Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
പൂന്തോട്ടത്തില്‍ നല്ല മണ്ണു വേണ്ടേ?
ചെടികള്‍ പൂത്തുലഞ്ഞു നില്ക്കുന്ന ഒരു പൂന്തോട്ടം. കായ്ഫലങ്ങള്‍ വിളഞ്ഞുകിടക്കുന്ന ഒരു പച്ചക്കറിത്തോട്ടം. ഇതെല്ലാം സ്വപ്നം കാണാത്തവരായി ആരുമുണ്ടാകില്ല. തന്റെ തോട്ടത്തില്‍ നിന്നുള്ള പച്ചക്കറികളും മറ്റും അയല്‍വാസികള്‍ക്ക് പങ്കിട്ടുകൊടുക്കുന്നത് അഭിമാനകരമായ അനുഭവമായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ?
നല്ലയിനം ചെടികള്‍ നട്ടുനനച്ചതു കൊണ്ട് മാത്രം ഈ സ്വപ്നം സാക്ഷാത്കരിക്കാന്‍ കഴിയില്ല. ഫലഭൂയിഷ്ഠമായ മണ്ണ് കൂടി വേണം. പതിവായി വളങ്ങള്‍ നല്കി മണ്ണിന്റെ ഫലപുഷ്ടി നിലനിറുത്തിയാല്‍ മാത്രമേ മെച്ചപ്പെട്ട വിളവ് ലഭിക്കൂ. ജൈവവളങ്ങള്‍ ഉപയോഗിച്ച് മണ്ണിന്റെ ഉത്പാദനക്ഷമത നിലനിറുത്താം.

മണ്ണില്‍ കമ്പോസ്റ്റ് ഇടുക. മണ്ണിന് അത്യാവശ്യം വേണ്ട പോഷകാംശമായ നൈട്രജന്‍ കമ്പോസ്റ്റില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മണ്ണില്‍ കമ്പോസ്റ്റ് വാരി വിതറുന്നതിന് പകരം ഇത് നന്നായി കിളച്ച് മണ്ണില്‍ ചേര്‍ക്കണം. കമ്പോസ്റ്റ് വീട്ടില്‍ നിര്‍മ്മിച്ച് ഉപയോഗിക്കുകയോ വാങ്ങിച്ച് ഉപയോഗിക്കുകയോ ചെയ്യാം.
പശുവിന്റെയോ കുതിരയുടെയോ ചാണകം മണ്ണിലിടാം. ഇത് നന്നായി കിളച്ച് മണ്ണില്‍ ചേര്‍ക്കണം. ഇതിലും നൈട്രജന്‍ വലിയ അളവില്‍ അടങ്ങിയിട്ടുണ്ട്. നൈട്രജന്‍ ഹരിതസസ്യങ്ങളുടെ വളര്‍ച്ച ത്വരിതപ്പെടുത്തും.
രോഗബാധയില്ലാത്ത ഇലകള്‍ ചെറിയ കഷണങ്ങളാക്കി മണ്ണില്‍ ചേര്‍ക്കുക. കേടോ പൂപ്പല്‍ബാധയോ ഉള്ള ഇലകള്‍ ഉപയോഗിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത് മണ്ണില്‍ രോഗാണുക്കളുടെ സാന്നിധ്യമുണ്ടാകാന്‍ ഇടയാക്കും. കിളച്ച് ഇലകള്‍ മണ്ണിനടിയിലാക്കുക. ലോണ്മോവര് ഉപയോഗിച്ച് പുല്‍ത്തകിടിയില്‍ നിന്ന് ഇലകള്‍ മുറിച്ചെടുക്കാവുന്നതാണ്.
വളരെയധികം ഉണങ്ങിയതും ഈര്‍പ്പമുള്ളതുമായ മണ്ണില്‍ ജൈവവസ്തുക്കള്‍ കിളച്ചു ചേര്‍ക്കുന്നത് ഒഴിവാക്കുക. ഇളകിയ മണ്ണില്‍ മാത്രമേ ഇവ ചേര്‍ക്കാവൂ.



Click it and Unblock the Notifications
