Latest Updates
-
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്!
രത്നാഭരണങ്ങള്‍ വൃത്തിയായി സൂക്ഷിക്കാം

രത്നങ്ങളില്‍ ഒരിക്കലും പെര്‍ഫ്യൂമുകള്‍ സ്പ്രേ ചെയ്യുകോ ഇവയില്‍ മേക്കപ്പ് സാധനങ്ങളോ ബോഡി ലോഷനുകളോ പുരളാന്‍ അനുവദിക്കുകയോ ചെയ്യരുത്. രത്നങ്ങള്‍ക്ക് മാത്രമല്ലാ, യതൊരു തരം ആഭരണങ്ങള്‍ക്കും ഇത് നല്ലതല്ല.
ഏതു തരം കല്ലുകളാണെന്ന് ആശ്രയിച്ചാണ് അവ വൃത്തിയാക്കേണ്ട രീതിയും തെരഞ്ഞെടുക്കാന്‍. ഉദാഹരണത്തിന് ഇന്ദ്രനീലം, വജ്രം തുടങ്ങിയവ വളരെ ഉറപ്പുള്ളവയാണ്. ഇവ ചൂടുവെളളത്തില്‍ ഒന്നോ രണ്ടോ മണിക്കൂര്‍ ഇട്ടുവച്ചാലും ഒരു കേടും സംഭവിക്കില്ല. നേരെ മറിച്ച് നീലരത്നങ്ങളും പവിഴവും ചൂടില്‍ പെട്ടെന്ന് നശിച്ചുപോകും.
ഇന്ദ്രനീലം, വജ്രം, മരതകം തുടങ്ങിയവ ഇളംചൂടുവെളളത്തില് വീര്യം കുറഞ്ഞ സോപ്പുപൊടിയിട്ട് വൃത്തിയാക്കാം. ചന്ദ്രകാന്തം, ക്ഷീരസ്ഫടികം തുടങ്ങിയവ സോപ്പുപൊടിക്കു പകരം ഹാന്റവാഷ് ഇട്ട് വൃത്തിയാക്കുന്നതാണ് നല്ലത്. പവിഴം, നീലരത്നം തുടങ്ങിയവ ഈഥൈല്‍ ആല്‍ക്കഹോള്‍ ഉപയോഗിച്ച് വൃത്തിയാക്കാം.
രത്നങ്ങളില്‍ പോറല്‍ പറ്റിയാല്‍ അതിന്റെ മൂല്യം ഏറെ കുറയും. അതുകൊണ്ട് ഇവ വൃത്തിയാക്കുമ്പോള്‍ മൃദുവായ ബ്രഷോ തുണിയോ ഉപയോഗിക്കുക.
കഴുകി ഉണങ്ങുന്നതിനു മുന്‍പ് രത്നാഭരണങ്ങള്‍ അടച്ചുവയ്ക്കരുത്. കഴുകി തുടച്ച ശേഷം അരമണിക്കൂറെങ്കിലും ഇവ ഉണങ്ങാന്‍ അനുവദിക്കണം. രത്നങ്ങളിലെ ജലാംശം അവയെ എളുപ്പത്തില്‍ നശിപ്പിക്കും.
കല്ലുകള്‍ പതിപ്പിച്ച ആഭരണങ്ങള്‍ അലക്ഷ്യമായി സൂക്ഷിക്കരുത്. ഇവ ആഭരണപ്പെട്ടിയില്‍ സൂക്ഷിക്കുക. അല്ലെങ്കില്‍ കല്ലുകള്‍ ഇളകിപ്പോകും. രത്നാഭരണങ്ങള്‍ വാങ്ങിക്കുമ്പോള്‍ കിട്ടിയ പെട്ടി തന്നെ ഉപയോഗിക്കുകയായിരിക്കും നല്ലത്.



Click it and Unblock the Notifications
