Latest Updates
-
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തിളക്കം നിലനിർത്താം -
ജൂൺ 19: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അന്താരാഷ്ട്ര യോഗാദിനം 2026: 5 രാശിക്കാർക്ക് വമ്പൻ ധനനേട്ടം, സൂര്യന്റെ മാറ്റം ജീവിതത്തിൽ അത്ഭുതങ്ങൾ തീർക്കും! -
അപൂർവ്വ ഗുരുപുഷ്യ യോഗം: ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ കുതിച്ചുചാട്ടം, ഇന്നത്തെ നക്ഷത്രഫലം -
2026 ജൂൺ 18 ഗുരുപുഷ്യ യോഗം: സ്വർണ്ണവും നിക്ഷേപവും വർദ്ധിപ്പിക്കാൻ ഈ ശുഭമുഹൂർത്തം ഉപയോഗപ്പെടുത്തൂ, നേട്ടങ്ങൾ ഉറപ്പ്! -
ജൂൺ 19-ന് എത്തുന്ന സർവാർത്ഥ സിദ്ധി യോഗം: സാമ്പത്തിക നേട്ടങ്ങൾക്കായി ഈ സമയം എങ്ങനെ പ്രയോജനപ്പെടുത്താം? -
മഴക്കാലത്ത് വയറിലെ കൊഴുപ്പ് കുറയ്ക്കാം; ശില്പ ഷെട്ടിയുടെ 10 മിനിറ്റ് മൊബിലിറ്റി ചലഞ്ച് വൈറലാകുന്നു! -
മുംബൈയിൽ ജലക്ഷാമം രൂക്ഷം; വെള്ളം തൊടാതെ തന്നെ ചർമ്മം തിളങ്ങാൻ ഈ സ്മാർട്ട് വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ ഡെങ്കിപ്പനി പടരുന്നു; ഈ ലക്ഷണങ്ങൾ അവഗണിച്ചാൽ അപകടം, വീട്ടിൽ ചെയ്യേണ്ട മുൻകരുതലുകൾ ഇതാ -
കൊച്ചിയിൽ എലിപ്പനി ജാഗ്രത: മഴക്കാലത്ത് പുരുഷന്മാർ അറിയേണ്ട അടിയന്തര സുരക്ഷാ മാർഗങ്ങൾ
3 മാസത്തില്‍ കൂടുതല്‍ ഇഞ്ചിയും വെളുത്തുള്ളിയും ഫ്രഷ് ആക്കി വെക്കും പൊടിക്കൈ
നമ്മുടെ അടുക്കളയില്‍ ദിവസവും എന്ന പോലെ ഉപയോഗിക്കുന്നതാണ് വെളുത്തുള്ളിയും ഇഞ്ചിയും. എന്നാല്‍ പലപ്പോഴും വാങ്ങിച്ച് ഒരാഴ്ച കഴിയുമ്പോഴേക്ക് തന്നെ ഇതിന്റെ രണ്ടിന്റേയും പണി തീരും. എന്നാല്‍ പലപ്പോഴും നമ്മള് ഇത് സൂക്ഷിക്കുന്ന രീതി തന്നെയാണ് പലപ്പോഴും പണി തരുന്നത്. ഇത്തരം അവസ്ഥകളില്‍ എപ്രകാരം ഇഞ്ചിയും വെളുത്തുള്ളിയു നല്ല ഫ്രഷ് ആയി കൂടുതല്‍ കാലം സൂക്ഷിക്കാം എന്നതായിരിക്കും പലരും ചിന്തിക്കുന്നത്. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ അമൃതിന് ഗുണമാണ് ഇത് നല്‍കുന്നത്.
ശരീരത്തിലെ വീക്കം കുറക്കാന്‍ സഹായിക്കുന്ന പല ഘടകങ്ങളും ഇഞ്ചിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിലുള്ള ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. മറുവശത്ത് വെളുത്തുള്ളി ഒരു സ്വാഭാവിക ആന്റി ബാക്ടീരിയല്‍, രോഗപ്രതിരോധ ശേഷി ബൂസ്റ്റര്‍ ആയി പ്രവര്‍ത്തിക്കുന്നു എന്ന് നമുക്കറിയാം. ഈ രണ്ട് ഭക്ഷണങ്ങളും വേനല്‍ക്കാലത്ത് അനിവാര്യമായതാണ് എന്നതില്‍ സംശയം വേണ്ട. എന്നാല്‍ കാലങ്ങളോളം അതായത് മാസങ്ങളോളം ഇവ രണ്ടും ഫ്രഷ് ആയി വെക്കുന്നതിന് ഇനി പറയുന്ന മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാം.

വെളുത്തുള്ളി ഇരുണ്ട സ്ഥലത്ത് സൂക്ഷിക്കുക
വെളുത്തുള്ളി വാങ്ങി സൂക്ഷിക്കുന്നവര്‍ ഇത് എപ്പോഴും അലസമായി ഒരു കൊട്ടയില്‍ സൂക്ഷിക്കുന്നു. എന്നാല്‍ ഇത് സൂക്ഷിക്കുന്നതിനുള്ള ശരിയായ മാര്‍ഗ്ഗം എന്നത് നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന രീതിയില്‍ വെക്കരുത് എന്നതാണ്. ഇത് പലപ്പോഴും വെളുത്തുള്ളിയിലെ ജലാംശത്തെ ഇല്ലാതാക്കുകയും പെട്ടെന്ന് ഉണക്കിക്കളയുകയും ചെയ്യുന്നു. ചിലതാകട്ടെ മുളച്ച് പൊന്തുകയും ചെയ്യുന്നു. എന്നാല്‍ അതിന് പരിഹാരം കാണാന്‍ ഇനി ഇരുണ്ട സ്ഥലത്ത് സൂക്ഷിക്കാം.
നല്ല വായു സഞ്ചാരം പ്രധാനമാണ്
എപ്പോഴും വായുസഞ്ചാരമുള്ള സ്ഥലത്ത് വേണം സൂക്ഷിക്കുന്നതിന്. കാരണം വെളുത്തുള്ളി നനഞ്ഞതും ഊര്പ്പമുള്ളതുമായ സ്ഥലത്ത് സൂക്ഷിക്കുമ്പോള്‍ അത് പലപ്പോഴും പെട്ടെന്ന് നശിച്ച് പോവുന്നു. അതുകൊണ്ട് തന്നെ വായുസഞ്ചാരമുള്ള പാത്രത്തില്‍ സൂക്ഷിക്കുന്നതിലൂടെ ദീര്‍ഘകാലം നമുക്ക് സൂക്ഷിച്ച് വെക്കാന്‍ സാധിക്കുന്നു.

എയര്‍ടൈറ്റ് കണ്ടെയ്നറില്‍ സൂക്ഷിക്കുക
നിങ്ങള്‍ക്ക് വെളുത്തുള്ളി തൊലിയോടെയും അല്ലാതേയും സൂക്ഷിക്കാവുന്നതാണ്. വെളുത്തുള്ളി തൊലി കളഞ്ഞാണ് സൂക്ഷിക്കുന്നത് എന്നുണ്ടെങ്കില്‍ അതിന് വേണ്ടി വൃത്തിയാക്കി നല്ലതുപോലെ എയര്‍ടൈറ്റ് ചെയ്ത കണ്ടൈനറില് സൂക്ഷിക്കണം. എപ്പോഴും വായു കടക്കാത്ത സിപ് ലോക്കിലോ അല്ലെങ്കില്‍ കണ്ടൈനറിലോ സൂക്ഷിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്നാല്‍ ഇത് ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ മറക്കരുത് എന്നത് ശ്രദ്ധിക്കണം.
ഇഞ്ചി സൂക്ഷിക്കുന്നത്
ഇഞ്ചിയും നമുക്ക് ഇപ്രകാരം തന്നെ സൂക്ഷിക്കാം. ഫ്രിഡ്ജില്‍ ഇഞ്ചി സൂക്ഷിക്കുന്നതിന് വേണ്ടി തൊലി കളയാത്ത ഇഞ്ചി എടുത്ത് തണുത്ത താപനിലയില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്. അല്ലാത്ത പക്ഷം അന്തരീക്ഷ താപനിലയില്‍ സൂക്ഷിച്ചാല്‍ അത് ഉണങ്ങിപ്പോവുന്നു. അതിന്റെ ഫലമായി പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാവാം. അതുകൊണ്ട് തന്നെ കൂടുതല്‍ ദിവസം ഫ്രഷ് ആയി ഇരിക്കുന്നതിന് അന്തരീക്ഷ താപനിലയില്‍ സൂക്ഷിക്കുന്നതിന് ശ്രമിക്കരുത്.

സിപ്പ്-ലോക്ക് ബാഗില്‍ വെക്കുക
സിപ്പ്- ലോക്ക് ബാഗിലും ഇഞ്ചി സൂക്ഷിക്കാവുന്നതാണ്. പലപ്പോഴും വേനലില്‍ ഇഞ്ചി പൂപ്പല്‍ പിടിച്ച് അഴുകിപ്പോവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ഇഞ്ചി ചെറിയ കഷ്ണങ്ങളാക്കി തൊലി കളയാതെ ഈര്‍പ്പം ഒട്ടും പറ്റാതെ സിപ്പ് ലോക്ക് ബാഗില്‍ ആക്കി ഫ്രിഡ്ജില്‍ വെകക്കാവുന്നതാണ്. ഇഞ്ചിയില്‍ ഈര്‍പ്പം തട്ടിയാല്‍ അത് പെട്ടെന്ന് ചീഞ്ഞ് പോവുന്നു. അതുകൊണ്ട് ഇപ്രകാരം സൂക്ഷിച്ചാല്‍ മാസങ്ങളോളം ഇരിക്കും.

എന്നാല്‍ ഇഞ്ചി അരിഞ്ഞ് വെച്ചത് ബാക്കി വന്നാല്‍ അതിന് പരിഹാരം കാണുന്നതിനും നമുക്ക് ഫ്രിഡ്ജിനെ ആശ്രയിക്കാം. എന്നാല്‍ തുറന്ന് വെച്ചാല്‍ ഇഞ്ചിയും പൊടിപോലും ഉണ്ടാവില്ല എന്നത് സത്യം. അതുകൊണ്ട് തന്നെ തൊലി കളഞ്ഞതാണെങ്കിലും അരിഞ്ഞതാണെങ്കിലും എല്ലാം ഇനി വായു കടക്കാത്ത പാത്രത്തിലാകക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുക. ഇത് ഇഞ്ചി മാസങ്ങളോളം കേടാകാതിരിക്കുന്നതിന് സഹായിക്കുന്നു. ആവശ്യാനുസരണം ഉപയോഗിക്കുകയും ചെയ്യാം.



Click it and Unblock the Notifications
