Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
ജീന്‍സ് കഴുകുമ്പോള്‍ ശ്രദ്ധിക്കുക
ധരിക്കാന്‍ സുഖമുള്ള വസ്ത്രമാണ് ജീന്‍സ്. എന്നാല്‍ ഇതിിന്റെ നിറം പോകാതെ വൃത്തിയായി കഴുകുകയെന്നത് അത്ര എളുപ്പമല്ല.
പെട്ടെന്ന് മുഷിയാത്തതു കൊണ്ട് നാലഞ്ചു പ്രാവശ്യം ധരിച്ച ശേഷം മാത്രമേ ജീന്‍സ് കഴുകേണ്ടതുള്ളൂ. കട്ടിയുള്ള തുണിയായതു കൊണ്ട് ഉണങ്ങാന്‍ ബുദ്ധിമുട്ടുണ്ടാകും. മാത്രമല്ലാ, എപ്പോഴും കഴുകുന്നത് തുണിക്കും നിറത്തിനും നല്ലതല്ല.
എപ്പോഴും ഉള്‍ഭാഗം പുറത്തേക്കാക്കി ജീന്‍സ് കഴുകുക. കഴുകാനായി വീര്യം കുറഞ്ഞ സോപ്പുപൊടിയും തണുത്ത വെള്ളവും ഉപയോഗിക്കുക. വീര്യം കൂടിയ സോപ്പുപൊടി നിറം കെടുത്തും. ചൂടുവെളളത്തില്‍ കഴുകിയാല്‍ തുണിയുടെ നാരുകള്‍ അയവുണ്ടാകും. ഇത് ജീന്‍സ് കേടാക്കും.

വെള്ള ജീന്‍സ് വൃത്തിയാക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ വേണം. ഒരു ബക്കറ്റ് വെള്ളത്തില്‍ വെള്ള വിനാഗിരി, ബേക്കിംഗ് സോഡ, അമോണിയ, സോപ്പുപൊടി എന്നിവ കലക്കി ജീന്‍സ് അതില്‍ 15 മിനിറ്റ് ഇട്ടുവയ്ക്കുക. ഇത് കറയകറ്റാനും വെളുപ്പുനിറം നല്‍കാനും സഹായിക്കുന്നു.
ജീന്‍സ് പുതുതായിരിക്കാന്‍ ഒരു മാര്‍ഗമുണ്ട്. കഴുകി ഉണക്കിയ ശേഷം ജീന്‍സ് മടക്കി ഒരു കവറിലാക്കി ഫ്രീസറിന് വയ്ക്കാം. ജീന്‍സിന്റെ നിറം പോകില്ലെന്നു മാത്രമല്ലാ, രോഗാണുക്കള്‍ നശിക്കുകയും ചെയ്യും.



Click it and Unblock the Notifications
