Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മേക്കപ്പ് ബ്രഷ് കഴുകാന്‍ ഷാംപൂ

ബ്രഷുകള്‍ കഴുകിയാല്‍ അവ പൂര്‍ണമായും ഉണങ്ങുന്നതു വരെ ഉപയോഗിക്കാനാവില്ല. അതുകൊണ്ട് മേക്കപ്പ് വേണ്ടാത്ത ദിവസം നോക്കി ഇവ വൃത്തിയാക്കുക.
ഇളം ചൂടുള്ള വെള്ളമാണ് മേക്കപ്പ് ബ്രഷുകള്‍ കഴുകാന്‍ നല്ലത്. തിളച്ച വെള്ളത്തില്‍ ബ്രഷുകളിട്ടാല് ഇവ കേടായിപ്പോകും.
വെള്ളത്തില്‍ വീര്യം കുറഞ്ഞ ഷാംപൂ കലര്‍ത്തി ബ്രഷുകള്‍ അതിലിട്ട് വയ്ക്കാം. അഴുക്കിളകി കഴിയുമ്പോള്‍ ഇവ വെള്ളം കൊണ്ട് കഴുകിയെടുക്കാം. ബ്രഷുകള്‍ എതില്‍ദിശയില്‍ കഴുകരുത്. ബ്രഷിന്റെ രോമങ്ങള്‍ കൂടിയിരിക്കുകയാണെങ്കില്‍ കൈകള്‍ കൊണ്ട് മൃദുവായി വേര്‍പെടുത്താം. ശക്തിയോടെ വലിച്ചാല്‍ ബ്രഷുകള്‍ കേടായിപ്പോകും.
ഷാംപൂ മുഴുവനായി പോകുന്നത് വരെ ബ്രഷുകള്‍ കഴുകണം. പിന്നീട് ഇവ ഉണങ്ങിയ ടവലില്‍ തുടച്ചെടുക്കണം.
കണ്ണുകളുടെ മേക്കപ്പിന് ഉപയോഗിക്കുന്ന ബ്രഷുകള്‍ ഒരോ തവണയും ഉപയോഗിച്ച ശേഷം കഴുകുന്നതാണ് നല്ലത്. അല്ലെങ്കില്‍ കണ്ണിന് അസ്വസ്ഥതയുണ്ടാകാന്‍ ഇടയുണ്ട്.
പൂര്‍ണമായും ഉണങ്ങിയ ശേഷം മാത്രമെ വീണ്ടും ബ്രഷുകള്‍ ഉപയോഗിക്കാവൂയെന്നത് പ്രധാനമാണ്. ഈര്‍പ്പം ബ്രഷിനേയും മേക്കപ്പിനേയും നശിപ്പിക്കും.



Click it and Unblock the Notifications
