Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
സോഫ ഒഴിവാക്കി സ്ഥലം ലാഭിക്കാം

സോഫയ്ക്കു പകരം നിലത്തുവിരിക്കാവുന്ന പായയാണെങ്കിലോ. അയ്യേ എന്നു പറയാന്‍ വരട്ടെ. പണ്ടുകാലത്ത് രാജകൊട്ടാരങ്ങളില്‍ പോലും പരവതാനികളിലാണ് അതിഥികളെ ഇരുത്തിയിരുന്നത്. ഇപ്പോഴും കണ്ടിട്ടില്ലേ, ചില രാഷ്ട്രീയപാര്‍ട്ടികളും നിലത്തെ വിരിപ്പിലിരുന്നാണ് ചര്‍ച്ചകള്‍ നടത്തുന്നത്.
പായ വെറുതെ വിരിയ്ക്കേണ്ട. ഇതിനു മുകളില്‍ ഭംഗിയുള്ള വിരിപ്പ് വിരിക്കാം. വശങ്ങളില് വിരിപ്പിന് ചേരുന്ന കുഷ്യനുകളോ ഉരുണ്ട തലയിണകളോ വയ്ക്കാം. അതിഥികള്‍ക്ക് വേറിട്ടൊരു കാഴ്ച കൂടിയാകും ഇത്. ആവശ്യം കഴിഞ്ഞാല്‍ മടക്കി വയ്ക്കാമെന്നതാണ് ഇതിന്റെ പ്രധാന ഗുണം.
പുതുതായി താമസം തുടങ്ങിയവര്‍ക്കും ബാച്ചിലേഴ്സിനും പറ്റിയതാണ് ബീന്‍ ബാഗുകള്‍. മൂന്നോ നാലോ ബീന്‍ ബാഗുകള്‍ വാങ്ങിയാലും സോഫാസെറ്റിനേക്കാളും സ്ഥലവും പണവും ലാഭിക്കാം. ഇരിക്കാനും സുഖമാണ്. എന്നാല്‍ അല്പം പ്രായമായവര്‍ക്ക് ഇതില്‍ ഇരിക്കുവാന് ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് ബീന്‍ ബാഗുകള്‍ വാങ്ങുമ്പോള്‍ പ്രായം കൂടി കണക്കിലെടുക്കണം.
ഇരിക്കാന്‍ പാകത്തിലുള്ള കുഷ്യനുകളും സോഫകള്‍ക്ക് പകരം ഉപയോഗിക്കാം. ആവശ്യത്തിനനുസരിച്ച് ഉയരത്തില്‍ കുഷ്യനുകള്‍ ലഭ്യമാണ്. അല്ലെങ്കില്‍ രണ്ടോ മൂന്നോ കുഷ്യനുകള്‍ ഒരുമിച്ചിടാം. ആളുകള്‍ ഇരുന്നാല്‍ മറിഞ്ഞുവീഴാത്ത തരത്തിലുള്ള കുഷ്യനുകള്‍ നോക്കി വാങ്ങണം. ഇവയ്ക്ക് പറ്റിയ കവറുകളും ഇടണം.
സ്ഥലം കളയാതിരിക്കാന്‍ ജാപ്പനീസ് ശൈലി വേണമെങ്കില്‍ സ്വീകരിക്കാം. ഒരു മേശയും അതിനു ചുറ്റും സ്റ്റൂളുകളുമാണ് ജാപ്പനീസ് സ്റ്റൈല്‍. മേശ മരത്തിന്റെയോ ഇരുമ്പിന്റെയോ ഗ്ലാസിന്റെയോ ആകാം. ഇതിന് ചുറ്റു ആറ് സ്റ്റൂളുകള്‍ ധാരാളം മതി. ഇത് വ്യത്യസ്തമായൊരു രീതി കൂടിയാകും. അധികം പണം ചെലവാകില്ലെന്നതും ഇതിന്റെ ഗുണമാണ്.
രാത്രി കിടക്കയായി ഉപയോഗിക്കാവുന്നതും പകല്‍ ഇരിക്കാവുന്നതുമായ സോഫാ കം ബെഡ് സ്ഥലം ലാഭിക്കുവാനുള്ള നല്ലൊരു മാര്‍ഗമാണ്.



Click it and Unblock the Notifications
