Latest Updates
-
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഒക്ടോബർ 17 രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ഇന്ന് ശുഭസമയം, നഗരങ്ങളിലെ കൃത്യമായ സമയം അറിയാം
മല്ലിയില, കറിവേപ്പില, പുതിന ഒന്നും ഇനി ചീഞ്ഞുപോവില്ല: ആഴ്ചകളോളം സൂക്ഷിക്കാം ഇങ്ങനെ
പലപ്പോഴും അടുക്കളയില് കയറുന്നവര്ക്ക് ഉണ്ടാവുന്ന പ്രധാന തലവേദനകളില് ഒന്നാണ് കറിവേപ്പിലയും മല്ലിയിലും പുതിനയും എല്ലാം ചീഞ്ഞ് പോവുന്നു എന്നത്. എന്തെങ്കിലും ആവശ്യത്തിനായി എടുക്കുമ്പോഴാണ് ഇവ മോശമായ രീതിയില് കാണുന്നത്. പലരും കറിയില് ചേര്ക്കാന് വേണ്ടി എടുക്കുമ്പോള് ഇവ ചീഞ്ഞളിഞ്ഞ് കാണപ്പെടുന്നത് അല്പം സങ്കടകരമായ ഒരു കാര്യം തന്നെയാണ്. എന്നാല് ഇനി ഈ തലവേദനയെ പെട്ടെന്ന് തന്നെ പരിഹരിക്കാം. അതിനായി വീട്ടില് ചില ട്രിക്കുകള് നമുക്ക് നോക്കാം.
ഇത്തരം ഇലകള് സൂക്ഷിക്കുന്ന കാര്യത്തില് ചെറിയൊരു വ്യത്യാസം വരുത്തിയാല് മതി നിങ്ങള്ക്ക് കൂടുതല് കാലം ഇവ സൂക്ഷിച്ച് വെക്കാം. മല്ലിയില മാത്രമല്ല കറിയ്ക്ക് സ്വാദ് കൂട്ടുന്ന എല്ലാ ഇലകളും ഇത്തരത്തില് തന്നെ സൂക്ഷിച്ച് വെക്കാം. പെട്ടെന്ന് വാടിപ്പോവാതെ അല്ലെങ്കില് ചീഞ്ഞ് പോവാതെ ആഴ്ചകളോളം ഇവ എങ്ങനെ സൂക്ഷിച്ച് വെക്കാം എന്നതിനെക്കുറിച്ച് ഈ ലേഖനത്തില് വായിക്കാം.

വെള്ളത്തില് സൂക്ഷിക്കാം
അത്ഭുതം തോന്നുന്നുണ്ടോ? എന്നാല് സത്യമാണ്, ഇത്തരം ഇലകള് നമുക്ക് അതിന്റെ തണ്ട് വെട്ടി വെള്ളത്തില് കുത്തി നിര്ത്താന് സാധിക്കും. പ്രത്യേകിച്ച് പുതിന പോലുള്ള ഇലകള് ഇത്തരത്തില് വെള്ളത്തില് കുത്തി നിര്ത്തുന്നത് വഴി അത് കൂടുതല് ദിവസങ്ങള് ഉപയോഗിക്കാന് സാധിക്കും. ഇവയുടെ തണ്ട് ചെറുതായി മുറിച്ച് മുകളിലെ ഇലകള് ഒരു പ്ലാസ്റ്റിക് കവറില് പൊതിഞ്ഞ് വെള്ളത്തിലിറക്കി വെക്കാം. ഇനി കൂടുതല് നാള് ഇരിക്കണം എന്നുണ്ടെങ്കില് അതുപോലെ തന്നെ ഫ്രിഡ്ജിലും സൂക്ഷിക്കാം.
നനഞ്ഞ പേപ്പര് ടവലില് പൊതിയുക
മല്ലിയില, കറിവേപ്പില, പുതിന തുടങ്ങിയവ ഒരു നനഞ്ഞ പേപ്പര് ടവലില് പൊതിയുന്നത് ഈര്പ്പം നിലനിര്ത്താന് സഹായിക്കും. ഇത് ദീര്ഘകാലം ഫ്രഷ് ആയി തന്നെ ഇവ നിലനിര്ത്തുന്നു. മാത്രമല്ല ഫ്രിഡ്ജില് വയ്ക്കുന്നതിന് മുമ്പ് ഇത്തരത്തില് പൊതിഞ്ഞ സസ്യങ്ങള് ഒരു പ്ലാസ്റ്റിക് ബാഗിലോ കണ്ടെയ്നറിലോ വെക്കാവുന്നതാണ്. ഇത്തരത്തില് ചെയ്യുന്നത് വഴി ഇലകളിലെ ഈര്പ്പം നിലനില്ക്കുകയും അവ ചിഞ്ഞ് പോവാതേയും വാടിപ്പോവാതേയും ഇരിക്കുകയും ചെയ്യുന്നു.
ഫ്രീസ് ചെയ്യുക
ഈ മാര്ഗ്ഗം പലരും പരീക്ഷിക്കാന് വിട്ടുപോയിട്ടുള്ളതായിരിക്കും. നിങ്ങള്ക്ക് ദീര്ഘകാലം ഇത്തരത്തില് കറിവേപ്പിലയും മല്ലിയിലയും ഉള്പ്പടെയുള്ളവ സൂക്ഷിക്കണം എന്നുണ്ടെങ്കില് ഇവ ഫ്രീസ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്. ഐസ്ട്രേയിലോ അല്ലെങ്കില് ഏതെങ്കിലും പാത്രത്തിലെ വെള്ളം നിറച്ച് ഇലകള് ഇവയില് വെക്കുക. നിങ്ങളുടെ ആവശ്യത്തിന് ആ ഐസ്ക്യൂബുകള് പുറത്തേക്കെടുത്ത് ഇലകള് ഉപയോഗിക്കാം. ഇതില് രുചിവ്യത്യാസമോ ഒന്നും ഉണ്ടാവുന്നില്ല. എത്ര കാലം വേണമെങ്കിലും ഇത്തരത്തില് സൂക്ഷിക്കാം.
നേരിട്ടുള്ള സൂര്യപ്രകാശം ഒഴിവാക്കുക
വാടിപ്പോകാതിരിക്കാന് ഇനി നിങ്ങള്ക്ക് ഇത്തരം ഇലകള് നേരിട്ട് സൂര്യപ്രകാശത്തില് നിന്ന് മാറ്റി സൂക്ഷിക്കുകയും ചെയ്യും. ഇനി അടുക്കളയില് സൂക്ഷിക്കുന്നവയാണ് എന്നുണ്ടെങ്കില് അവ അടുപ്പുകളോ ഓവനുകളോ പോലുള്ളവയുടെ അടുത്ത് നിന്നും മാറ്റി വെക്കുന്നതിനും തണുപ്പുള്ള സ്ഥലത്ത് വെക്കുന്നതിനും ശ്രദ്ധിക്കണം.
എയര്ടൈറ്റ് കണ്ടെയ്നറുകള് ഉപയോഗിക്കുക
വായു കടക്കാത്ത പാത്രങ്ങളും ഇത്തരം ഇലകള് പുതുമയോടെ നിലനിര്ത്തുന്നതിന് സഹായിക്കുന്നു. അത് മാത്രമല്ല ഇവ പൂപ്പല് പിടിക്കാതേയും ചീഞ്ഞ്പോവാതേയും സംരക്ഷിക്കുന്നതിന് മികച്ച ഓപ്ഷന് തന്നെയാണ് വായു കടക്കാത്ത പാത്രങ്ങള്. അതിനായി ഗ്ലാസ്സ് പാത്രങ്ങള് ഏറ്റവും സുരക്ഷിതമാണ്.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
