Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
കാര്പെററിലെ കറ കളയാം

കാര്പെററില് ചോരക്കറയായാല് ആ ഭാഗം ആദ്യം തണുത്ത വെള്ളം കൊണ്ട് കഴുകുക. ചൂടുവെള്ളം ഉപയോഗിച്ചാല്‍ കറ ഒന്നുകൂടി തെളിഞ്ഞുകാണും. ഈ വെള്ളം ടിഷ്യു പേപ്പറോ വൈററ് പേപ്പറോ ഉപയോഗിച്ച് ഒപ്പിയെടുക്കണം. പീന്നീട് പാത്രം കഴുകാനുപയോഗിക്കുന്ന ലായനി തണുത്തവെളളത്തില്‍ ചേര്ത്ത്് ഈ ഭാഗം കഴുകുക. കറ പോകുന്നതു വരെ കഴുകണം. കറ നീങ്ങിയെന്നുറപ്പായാല് ഫാനിനടിയിലിട്ട് കാര്പെററ് ഉണക്കിയെടുക്കാം. പേപ്പര്‍ കൊണ്ട് വെള്ളം ഒപ്പിയെടുത്താല്‍ വേഗം ഉണങ്ങിക്കിട്ടും.
കാര്‍പെറ്റില്‍ കാപ്പി പോയാല്‍ ആദ്യം കാപ്പി ടിഷ്യുപേപ്പര്‍ കൊണ്ട് ഒപ്പിയെടുക്കുക. പിന്നീട് ചൂടുവെള്ളത്തില്‍ വീര്യം കുറഞ്ഞ സോപ്പുലായനി ചേര്‍ത്ത് കഴുകുക. പേപ്പര്‍ കൊണ്ട് ഈ വെളളം ഒപ്പിയെടുത്ത ശേഷം വിനാഗിരിയും ഇരട്ടിവെള്ളവും കൂട്ടിച്ചേര്‍ത്ത് കറയുള്ള ഭാഗം കഴുകുക.
ഇരുമ്പുകറകള് കാര്‍പെറ്റിന്റെ ഭംഗി കെടുത്തുന്നവയാണ്. ഇതു കളയാന്‍ നാരങ്ങാനീര് കറ പുരണ്ട ഭാഗത്ത് പുരട്ടി ബ്ലോട്ടിങ്ങ് പേപ്പര്‍ കൊണ്ട് ഒപ്പിയെടുക്കുക. ഈ ഭാഗം ഉണങ്ങുന്നതിന് മുന്‍പുതന്നെ തണുത്ത വെള്ളമുപയോഗിച്ച് കഴുകാം.
കാര്‍പെറ്റില്‍ ഡൈ ആയാല്‍ സോപ്പുവെള്ളം ഉപയോഗിച്ച് കഴുകുക. കറ പോകുന്നതു വരെ കഴുകണം. ഒരോ തവണയും പേപ്പര്‍ കൊണ്ട് വെള്ളം ഒപ്പിയെടുക്കണം. പേപ്പറില്‍ കറയുടെ പാട് തീരെ കാണാതാകുന്നതു വരെ ഇത് ആവര്‍ത്തിക്കുക. പിന്നീട് ഈ ഭാഗത്ത് ഹൈഡ്രജന്‍ പെറോക്സൈഡ് പുരട്ടണം. കറയുളള ഭാഗത്ത് മാത്രമെ ഇതു പുരട്ടാവൂ. പിന്നീടിത് ഉണക്കിയെടുക്കാം.
കാര്പെററില് എന്തു കറ വീണാലും ഉടന്‍ തന്നെ അത് ടിഷ്യൂ, ബ്ലോട്ടിങ്ങ് പേപ്പറുകളുപയോഗിച്ച് ഒപ്പിയെടുക്കണം. ഇത് കറ കൂടുതല്‍ പടരാതിരിക്കാന്‍ സഹായിക്കും.



Click it and Unblock the Notifications
