Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
സ്റ്റീല്‍ പാത്രങ്ങള്‍ വെട്ടിത്തിളങ്ങട്ടെ

ഭക്ഷണം പാകം ചെയ്തുകഴിഞ്ഞാലുടന്‍ സ്റ്റീല്‍ പാത്രങ്ങള്‍ ഒന്നോ രണ്ടോ തുള്ളി നാരങ്ങാനിരൊഴിച്ച വെളളത്തില്‍ ഇറക്കിവയ്ക്കുക.
പാത്രത്തിന്റെ ഉള്‍ഭാഗത്ത് കരിഞ്ഞിട്ടുണ്ടെങ്കില്‍ ഒരു നുള്ള് സോഡാക്കാരമിട്ട വെളളമൊഴിച്ച് തിളപ്പിക്കുക. ഈ കറ പോയിക്കിട്ടും.
പാത്രം ഉരച്ചു കഴുകാനായി ബ്രഷും സ്ക്രബറും ഉപയോഗിക്കാം. സോപ്പിട്ട് പാത്രങ്ങള്‍ കഴുകാം. വെള്ളം കൊണ്ട് പാത്രങ്ങള്‍ നല്ലപോലെ കഴുകിയ ശേഷം വെയിലത്തു വച്ച് ഉണക്കുക. പിന്നീട് പാത്രങ്ങള്‍ തുണി കൊണ്ടുതുടച്ച് സൂക്ഷിക്കാം.
ഡിഷ് വാഷറിലാണ് പാത്രം കഴുകുന്നതെങ്കില്‍ വീര്യം കുറഞ്ഞ സോപ്പുപയോഗിച്ച് കഴുകുക. പീന്നീട് ഇത് വെയിലത്തു വച്ച് ഉണക്കുക. പാത്രത്തിലെ അണുക്കളെ പൂര്‍ണമായും നീക്കം ചെയ്യാന്‍ ഇത് സഹായിക്കും.
പ്രഷര്‍ കുക്കറില്‍ പാചകം ചെയ്യുമ്പോള്‍ ഒരു ചെറിയ കഷണം പുളിയിട്ടാല് കുക്കറിന്റെ അടിയില്‍ കറുത്ത നിറം വരില്ല.
രണ്ടുമൂന്നു ദിവസം വെളളത്തിലിട്ട ശേഷമാണ് പാത്രം കഴുകുന്നതെങ്കില്‍ കഴുകിക്കഴിഞ്ഞ് അവസാനം ആര്യവേപ്പിലയിട്ടു തിളപ്പിച്ച വെളളം ഉപയോഗിച്ചു കഴുകുക. ഇങ്ങനെ ചെയ്താല്‍ കീടാണുക്കള്‍ പൂര്‍ണമായും നശിക്കും.
അടുക്കളയുടെ വൃത്തി അവിടെയുപയോഗിക്കുന്ന പാത്രങ്ങളില്‍ കാണാം. അതുകൊണ്ടുതന്നെ പാത്രങ്ങള്‍ വൃത്തിയാക്കി വയ്ക്കേണ്ടത് അത്യാവശ്യമാണ്. വൃത്തിയാണ് ആരോഗ്യത്തിന്റെ അടിസ്ഥാനവും.



Click it and Unblock the Notifications
