Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
വീടു വൃത്തിയാക്കൂ, ഇവയെ മറക്കരുത്

ടിവിയുടെ പൊടി നാം മിക്കപ്പോഴും തുടച്ചുകളയും. എന്നാല്‍ റിമോട്ട് കണ്ട്രോള് മിക്കവാറും പേര് വൃത്തിയാക്കാറില്ല. ഇതിനു പുറമെ കമ്പ്യൂട്ടര്‍ മൗസ്, കീബോര്‍ഡ്, ടെലഫോണ്‍ തുടങ്ങിയവ പൊടി തുടച്ചു വൃത്തിയാക്കാന്‍ മറക്കരുത്. ആന്റി ബാക്ടീരിയല്‍ ലോഷനുകള്‍ വച്ച് ഇവ വൃത്തിയാക്കാം.
വീടും പാത്രങ്ങളും വസ്ത്രങ്ങളും നാം വാക്വം ക്ലീനര്‍, ഡിഷ് വാഷര്‍, വാഷിംഗ് മെഷീന് എന്നിവയുപയോഗിച്ച് വൃത്തിയാക്കാറുണ്ട്. എന്നാല്‍ ഇവ വൃത്തിയാക്കാന്‍ പലപ്പോഴും വിട്ടുപോകും. ഇവയുടെ ശരിയായ പ്രവര്‍ത്തനത്തിന് ഇവ വൃത്തിയായിരിക്കേണ്ടത് അത്യാവശ്യമാണ്. വാക്വം ക്ലീനറിലെ ബ്രഷുകളിലെ പൊടി തട്ടിക്കളയാം. ഇവയുടെ ബാക്കിയുള്ള ഭാഗങ്ങള്‍ കഴുകിവൃത്തിയാക്കാം. ഡിഷ് വാഷര്‍, വാഷിംഗ് മെഷീന് എന്നിവ വൃത്തിയാക്കുവാന്‍ ബേക്കിംഗ് സോഡ, വെളളം, വിനാഗിരി, നാരങ്ങാനീര് എന്നിവ കൂട്ടിക്കലര്‍ത്തി മെഷീനുകള്ക്കുള്ളിലൊഴിച്ച് മെഷീന് കുറച്ചുനേരം പ്രവര്‍ത്തിപ്പിച്ചാല്‍ മതി.
ഭക്ഷണസാധനങ്ങള്‍ സൂക്ഷിക്കുന്നതുകൊണ്ട് ഫ്രിഡ്ജിനുള്വശം നാം വൃത്തിയാക്കും. ഫ്രിഡ്ജിന്റെ ശരിയായ പ്രവര്‍ത്തനത്തിന് അതിന്റെ പുറകിലുള്ള പൊടിയും അഴുക്കും വൃത്തിയാക്കണം. വൃത്തിയാക്കുന്നതിന് മുന്‍പ് ഫ്രിഡ്ജ് ഓഫ് ചെയ്യാന്‍ മറക്കരുത്.
വീടിന്റെ വാതില്‍, ജനലുകള്‍ എന്നിവയിലുള്ള ചിലന്തിവലകള്‍ തട്ടിക്കളയുമ്പോള്‍ ചുമരുകളിലും മച്ചിലുമുളള ചിലന്തിവലകളും മാറാലയും വൃത്തിയാക്കാന്‍ മറക്കരുത്.
കത്തി വക്കാനുള്ള സ്ററാന്റ് കഴിവതും ഗ്യാസിനടുത്തു വയ്്ക്കാതിരിക്കുക. പാചകം ചെയ്യുമ്പോള്‍ സ്റ്റാന്റില്‍ എണ്ണമയം വരാന്‍ സാധ്യതയുണ്ട്. ഇതില്‍ പൊടി കൂടി പറ്റിപ്പിടിച്ചാല്‍ ആകെ വൃത്തികേടാകും. ഇങ്ങനെ വൃത്തികേടായ സ്റ്റാന്റ് ചൂടുളള സോപ്പുവെള്ളം ഉപയോഗിച്ച് വൃത്തിയാക്കാം.
വീടിനു പുറത്തുള്ള ലൈറ്റുകളിലും ബള്‍ബുകളിലും പൊടി പറ്റിപ്പിടിച്ച് വൃത്തികേടാവാന്‍ സാധ്യത കൂടുതലാണ്. ഇവ സോപ്പുവെളളമുപയോഗിച്ച് കഴുകുകയോ പൊടി തുടച്ചുകളയുകയോ ചെയ്യണം. മൂന്നൂനാലു മാസത്തിലൊരിക്കലെങ്കിലും ഇവ വൃത്തിയാക്കണം. വീടിന് ഭംഗി നല്കാനുദ്ദേശിച്ചുള്ള ലൈറ്റുകള്‍ വീട് വൃത്തികേടാക്കരുതല്ലോ.



Click it and Unblock the Notifications
