Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ഇഡ്ഢലിമാവ് ഇളക്കല്ലേ

ഇഡ്ഢലിക്കുള്ള മാവരച്ചു വയ്ക്കുമ്പോള്‍ നല്ലപോലെ ഇളക്കി വയ്ക്കുക. ഉണ്ടാക്കുന്നതിന് മുന്‍പ് വീണ്ടും മാവ് ഇളക്കരുത്. പൊന്തിയ മാവ് ഇളക്കാതെ അതില്‍ നിന്നും എടുത്ത് ഇഡ്ഢലിത്തട്ടിലൊഴിക്കുക. കൂടുതല്‍ മൃദുവായ ഇഡ്ഢലിയുണ്ടാകും.
വടയുണ്ടാക്കുമ്പോള് വെള്ളം അധികമായാല്‍ എണ്ണയിടുമ്പോള്‍ എണ്ണ തെറിക്കും. ഇതൊഴിവാക്കാന്‍ വടമാവില് അല്പം നെയ്യ് ചേര്‍ക്കുക.
ചോറ് കട്ട പിടിച്ചത് ഒഴിവാക്കാന്‍ അരി വേവുമ്പോള്‍ ഒരു ചെറിയ സ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ക്കുക.
സവാള അരിയുമ്പോള്‍ കണ്ണു നീറാതിരിക്കാന്‍ ഫ്രിഡ്ജില്‍ വച്ചു തണുപ്പിച്ച ശേഷം മുറിക്കുക.
ഇലക്കറികള്‍ പാകം ചെയ്യുമ്പോള്‍ ഒരല്പം പഞ്ചസാര ചേര്‍ക്കുക. ഇത് ഇലകളുടെ നിറം അതേപടി നിലനിര്‍ത്താന്‍ സഹായിക്കും.
മൊരിഞ്ഞ ദോശ ലഭിക്കാന്‍ ഉഴുന്നിനൊപ്പം അല്പം ഉലുവ കൂടിയിട്ട് അരയ്ക്കുക.
പരിപ്പില്‍ അല്പം വെളിച്ചെണ്ണ ചേര്‍ത്ത് വേവിച്ചാല്‍ വേഗം വെന്തുകിട്ടും.
ഗ്രേവിക്ക് കട്ടി കുറവാണെങ്കില്‍ അല്പം കോണ്‍ഫ്ളോര്‍ വെള്ളത്തില്‍ കലക്കി ചേര്‍ക്കുക.
ആപ്പിള്‍ മുറിച്ചു വച്ചാല്‍ ബ്രൗണ്‍ നിറത്തിലാകും. ഇതൊഴിവാക്കാന്‍ അല്പം നാരങ്ങാനീര് പുരട്ടുക. സ്വാദും നന്നാവും.
കറികളില്‍ ഉപ്പധികമായാല്‍ ഒരു കഷ്ണം ഉരുളക്കിഴങ്ങ് മുറിച്ചിടുക. ഉരുളക്കിഴങ്ങ് ഉപ്പു വലിച്ചെടുക്കും.
മീന്‍ വറുക്കുമ്പോള്‍ എണ്ണ പതഞ്ഞു പൊങ്ങുന്നെങ്കില് ഒരു ചെറിയ കഷ്ണം പുളി വെളിച്ചെണ്ണയില്‍ ഇടുക.
പച്ചമുളകിന്റെ തണ്ടു നീക്കം ചെയ്ത് സൂക്ഷിച്ചാല്‍ വേഗം ചീയാതിരിക്കും.
ഇറച്ചി പാചകം ചെയ്യുമ്പോള്‍ പകുതി വേവായ ശേഷം ഉപ്പു ചേര്‍ക്കുക. ഇറച്ചി കൂടുതല്‍ മൃദുവാകും.
ഇറച്ചി, മീന്‍ എന്നിവയില്‍ അല്പം നാരങ്ങാനീര് പുരട്ടി വച്ചാല്‍ മസാല വേഗം പിടിച്ചു കിട്ടും.



Click it and Unblock the Notifications
