Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
അടിവസ്ത്രങ്ങള്‍ കഴുകുമ്പോള്‍ ശ്രദ്ധിക്കുക

ഏതുതരം തുണി കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് ഇവ കഴുകേണ്ടത്. കോട്ടന്‍, സില്‍ക്, സാറ്റിന് തുടങ്ങിയ വിവിധ തരം തുണികള്‍ കഴുകേണ്ട രീതിയും വ്യത്യസ്തമാണ്. ഇവയിലുള്ള ലേബല്‍ വായിച്ചുവേണം കഴുകേണ്ട വിധം തെരഞ്ഞെടുക്കാന്‍. ചില തരം തുണികള്‍ വാഷിംഗ് മെഷീനില്‍ ഇട്ടു കഴുകാന്‍ പറ്റാത്തവയുണ്ട്, ചിലത് ചൂടുവെള്ളത്തില്‍ ഇട്ട് കഴുകേണ്ടവയുണ്ട്. ലേബല്‍ വായിച്ചാല്‍ കഴുകേണ്ട രീതിയെപ്പററി ഏകദേശരൂപം കിട്ടും.
ബ്രാ കഴുകുന്നത് വാഷിംഗ്മെഷീനില്‍ ഇട്ടാണെങ്കില്‍ കഴുകുവാനായി ലഭിക്കുന്ന ബാഗിലിട്ട് കഴുകുന്നതായിരിക്കും നല്ലത്. തണുത്തവേള്ളത്തില് സോപ്പുപൊടിയിട്ട് ബ്രാ കഴുകിയെടുക്കാം. ഇവയുടെ ഹുക്കുകള്‍ ഇട്ടുവച്ചു കഴുകുന്നതാണ് നല്ലത്. മൃദുവായ ബ്രഷുപയോഗിച്ച് ബ്രാസ്ട്രാപ്പുകള് വൃത്തിയാക്കാം. ചൂടുവെള്ളം കഴുകാന്‍ ഉപയോഗിച്ചാല്‍ ഇവയുടെ സ്ട്രാപ്പുകള്‍ അയയും.
സില്‍ക്, സാറ്റിന് തുടങ്ങിയ അടിവസ്ത്രങ്ങള്‍ കഴുകാന്‍ തണുത്തവെള്ളത്തില്‍ സോപ്പുപൊടി കലക്കി ഉപയോഗിക്കാം. കൈ കൊണ്ട് അടിവസ്ത്രങ്ങള്‍ കഴുകുന്നതാണ് കൂടുതല്‍ നല്ലത്.
കടുത്ത നിറമുളള വസ്ത്രങ്ങളുടെ കൂടെയിട്ട് അടിവസ്ത്രങ്ങള്‍ കഴുകരുത്. ഇവയുടെ നിറംമങ്ങും. കഴുകാനുപയോഗിക്കുന്ന വെളളത്തില്‍ ഒന്നോ രണ്ടോ തുള്ളി വിനാഗിരി ചേര്‍ക്കുന്നത് നല്ലതാണ്. അടിവസ്ത്രങ്ങളില്‍ കറയുണ്ടെങ്കില്‍ പോകും.
ഉണങ്ങാനായി ഇവ ഡ്രയറില്‍ ഇടരുത്. വെയിലും കാറ്റും കൊണ്ട് പുറത്ത് കിടന്ന ഉണങ്ങുന്നതാണ് നല്ലത്. തുണിയിലെ അണുക്കള്‍ പോയി്ക്കിട്ടും.



Click it and Unblock the Notifications
