Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
വീടിന്റെ ചുവരുകള്‍ വൃത്തിയാക്കാം

ചുവരു വൃത്തിയാക്കുമ്പോള്‍ ആദ്യം ചെയ്യാനുള്ളത് ആ മുറിയിലെ ഫര്ണിച്ചറുകളുള്പ്പടെയുള്ള സാധനങ്ങള്‍ മാറ്റുകയെന്നതാണ്. അല്ലെങ്കില്‍ പൊടി മുഴുവനും ഇവയിലാകും.
തലയില്‍ പൊടി വീഴാതിരിക്കാനായി തൊപ്പി വയ്ക്കുന്നത് നല്ലതാണ്. അലര്‍ജി ഉള്ളവര്‍ മൂക്കില്‍ പൊടി പോകാതെ സൂക്ഷിക്കണം.
ചുവര് വൃത്തിയാക്കുമ്പോള്‍ എപ്പോഴും സീലിംഗില്‍ നിന്നു തുടങ്ങണം. മുകളില്‍ നിന്ന് താഴേക്കായിരിക്കണം വൃത്തിയാക്കേണ്ടത്.
ബ്രഷ് ഉപയോഗിച്ചോ വൃത്തിയുള്ള തുണിയുപയോഗിച്ചോ പൊടി തട്ടിക്കളയാം. മുകളിലേക്ക് കയ്യെത്തുവാനായി ഉറപ്പുള്ള കോണിയുടെ മുകളില്‍ കയറി നിന്ന് വൃത്തിയാക്കാം.
ചുവരിലെ പാടുകളോ പൂപ്പല്‍ ബാധയോ ഉണ്ടെങ്കില്‍ വിനൈല്‍ ഇറേസറോ സാന്റ് പേപ്പറോ ഉപയോഗിച്ച് ഉരച്ചുകളയാം.
ചുവരു വൃത്തിയാക്കിയ ശേഷം നിലത്തെ പൊടി മുഴുവന്‍ അടിച്ചു, തുടച്ചു കളയണം. വാക്വം ക്ലീനര്‍ ഉപയോഗിച്ച് ഫര്ണിച്ചറുകളിലേയും മറ്റു സാധനങ്ങളിലേയും പൊടി കളയണം.
ഇടയ്ക്ക് പെയിന്റടിക്കുന്നതും ചുവരുകള്‍ വൃത്തിയായിരിക്കാന്‍ സഹായിക്കും.



Click it and Unblock the Notifications
