Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
കോട്ടന്‍ സാരി വൃത്തിയായി സൂക്ഷിക്കാം

കോട്ടന്‍ സാരി ആദ്യമായി കഴുകുകയാണെങ്കില്‍ ചൂടുവെള്ളത്തില്‍ റോക്ക് സാള്‍ട്ട് കലര്‍ത്തി 15 മിനിറ്റ് സാരി ഇതില്‍ മുക്കി വയ്ക്കുക. ഇത് സാരിയുടെ നിറം നഷ്ടപ്പെടാതെ സൂക്ഷിക്കും.
സോപ്പ് നട്ടുകള്‍ വാങ്ങുവാന്‍ കിട്ടും. ഇവ തുണികള്‍ കഴുകാന്‍ ഉപയോഗിക്കാറുണ്ട്. വെള്ളത്തില്‍ സോപ്പ് നട്ടുകള്‍ ചേര്‍ത്ത് കോട്ടന്‍ സാരികള്‍ അതില്‍ മുക്കി വയ്ക്കുന്നതും പുതുമ നിലനിര്‍ത്തും.
കോട്ടന്‍ സാരികളില്‍ കഞ്ഞിപ്പശ മുക്കേണ്ടത് അത്യാവശ്യമാണ്. എന്നാലേ സാരി ഉറപ്പോടെ നില്ക്കൂ. ഇപ്പോള്‍ വിപണിയില്‍ മണമുള്ള സ്റ്റാര്‍ച്ച് കിട്ടും ഇവ ഉപയോഗിക്കാം. സാരിയ്ക്ക് മണവും ലഭിയ്ക്കും.
വീട്ടിലുണ്ടാക്കുന്ന കഞ്ഞിവെള്ളത്തില്‍ പാകത്തിന് വെള്ളം ചേര്‍ത്ത് സാരി മുക്കാം. കോണ്‍സ്റ്റാര്‍ച്ചില്‍ വെള്ളം ചേര്‍ത്തും കോട്ടന്‍ സാരിയില്‍ ഉപയോഗിക്കാം. ഇതിന് ഒരു സ്പൂണ്‍ കോണ്‍ സ്റ്റാര്‍ച്ചില്‍ രണ്ടു കപ്പ് വെള്ളം ചേര്‍ക്കണം. കട്ടി കൂടിയ കോട്ടനാണെങ്കില് കൂടുതല്‍ കോണ്‍സ്റ്റാര്‍ച്ച് ഉപയോഗിക്കാം.
കഞ്ഞിപ്പശ മുക്കിയ ശേഷം കോട്ടന്‍ സാരി തണലിലിട്ടു വേണം ഉണക്കുവാന്‍. പിന്നീട് ഇത് അയേണ്‍ ചെയ്ത് ഉപയോഗിക്കുകയും വേണം. വെള്ളം തളിക്കാതെ അയേണ്‍ ചെയ്യുന്നതാണ് നല്ലത്.
കോട്ടന്‍ സാരികള്‍ ഹാംഗറില്‍ തൂക്കിയിടുന്നത് ചുളിവുകള്‍ ഒഴിവാക്കുവാന്‍ സഹായിക്കും.
കോട്ടന്‍ സാരി, സൂക്ഷിക്കുക, കഴുകുക, കഞ്ഞിപ്പശ, ഉണക്കുക
കോട്ടന്‍, കോട്ടന്‍സാരി, സ്റ്റാര്‍ച്ച്, കഞ്ഞിപ്പശ, സോപ്പ് നട്ട്, വെള്ളം, കോണ്‍സ്റ്റാര്‍ച്ച്, അയേണ്‍



Click it and Unblock the Notifications
