Latest Updates
-
2026 ഓഗസ്റ്റ് 22 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം! -
രവി യോഗം: തടസ്സങ്ങൾ മാറി ഭാഗ്യം തെളിയുന്ന സമയം; ഈ നഗരങ്ങളിൽ ഇന്ന് ശ്രദ്ധിക്കുക -
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും
ഔഷധച്ചെടികള്‍ കേടുകൂടാതെ സൂക്ഷിക്കാം
ഔഷധസസ്യങ്ങളുടെ ലഭ്യത എല്ലായ്പ്പോഴും ഉറപ്പാക്കുന്നതിനുള്ള ഏറ്റവും എളുപ്പമാര്‍ഗ്ഗമാണ് അവ കേടുകൂടാതെ സൂക്ഷിക്കുക എന്നത്. ഇതിലൂടെ ഏതുസമയത്തും ഏതളവിലും ഇവയുടെ ലഭ്യത ഉറപ്പുവരുത്താന്‍ കഴിയും. പുതിയ ചെടികള്‍ തന്നെയാണ് കൂടുതല്‍ നല്ലതെങ്കിലും ഏല്ലായ്പ്പോഴും ഇവ ലഭിക്കണമെന്നില്ല, പ്രത്യേകിച്ച് തണുപ്പ് കാലങ്ങളില്‍. ഔഷധച്ചെടികള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിന് പ്രധാനമായും മൂന്ന് മാര്‍ഗ്ഗങ്ങള്‍ നിലവിലുണ്ട്. ഹാംഗിങ്, ശീതീകരണം, എണ്ണയില്‍ ആഴ്ത്തിവയ്ക്കല് എന്നിവയാണവ.
ഔഷധച്ചെടികള്‍ ശേഖരിക്കുക. ചെടികള്‍ മുറിച്ചെടുക്കുന്നതിന് നല്ല മൂര്‍ച്ചയുള്ള കത്രികയോ കറിക്കത്തിയോ ഉപയോഗിക്കാം. തണുപ്പ് കാലത്ത് നശിക്കാത്ത സസ്യങ്ങള്‍ മൂട്ടില് വച്ച് മുറിച്ചെടുക്കുക. അല്ലാത്തവ പിഴുതെടുത്ത്, ആവശ്യമുള്ള ഭാഗങ്ങള്‍ മുറിച്ചെടുത്ത ശേഷം കൂഴിച്ചുമൂടുക. ഉണക്കേണ്ട ഔഷധച്ചെടികളുടെ തണ്ടുകള്‍ നീളത്തില്‍ മുറിച്ചെടുക്കണം.

ചെടികളിലെ മാലിന്യങ്ങള്‍ ശ്രദ്ധയോടെ കഴുകി കളയുക. ചെടിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന പൊടിയാണ് നീക്കം ചെയ്യേണ്ടതെങ്കില്‍, ഒരു മിസ്റ്റ് സ്പ്രേയര്‍ ഉപയോഗിച്ച് അതിലേക്ക് വെള്ളം ചീറ്റിയ ശേഷം തുടച്ചെടുക്കുന്നതാണ് ഉത്തമം. അല്ലെങ്കില്‍ സംഭരണത്തിനിടെ പുഴുക്കുത്ത് പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. അതിനുശേഷം കട്ടികുറഞ്ഞ തുണി ഉപയോഗിച്ച് ജലാംശം ഒപ്പിയെടുക്കുകയോ കുടഞ്ഞ് ഈര്‍പ്പം കളയുകയോ ചെയ്യാവുന്നതാണ്.
താഴെ ഭാഗത്തുള്ള ഇലകള്‍ നീക്കിയ ശേഷം തണ്ടുകള്‍ ഒരുമിച്ച് ചേര്‍ത്ത് കെട്ടുക. മുകള്‍ഭാഗത്തോട് അടുത്താണ് കെട്ടേണ്ടത്. ഒരു കെട്ടില്‍ അഞ്ചു മുതല്‍ പത്തു വരെ തണ്ടുകളേ ഉണ്ടാകാവൂ. എണ്ണം കൂടിയാല്‍ വായുസഞ്ചാരത്തിന് തടസ്സമുണ്ടാകും.
ഉണങ്ങിയതും ചൂടുള്ളതും അധികം പ്രകാശം കടക്കാത്തതുമായ ഒരു സ്ഥലം കണ്ടെത്തുക. ഇവിടെ നല്ല വായുസഞ്ചാരം ഉണ്ടായിരിക്കണം.
സമീപത്തുകൂടി ഗതാഗതമോ കാല്‍നടയാത്രയോ അധികമില്ലാത്ത സ്ഥലം തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ഉണക്കുന്നതിന് ഏറ്റവും അനുയോജ്യമായ താപനില ഏതാണ്ട് 68 ഡിഗ്രി ഫാരന്‍ഹീറ്റ് അല്ലെങ്കില്‍ 20 ഡിഗ്രി സെല്‍ഷ്യസ് ആണ്. ഉണക്കാന്‍ വയ്ക്കുന്നിടത്ത് വെളിച്ചം കൂടുതലാണെങ്കില്‍ കെട്ടുകള്‍ പേപ്പര്‍ കവറുകള്‍ കൊണ്ട് പൊതിഞ്ഞു വയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ കവറില്‍ സുഷിരങ്ങള്‍ ഇടാന്‍ മറക്കരുത്. ഇതിലൂടെ ഇവയില്‍ പൊടി പറ്റിപ്പിടിക്കുന്നത് ഒഴിവാക്കാനും കഴിയും.
ഒന്ന് മുതല്‍ മുന്ന് ആഴ്ചകള്‍ വരെ ഇവ ഉണക്കാന്‍ വയ്ക്കുക. ഉണങ്ങുന്നതിന്റെ തോത് മനസ്സിലാക്കുന്നതിനായി കെട്ടുകള്‍ അടിക്കടി പരിശോധിക്കണം. കനം കൂടിയ തണ്ടുകള്‍ ഉണങ്ങുന്നതിന് കൂടുതല്‍ സമയമെടുക്കും. വിരലുകള്‍ കൊണ്ട് തിരുമി ഇലകള്‍ നന്നായി ഉണങ്ങിയോ എന്ന് മനസ്സിലാക്കാം. തിരുമുമ്പോള്‍ ഇലകള്‍ പൊടിയുന്നുണ്ടെങ്കില്‍ അവ നന്നായി ഉണങ്ങിയെന്ന് ഉറപ്പിക്കാം.
ഇലകള്‍ ഇറുത്ത് വായുകടക്കാത്ത സംഭരണികളിലാക്കുക. ഇലകള്‍ മാറ്റുമ്പോള്‍ തടിക്കഷണങ്ങളോ മറ്റു മാലിന്യങ്ങളോ ഉണ്ടെങ്കില്‍ അവ നീക്കം ചെയ്യുക. ഇലകള്‍ മുഴുവനോടെ തന്നെ വയ്ക്കാം. പാകം ചെയ്യുന്നതിനായി അവ എടുത്ത് കൈ കൊണ്ട് തിരുമി പൊടിയാക്കിയാല്‍ മതിയാകും. പൊടിയാക്കിയ ഇലകള്‍ പെട്ടെന്ന് തന്നെ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക, അല്ലെങ്കില്‍ മണം നഷ്ടപ്പെടും.
ശീതീകരിക്കുന്നതിന് അനുയോജ്യമായ ഔഷധച്ചെടികള്‍ തിരഞ്ഞെടുക്കുക. തുളസി, ടാരഗോണ് (വിനാഗിരിക്ക് മണം ലഭിക്കുന്നതിന് ചേര്‍ക്കുന്ന സസ്യം), ലെവിജ്, അയമോദകം തുടങ്ങിയ മൃദുമലമായ ഇലകളുള്ള ചെടികളാണ് ശീതീകരിച്ച് സൂക്ഷിക്കാന്‍ ഏറ്റവും അനുയോജ്യം. ഉള്ളിത്തണ്ട് പോലുള്ളവ ഉണക്കി സൂക്ഷിക്കാന്‍ കഴിയാത്തതിനാല്‍ ശീതീകരിച്ചാണ് ഇവ സൂക്ഷിക്കുന്നത്.
ശേഖരിച്ച ചെടികള്‍ മേല്‍ വിവരിച്ച രീതിയില്‍ കഴുകി ഈര്‍പ്പരഹിതമാക്കുക. ഇലകള്‍ ഇറുത്തെടുത്ത് ശീതീകരണ ബാഗിലോ സംഭരണികളിലോ വയ്ക്കണം. ഇതിന് മുകളില്‍ പേരും തീയതിയും രേഖപ്പെടുത്തുക. ഇത് മൂന്നുമാസം വരെ കേടുകൂടാതെ ഇരിക്കും. കൂടുതല്‍ കാലം ഉപയോഗിക്കണമെന്നുണ്ടെങ്കില്‍ കുറച്ചു സമയം ചെടികളുടെ ഭാഗങ്ങള്‍ ചൂടുവെള്ളത്തില്‍ ഇടുക. ചൂടുവെള്ളത്തില്‍ നിന്നെടുത്ത് നേരേ തണുത്ത വെള്ളത്തില്‍ മുക്കുക. അതിനുശേഷം ഇവ ശീതീകരണ ബാഗുകളിലോ സംഭരണികളിലോ വയ്ക്കുക. ചൂടുവെള്ളത്തിലിട്ട ശേഷം ശീതീകരിക്കുന്ന ഔഷധച്ചെടികള്‍ ആറുമാസം വരെ ഉപയോഗിക്കാന്‍ കഴിയും.
ചിലര്‍ ഔഷധച്ചെടികള്‍ ഐസ്ക്യൂബ് ട്രേകളില്‍ വച്ച് ശീതീകരിക്കാറുണ്ട്. പാചക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സൗകര്യമുള്ള വലുപ്പത്തില്‍ ലഭിക്കുമെന്നതാണ് ഈ രീതിയുടെ പ്രത്യേകത. നിങ്ങള്‍ ഈ രീതിയാണ് ഉപയോഗിക്കുന്നതെങ്കില്‍ ഏകദേശം മൂന്നിലൊന്ന് ഭാഗം ഔഷധച്ചെടികള്‍ക്ക് മൂന്നില്‍ രണ്ട് ഭാഗം വെള്ളം ചേര്‍ത്ത് ശീതീകരിക്കുക. ശീതീകരിക്കുന്നതിന് മുമ്പ് തുളസി എലിവെണ്ണയില് അരച്ച് കുഴമ്പ് രൂപത്തിലാക്കുന്നത് നല്ലതാണ് (വെള്ളം ചേര്‍ക്കരുത്). ഐസ്ക്യൂബുകളാക്കി മാറ്റിയ ഔഷധച്ചെടികള്‍ പ്ളാസ്റ്റിക് ശീതീകരണ ബാഗുകളില്‍ സൂക്ഷിക്കുക. ആവശ്യത്തിനനുസരിച്ച് ഇതില്‍ നിന്ന് എടുത്ത് ഉപയോഗിക്കാം.
മുകളില്‍ വിവരിച്ച പോലെ ഔഷധച്ചെടികള്‍ ശേഖരിച്ച് വൃത്തിയാക്കുക. ഏതെങ്കിലും ഒരെണ്ണ തിരഞ്ഞെടുക്കുക. ഒലിവെണ്ണയാണ് അഭികാമ്യം. എന്നാല്‍, നിങ്ങള്‍ക്ക് അനുയോജ്യമെന്ന് തോന്നുന്ന ഏത് എണ്ണയും ഉപയോഗിക്കാവുന്നതാണ്.
ഇലയോടെ തണ്ട് ഉപയോഗിക്കുകയോ ഇല ഇറുത്തെടുത്ത് പ്രത്യേകം ഉപയോഗിക്കുകയോ ചെയ്യാം. ഔഷധച്ചെടികളുടെ മണമുള്ള എണ്ണ ഉപയോഗിക്കണമെന്നുണ്ടെങ്കില്‍ തണ്ടോടെ എടുക്കുന്നതാണ് നല്ലത്. ഒരു സംഭരണിയില്‍ എണ്ണയെടുത്ത് ഇവ ആഴ്ത്തിവയ്ക്കുക. ഇത് തണുത്ത അല്ലെങ്കില്‍ ശീതീകരിച്ച സ്ഥലത്ത് സൂക്ഷിക്കുക, പ്രത്യേകിച്ച് ചൂടുകാലങ്ങളില്‍. തയ്യാറാക്കി ആറുമാസം വരെ ഇത് ഉപയോഗിക്കാവുന്നതാണ്.
നിങ്ങള്‍ ചെടികളില്‍ ഏതെങ്കിലും രാസവസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍, അത് നേരിട്ടല്ലെങ്കില്‍ പോലും, ഉണക്കുന്നതിന് മുമ്പ് ചെടികള്‍ വൃത്തിയാക്കുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്തുക. നേരത്തേ സൂചിപ്പിച്ചതിനേക്കാള്‍ കൂടുതല്‍ തവണ ചെടികള്‍ കഴുകുക. നിങ്ങളുടെ കുടുംബത്തിന്റെയും നിങ്ങളുടെയും ആരോഗ്യം പരമപ്രധാനമാണ്, അതിനാല്‍ അപകട സാധ്യതകളൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തുക.
ഈര്‍പ്പമുള്ള സാഹചര്യങ്ങളിലും ചെടികളില്‍ ജലകണങ്ങള്‍ പറ്റിപ്പിടിച്ചിരിക്കുമ്പോഴും അവ ശേഖരിക്കരുത്. ഇത്തരം സാഹചര്യങ്ങളില്‍ ശേഖരിക്കുന്ന ചെടികള്‍ ഉണക്കുക പ്രയാസമുള്ള കാര്യമാണ്. അതുകൊണ്ട് തന്നെ ഇവയില്‍ പുഴുകുത്ത് ഉണ്ടാവാനുള്ള സാധ്യത ഏറും. ചെടികള്‍ ഒരുപാട് സമയം തൂക്കിയിടരുത്. ഇത് അവയുടെ ഗുണം നഷ്ടമാവാന്‍ ഇടയാക്കും.



Click it and Unblock the Notifications