Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
സ്വെറ്ററുകള്‍ എളുപ്പത്തില്‍ വൃത്തിയാക്കാം

സ്വെറ്ററുകളില് ഭക്ഷണ അവശിഷ്ടങ്ങള്‍ പോലുള്ളവ പറ്റിപ്പിടിച്ചിരിക്കുകയാണെങ്കില്‍ നഖം കൊണ്ട് പതുക്കെ മാന്തിക്കളയുന്നതായിരിക്കും നല്ലത്. ചെറിയ അഴുക്കുകള്‍ കഴുകാന്‍ നിന്നാല്‍ ഉണങ്ങാന്‍ സമയമെടുക്കും. എപ്പോഴും കഴുകുന്നത് തുണി കേടാക്കുകയും ചെയ്യും. മഷി പോലുളള വീണാല്‍ അവിടം മാത്രം കഴുകുകയോ അല്ലെങ്കില്‍ വെള്ളം നനച്ച് ഒപ്പിയെടുക്കുകയോ ചെയ്യുന്നതാണ് നല്ലത്.
ഇവ വാഷിംഗ് മെഷീനില്‍ ഇട്ടു കഴുകുന്നത് അത്ര നല്ലതല്ല. കൈകള്‍ ഉപയോഗിച്ച് മൃദുവായി കഴുകണം. വെള്ളത്തില്‍ കമ്പിളിത്തുണികള്‍ മുക്കി വയ്ക്കുകയുമരുത്. വീര്യം കുറഞ്ഞ സോപ്പുപൊടിയിട്ടായിരിക്കണം ഇവ കഴുകേണ്ടത്. കഴുകാന്‍ ബ്രഷുപയോഗിക്കുകയും ചെയ്യരുത്. ബ്രഷ് ഉപയോഗിച്ചാല്‍ ഇവയുടെ നൂലുകള്‍ അയഞ്ഞു പോകും.
കഴുകിയ ശേഷം ഏതെങ്കിലും ഫാബ്രിക് കണ്ടീഷണറില്‍ ഇവ മുക്കിയെടുക്കുന്നത് നല്ലതാണ്. ഹാംഗറില്‍ തൂക്കിയിട്ട് ഇവ ഉണക്കുന്നതാണ് നല്ലത്. വെയിലില്ലെങ്കില്‍ റൂം ഹീറ്ററിട്ടോ അല്ലെങ്കില്‍ ഹെയര്‍ ഡ്രയര്‍ ഉപയോഗിച്ചോ ഇത് ഉണക്കിയെടുക്കുക. കൂടുതല്‍ ദിവസം നനവോടെ കിടന്നാല്‍ കമ്പിളി വസ്ത്രങ്ങള്‍ക്ക് ദുര്‍ഗന്ധമുണ്ടാകും. തുണി പൂപ്പല്‍ പിടിക്കാനും സാധ്യതയുണ്ട്.
കുറച്ചു നാള് കഴിഞ്ഞാല്‍ കമ്പിളി വസ്ത്രങ്ങളില്‍ നൂല് പൊന്താന്‍ സാധ്യതയുണ്ട്. ഇങ്ങനെ പൊന്തി നില്ക്കുന്ന നൂലുകള്‍ പതുക്കെ വെട്ടിമാറ്റുക.
ഉണങ്ങിയ വസ്ത്രങ്ങള്‍ പേപ്പര്‍ ബാഗില്‍ മടക്കി വയ്ക്കണം. ഇവയില്‍ നാഫ്തലീന്‍ ഗുളികകളിട്ടു വയ്ക്കാം.
റോക്ക് സാള്‍ട്ട് ഇട്ട വെള്ളത്തില്‍ മുക്കിയാല്‍ കമ്പിളിവസ്ത്രങ്ങളുടെ നിറം പോവില്ല. ഒരിക്കലും ഇവ ബ്ലീച്ച് ചെയ്യരുത്.



Click it and Unblock the Notifications
