Latest Updates
-
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പുഴുങ്ങിയ മുട്ടയുടെ തോട് എളുപ്പത്തില്‍ കളയാം
പുഴുങ്ങിയ മുട്ട കഴിച്ചാല്‍ ആരോഗ്യത്തിന് നിരവധി ഗുണങ്ങളാണ് ലഭിക്കുക. എന്നാല്‍, ഈ മുട്ട പുഴുങ്ങിയതിന് ശേഷം അതിന്റെ തോട് കളയുക എന്നത് പലര്‍ക്കും പ്രയാസമേറിയ കാര്യമാണ്. പലപ്പോഴും തോട് പൊളിക്കുമ്പോള്‍ മുട്ടയുടെ വെള്ളയും തോടിന്റെ കൂടെ അടര്‍ന്ന് പോരാം. ഈ പ്രശ്നങ്ങളൊന്നും ഇല്ലാതെ മുട്ടയുടെ തോട് കളയാന്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.

ആവികയറ്റാം
സാധാരണഗതിയില്‍ വെള്ളത്തില്‍ ഉപ്പിട്ട് മുട്ട അതില്‍ ഇട്ട് ചൂടാക്കി പുഴുങ്ങി എടുക്കുകയാണ് പതിവ്. എന്നാല്‍, ഇത്തരത്തില്‍ ചെയ്യുന്നതിന് പകരം, മുട്ട ഇഡ്ലി തട്ടില്‍ വെച്ച് അവി കയറ്റി വേവിച്ചെടുക്കാവുന്നതാണ്. ഇത്തരത്തില്‍ ആവി കയറ്റിയതിന് ശേഷം മുട്ടയുടെ തോട് വേഗത്തില്‍ അടര്‍ത്തിയെടുക്കാന്‍ സാധിക്കുന്നതാണ്. കൂടാതെ, മുട്ടയുടെ മഞ്ഞ അമിതമായി വെന്തിരിക്കാതെ, പെര്‍ഫെക്ടായി മുട്ട വേവിച്ചെടുക്കാനും സാധിക്കുന്നതാണ്.
മുട്ട പുഴുങ്ങിയാല്‍
മുട്ട പുഴുങ്ങി എടുക്കാന്‍ ഇഷ്ടപ്പെടുന്നവരാണെങ്കില്‍ കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. പ്രത്യേകിച്ച്, 9 മിനിറ്റില്‍ കൂടുതല്‍ മുട്ട വേവിക്കരുത്. കാരണം, മുട്ടയുടെ വേവ് കൂടുന്നതിനനുസരിച്ച്, മുട്ടയില്‍ നിന്നും പോഷകങ്ങള്‍ ചോര്‍ന്ന് പോകുന്നതാണ്. അതിനാല്‍, 9 മിനിറ്റില്‍ കൂടുതല്‍ വേവിക്കരുത്. അതുപോലെ, മുട്ട പൊട്ടിപ്പോകാതിരിക്കാന്‍ കല്ലുപ്പ് ചേര്‍ക്കേണ്ടത് അനിവാര്യമാണ്. മുട്ട വേവിച്ചതിന് ശേഷം ഉടനെ തണുത്ത വെള്ളത്തില്‍ ഇടേണ്ടത് അനിവാര്യമാണ്. എന്നാല്‍ മാത്രമാണ് മുട്ടയുടെ തോട് വളരെ എളുപ്പത്തില്‍ അടര്‍ത്തി എടുക്കാന്‍ സാധിക്കുക. അതുപോലെ, മുട്ടയുടെ തോട് അടര്ത്തിയെടുക്കുമ്പോള് സാവധാനത്തില്‍ അടര്‍ത്തിയെടുക്കാനും ശ്രദ്ധിക്കുക.
കൃത്യമായി പുഴുങ്ങിയാല്‍
മുട്ട കൃത്യമായ രീതിയില്‍ പുഴുങ്ങി എടുത്താന്‍ നിരവധി ഗുണങ്ങളാണ് ശരീരത്തിന് ലഭിക്കുന്നത്. മുട്ടയില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. പേശികളുടെ ആരോഗ്യത്തിന് പ്രോട്ടീന്‍ അനിവാര്യമാണ്. അതുപോലെ, ചര്‍മ്മത്തിന് യുവത്വം നിലനിര്‍ത്താനും പ്രോട്ടീന്‍ അനിവാര്യമാണ്. മുട്ടയില്‍ ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. വിറ്റമിന്‍ ഡി എടങ്ങിയിരിക്കുന്നു. ഇതെല്ലാം ചലച്ചോറിന്റെയും എല്ലുകളുടെയും ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ടതാണ്. മുട്ട പതിവാക്കുന്നവരില്‍ മെറ്റബോളിസം വര്‍ദ്ധിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. അതുപോലെ മുട്ടയില്‍ ധാരാളം ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നു. സിങ്ക്, സെലേനിയം എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നതാണ്. കണ്ണുകളുടെ ആരോഗ്യത്തിനും മുട്ട സഹായിക്കുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മുട്ട അമിതമായി കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പ്രത്യേകിച്ച്, പതിവായി വ്യായാമം ചെയ്യാത്ത ഒരു വ്യക്തി അമിതമായി മുട്ട കഴിക്കുന്നത് ശരീരഭാരം വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. കൊളസ്ട്രോള്‍ ഉള്ളവര്‍ മുട്ട കഴിക്കുന്നത് കൊളസ്ട്രോള്‍ വര്‍ദ്ധിക്കുന്നതിനും കാരണമാണ്. കൂടാതെ, അമിതമായി കഴിക്കുന്നത് ദഹന പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിനും കാരണമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
