Latest Updates
-
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ
കിടപ്പുമുറി ഒരുക്കുമ്പോള്‍ ശ്രദ്ധിക്കുക

കട്ടില് ബെഡ്റൂമില്‍ എവിടെ ഇടണമെന്ന കാര്യത്തില്‍ പലര്‍ക്കും ആശയക്കുഴപ്പമുണ്ട്. മിക്കവാറും പേര് അലമാരയോടു ചേര്‍ത്തോ ഒരു വശത്തായോ ആണ് കട്ടിലിടാണ്. എന്നാല്‍ മുറിയുടെ നടുക്കാണ് ശരിക്കും കട്ടിലിന്റെ സ്ഥാനം. ഇത് ഷെല്‍ഫിനോട് ചേര്‍ത്തിട്ടാല്‍ വസ്ത്രങ്ങളും മറ്റ് സാധനങ്ങളും ഇതിനു മുകളില്‍ ഇടാനുണ പ്രവണതയുണ്ടാകും.
ഡ്രസിംഗ് ടേബിള്‍ ഇടാനുള്ള സ്ഥലം ബെഡ്റും പണിയുമ്പോള്‍ തന്നെ തീരുമാനിക്കണം. കട്ടിലിനോട് ചേര്‍ന്ന ഡ്രസിംഗ് ടേബിള്‍ ഇടുന്നത് സാധാരണയാണ്. എന്നാല്‍ ഇത് നല്ലതല്ല. മേക്കപ്പ് സാധനങ്ങള്‍ വീണ് വിരിപ്പ് കേടാകും. മാത്രമല്ലാ, വാസ്തുപ്രകാരം കണ്ണാടി കിടയ്ക്കുന്നതിന്റെ അരികില്‍ ഇടുന്നതും നല്ലതല്ല. മിക്കവാറും ഡ്രസിംഗ് ടേബിളുകളില്‍ കണ്ണാടിയുണ്ടാകും. മുറിയുടെ ഏതെങ്കിലും മൂലയില്‍ ഡ്രസിംഗ് ടേബിള്‍ ഇടുന്നതാണ് നല്ലത്.
സാധാരണ മുറിയിലേക്ക് കടക്കുന്നതിന്റെ സമീപത്തായിരിക്കും സ്വിച്ച് ബോര്‍ഡുകള്‍ സ്ഥാപിക്കാറ്. ഇവ കിടയ്ക്കക്കരികില്‍ ആയാല്‍ രാത്രി അത്യാവശ്യത്തിന് ലൈറ്റിടാന്‍ എളുപ്പമായിരിക്കും. ഇപ്പോള്‍ മിക്കവാറും ബെഡ്റൂമുകളില്‍ രണ്ടിടത്തായി സ്വിച്ച് ബോര്‍ഡ് വയ്ക്കുന്ന രീതി പതിവുണ്ട്. ഇത് സൗകര്യപ്രദമാണ്.
മിക്കവരും ബെഡ്റൂമില്‍ പ്രകാശം കൂടിയ ലൈറ്റുകള്‍ പിടിപ്പിക്കാറുണ്ട്. ഇത് നല്ലതല്ല. പ്രകാശം അധികമില്ലാത്ത, ഷേഡുള്ള ലൈറ്റുകള്‍ പിടിപ്പിക്കാം. കിടപ്പുമുറിയില്‍ ഇരുന്ന വായിക്കുന്ന ശീലമുണ്ടെങ്കില്് ടേബിള്‍ ലാമ്പുകള്‍ ഉപയോഗിക്കാം. മറ്റുള്ളവരുടെ ഉറക്കത്തെ തടസപ്പെടുത്താതിരിക്കാനുള്ള വഴി കൂടിയാണ് ഇത്.
കിടപ്പുമുറിയുടെ നിലവും പ്രധാനമാണ്. ചൂടുള്ള കാലാവസ്ഥയ്ക്ക് നിലത്ത് മാര്‍ബിളും ഗ്രാനൈറ്റും തണുത്ത കാലാവസ്ഥയ്ക്ക് മരവും ടൈലുകളും നല്ലതാണ്.



Click it and Unblock the Notifications
