Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
അടുക്കള സിങ്ക് വെട്ടിത്തിളങ്ങട്ടെ

അല്പം ശ്രദ്ധ വച്ചാല്‍ സിങ്ക് എപ്പോഴും വൃത്തിയായി സൂക്ഷിക്കാം. ഇതിന് ആദ്യമായി വേണ്ടത് സിങ്കില്‍ പാത്രങ്ങള്‍ കൂട്ടിയിടാതിരിക്കുകയാണ്. പാത്രങ്ങളിലെ എണ്ണമയം സിങ്ക് വൃത്തികേടാക്കുകയും ചെറുപ്രാണികളെ ആകര്‍ഷിക്കുകയും ചെയ്യും. പാത്രങ്ങള്‍ ഇടുകയാണെങ്കില്ത്തന്നെ ആദ്യം വെറുതേ വെള്ളമൊഴിച്ചു കഴുകണം.
ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും അരി, പച്ചക്കറികള്‍ എന്നിവ കഴുകുമ്പോഴും ഇവ സിങ്കിലേക്കു വീഴാതെ ശ്രദ്ധിക്കണം. സിങ്കിന്റെ ഉള്ളില്‍ ഇവ തടഞ്ഞിരുന്നാല്‍ വെള്ളം കെട്ടിക്കിടക്കും.
സിങ്കില്‍ വെള്ളം കെട്ടിക്കിടക്കുകയാണെങ്കില്‍ ഡ്രൈനക്സ്, ക്ലീനെക്സ് തുടങ്ങിയ പേരുകളില്‍ ചില പൊടികള്‍ ലഭ്യമാണ്. ഇവ സിങ്കിലിട്ട് കുറച്ചുസമയത്തിനു ശേഷം കഴുകിയാല്‍ തടസം മാറിക്കിട്ടും.
സിങ്ക് കഴുകുവാന്‍ മണമുള്ള പല ലായനികളും ഇന്ന് വിപണിയില്‍ ലഭ്യമാണ്. സിങ്കിന്റെ ദുര്‍ഗന്ധം ഒരു പരിധിവരെ അകറ്റാന്‍ ഇവയ്ക്കാകും.പാത്രങ്ങള്‍ തേച്ചുകഴുകാനുപയോഗിക്കുന്ന സ്ക്രബറുകളിലെ വെള്ളം നല്ലപോലെ പിഴിഞ്ഞുകളഞ്ഞ് സൂക്ഷിച്ചില്ലെങ്കില്‍ ദുര്ഗന്ധമുകും.
മിക്കവാറും സിങ്കുകളെല്ലാം തന്നെ സ്റ്റീല്‍, മെറ്റല്‍ എന്നിവ കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. അതുകൊണ്ട് പാത്രം കഴുകാനുപയോഗിക്കുന്ന ലായനികള്‍ സിങ്ക് മുഴുവനായും വൃത്തിയാക്കിയെന്ന് വരില്ല. പുളിയും ഉപ്പും ചേര്‍ത്ത് ഉരച്ചുകഴുകിയാല്‍ സിങ്കിന് നല്ല നിറം ലഭിക്കും.
പുളിക്കു പകരം നാരങ്ങയും വൃത്തിയാക്കാനുപയോഗിക്കാം.



Click it and Unblock the Notifications
