Latest Updates
-
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ -
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യകാലം, ധനനേട്ടവും പുതിയ അവസരങ്ങളും! -
2026 സെപ്റ്റംബർ 27 നക്ഷത്രഫലം: ഉത്രട്ടാതിയും രേവതിയും; ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്! -
2026 സെപ്റ്റംബർ 26 രാശിഫലം: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം!
ദീപാവലിക്ക് മലിനീകരണം ഒഴിവാക്കൂ

പരിസര, അന്തരീക്ഷ മലിനീകരണം ഒഴിവാക്കിയും നമുക്ക് ദീപാവലി ആഘോഷിക്കാം. അതിനുളള ചില മാര്‍ഗങ്ങളിതാ,
ദീപാവലിക്ക് എണ്ണവിളക്കുകള്‍ കത്തിക്കുന്നതാണ് പാരമ്പര്യരീതി. ഇവയില്‍ നിന്ന് ചെറിയ തോതിലാണെങ്കിലും പുക വരുന്നുണ്ട്. ഇത് അന്തരീക്ഷമലിനീകരണത്തിന് ഇട വരുത്തുന്നു. ഇവയ്ക്കു പകരം ഇലക്ട്രിക് ലൈറ്റുകള്‍ ഉപയോഗിക്കാം. പച്ച നിറമുള്ള ലൈറ്റുകളാണെങ്കില് കൂടുതല്‍ നല്ലത്.
പടക്കങ്ങള്‍ പൊട്ടിക്കുന്നത് ദീപാവലിക്കു പ്രധാനമാണ്. നമുക്കിത് ഒഴിവാക്കാനാവില്ല. എന്നാല്‍ വീടുകള്‍ക്കു മുന്‍പിലും റോഡിലും പടക്കങ്ങള്‍ പൊട്ടിക്കുന്നതിന് പകരം തുറസായ ഏതെങ്കിലും സ്ഥലം തെരഞ്ഞെടുക്കാം. അപകടങ്ങള്‍ ഒഴിവാക്കാനും വീടുകള്‍ക്കുള്ളിലേക്ക് പുക കടക്കുന്നതു തടയാനും ഇത് സഹായിക്കും. വൃത്തിയാക്കാനും ഇത് അല്പം കൂടി എളുപ്പമായിരിക്കും.
ദീപാവലി വെളിച്ചത്തിന്റെ ഉത്സവമാണ്, അല്ലാതെ ശബ്ദത്തിന്റെയല്ല. ഒച്ചയുണ്ടാക്കുന്ന പടക്കങ്ങള്‍ കഴിവതും കുറച്ച് പൂത്തിരി, കമ്പിത്തിരി തുടങ്ങിയ തരങ്ങള്‍ ഉപയോഗിക്കുക. ശബ്ദമലിനീകരണവും അപകടങ്ങളും കുറഞ്ഞുകിട്ടും.
ആഘോഷം കഴിഞ്ഞാല്‍ അവിടം വൃത്തിയാക്കാനുളള ഉത്തരവാദിത്വം ഒാരോരുത്തരും ഏറ്റെടുക്കുക. ചപ്പുചവറുകള്‍ ഇടാന്‍ ഒരോ വീടുകള്‍ക്കും ഫഌറ്റുകള്‍ക്കും മുന്പില് വേസ്റ്റ്ബാഗുകള് നേരത്തെ തയ്യാറാക്കി വയ്ക്കുക.
പാസ്റ്റിക് വിമുക്ത ദീപാവലി ആഘോഷിക്കുന്നതായിരിക്കും പരിസ്ഥിതിയോട് ചെയ്യാവുന്ന ഏറ്റവും വലിയ ഉപകാരം. പടക്കങ്ങളും മധുരപലഹാരങ്ങളും വാങ്ങുമ്പോള്‍ കഴിവതും പ്ലാസ്റ്റി്ക് കവറുകള്‍ ഒഴിവാക്കുക. സമ്മാനം നല്കുമ്പോഴും ഇത് ഓര്‍മയില്‍ വയ്ക്കുക.



Click it and Unblock the Notifications
