Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മുറി എളുപ്പം വൃത്തിയാക്കാം

ആദ്യം ചെയ്യേണ്ടത് മുറയിലെ മേശ, കസേര, കട്ടില് തുടങ്ങിയവ അതാത് സ്ഥാനത്ത് തന്നെ ശരിയായി ഒതുക്കിയിടുകയാണ്. അപ്പോള്‍ത്തന്നെ മുറിയ്ക്കൊരു അടുക്കും ചിട്ടയും വരും.
മുറിയില്‍ അവിടിവിടെ പല സാധനങ്ങളും അലക്ഷ്യമായി വലിച്ചെറിയാറുണ്ട്. പേന, ഹെയര്‍ക്ലിപ്പ്, ചീപ്പ് തുടങ്ങിയവ. ഇവ എല്ലാം പെറുക്കിക്കൂട്ടി ഏതെങ്കിലും മേശവലിപ്പിലോ കവറിലോ ഇട്ടു വയ്ക്കുക. പിന്നീട് സമയം കിട്ടുന്നതിനനുസരിച്ച് ഇവ അതാത് സ്ഥാനത്ത് വയ്ക്കാം.
കഴുകാനുള്ളതും കഴുകിയതുമായ വസ്ത്രങ്ങള്‍ മുറിയില്‍ വാരിവലിച്ചിടുന്നത് മുറി വൃത്തികേടാകുന്നതിന് പ്രധാന കാരണമാണ്. ഇതിനുള്ള പരിഹാരം രണ്ട് ലോണ്‍ഡ്രി ബാഗുകള്‍ മുറിയില്‍ സൂക്ഷിക്കുകയാണ്. കഴുകാനുള്ള വസ്ത്രങ്ങള്‍ ഒന്നിലും കഴുകിക്കഴിഞ്ഞവ മറ്റേതിലും ഇട്ടുവയ്ക്കാം. അല്ലെങ്കില്‍
മുറി വൃത്തിയാക്കുമ്പോള്‍ കിടക്ക വിരിപ്പും പുതപ്പും തലയിണകളും അതാത് സ്ഥാനത്ത് വയ്ക്കുക. കട്ടിലില്‍ പുസ്തകങ്ങളോ മറ്റു സാധനങ്ങളോ ഇടാതിരിക്കുക. ഉറങ്ങി എഴുന്നേറ്റാല്‍ വിരിപ്പും പുതപ്പുകളും വൃത്തിയാക്കി വയ്ക്കുന്ന ശീലം പതിവാക്കിയാല്‍ മുറിയുടെ പകുതി വൃത്തികേട് മാറിക്കിട്ടും.
മുറി അടിച്ചുവാരി പൊടിയും അഴുക്കും ഗാര്‍ബേജ് ബാഗിലിടുക. ഇതിന് മുറിയില്‍ ഒരു ഡസ്റ്റ് ബിന്‍ സൂക്ഷിക്കുന്നത് നല്ലതായിരിക്കും. ആവശ്യമില്ലാത്ത കടലാസുകളും സാധനങ്ങളും അപ്പപ്പോള്‍ ഡസ്റ്റ്ബിനില് ഇട്ടാല്‍ മുറിയില്‍ ചപ്പുചവറുകള്‍ കുറയും.
അടിച്ചു വാരിയ ശേഷം മുറി തുടയ്ക്കുന്നതും നല്ലതാണ്. തറ തുടയ്ക്കുവാനുള്ള എന്തെങ്കിലും ലോഷനിട്ട് തുടച്ചാല്‍ മുറിയിലാകെ സുഗന്ധം ലഭിയ്ക്കും.



Click it and Unblock the Notifications
