെന്നു തന്നെയാകും. കാരണം സ്പോഞ്ച് കിടക്ക പലര്‍ക്കും ശരീരത്തില്‍ സമ്മര്‍ദമുണ്ടാക്കുന്നുണ്ട്. കിടക്കുമ്പോള്‍ സുഖം തോന്നുമെങ്കിലും ശരീരത്തിന് ബലം കൊടുക്കാനുള്ള കഴിവ് പൊതുവെ സ്പോഞ്ച് കിടക്കകള്ക്കില്ല.
സ്പോഞ്ച് കിടക്കകള്‍ വാങ്ങുകയാണെങ്കില്‍ വല്ലാതെ മൃദുവായതു നോക്കി വാങ്ങാതെ ശരീരത്തിന് താങ്ങു നല്കാന് കഴിയുന്നവ നോക്കി വാങ്ങുക. വല്ലാതെ കട്ടിയുള്ളതും തീരെ മൃദുവായതും ഒഴിവാക്കുന്നതാണ് നല്ലത്.
പഞ്ഞിക്കിടക്ക വാങ്ങുമ്പോള്‍ ഇവയിലെ പഞ്ഞി അല്പം കഴിഞ്ഞാല്‍ ഒരു ഭാഗത്തേക്കു തന്നെ തള്ളിപ്പോകുമെന്ന പ്രശ്നമുണ്ട്. എന്നാല്‍ ശരീരവേദന ഒഴിവാക്കാനും കിടക്കുമ്പോള്‍ സുഖം ലഭിക്കാനും ഇവ സഹായിക്കും.
കയര്‍ നിറച്ച തരം കിടയ്ക്കകളുമുണ്ട്. ഇവ ശരീരത്തിന് താങ്ങു നല്‍കും. എന്നാല്‍ കിടക്കാന്‍ വലിയ സുഖമുണ്ടാകില്ല.
കിടക്കയ്ക്ക് കിടക്കുന്ന ആളേക്കാളും 20 സെന്റിമീറ്റര്‍ കൂടുതല്‍ നീളം വേണം. സിംഗിള്‍ ബെഡാണെങ്കില് 90 സെ.മീ വീതിയെങ്കിലും വേണം. 160 സെ.മീ വീതിയെങ്കിലും രണ്ടുപേര്‍ക്ക് ഉറങ്ങാനുള്ള കിടക്കയ്ക്കു വേണം. സിംഗിള്‍, ഡബിള്‍ ബെഡുകള്‍ക്ക് കൃത്യമായ കണക്കുണ്ട്. കിടക്ക വാങ്ങുമ്പോള്‍ ഈ അളവുകള്‍ കൃത്യമാണോയെന്നു പരിശോധിക്കുക.
കിടക്കയിടുന്ന രീതിയും പ്രധാനമാണ്. ഇത് നിരപ്പുള്ള പ്രതലത്തില്‍ വേണം ഇടാന്‍.
സിബ് ഉള്ള കവറോടു കൂടിയ കിടക്ക നോക്കി വാങ്ങുന്നത് ഇത് ഇടയ്്ക്കു വൃത്തിയാക്കാന്‍ സഹായിക്കും.



Click it and Unblock the Notifications
