Latest Updates
-
2026 ഗുരു പ്രദോഷ വ്രതം: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ പൂജാ സമയം ഇതാ -
കേരളത്തിൽ വീണ്ടും മഴക്കെടുതി ഭീഷണി; 5 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത വേണം -
ഇന്ന് രവി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും ശുഭകരമായ സമയം, അറിയേണ്ടതെല്ലാം -
ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡെയ്സ്: ഓഫറുകൾക്കൊപ്പം ചർമ്മവും സുരക്ഷിതമാക്കാം; വിദഗ്ദ്ധർ നിർദ്ദേശിക്കുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഐബിപിഎസ് പിഒ പരീക്ഷാ തയ്യാറെടുപ്പ്: പഠനമുറിയിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ശ്രദ്ധ കൂടും, വിജയം ഉറപ്പ്! -
അനന്ത ചതുർത്ഥിയിൽ വീടിന് ഒരു 'വാസ്തു റിസെറ്റ്'; ഐശ്വര്യത്തിനായി ഈ മാറ്റങ്ങൾ ഇന്ന് തന്നെ ചെയ്യാം! -
മഹാലയ അമാവാസി ഇന്നാണോ? തെറ്റിദ്ധരിക്കരുത്, യഥാർത്ഥ തീയതിയും തർപ്പണ സമയവും ഇതാ! -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 24: കേരളത്തിലെ പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഠം സമയങ്ങൾ ഇങ്ങനെ; അറിയേണ്ടതെല്ലാം -
പ്രസവാനന്തര തടി കുറയ്ക്കാൻ തിടുക്കം വേണ്ട! കത്രീന കൈഫിന് പിന്തുണയുമായി താരങ്ങൾ, ശാസ്ത്രീയ വഴികൾ ഇതാ
തണ്ണിമത്തന് വാങ്ങുമ്പോള്‍ ഇക്കാര്യം നോക്കണം, മായം തിരിച്ചറിയാനുള്ള വഴികള്‍
Watermelon Adulteration: വേനല്‍ക്കാലത്തെ ഒരു ജനപ്രിയ പഴമാണ് തണ്ണിമത്തന്. ഉയര്‍ന്ന ജലാംശം കൊണ്ട് ദാഹം മാറ്റാനും ക്ഷീണം അകറ്റാനും വേനല്‍ക്കാലത്ത് ആളുകള്‍ ധാരാളം തണ്ണിമത്തന് കഴിക്കാറുണ്ട്. എന്നിരുന്നാലും ഡിമാന്‍ഡ് കൂടുതല്‍ ആയതിനാല്‍ തണ്ണിമത്തനില്‍ ഈ സമയത്ത് മായം ഉണ്ടാകുന്നുണ്ട് എന്നാണ് സമീപകാല വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

തണ്ണിമത്തനിലെ മായം തിരിച്ചറിയാനുള്ള ചില എളുപ്പവഴികള്‍ നോക്കാം.
തണ്ണിമത്തനിലെ മായം കണ്ടെത്താനുള്ള മാര്‍ഗ്ഗങ്ങള്‍
ഉപഭോക്താക്കള്‍ക്ക് തണ്ണിമത്തനില്‍ ചേര്‍ക്കുന്ന കൃത്രിമ നിറങ്ങള്‍ തിരിച്ചറിയാന്‍ കോട്ടണ്‍ ബോള്‍ ടെസ്റ്റ് നടത്താം. ഇന്ത്യയിലെ ഭക്ഷ്യസുരക്ഷാ അതോറിറ്റി (FSSAI) പറയുന്നത് പ്രകാരം, തണ്ണിമത്തന് രണ്ടാക്കി മുറിച്ച് അതിന്റെ മാംസളമായ ഭാഗത്ത് ഒരു കോട്ടണ്‍ ബോള്‍ ഉരച്ചുനോക്കിയാല്‍ കൃത്രിമ നിറങ്ങള്‍ ചേര്‍ത്തിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ സാധിക്കും. കോട്ടണ്‍ ബോളില്‍ നിറമൊന്നും പറ്റിയില്ലെങ്കില്‍ അതില്‍ നിറം ചേര്‍ത്തിട്ടുണ്ടാകില്ല. എന്നാല്‍ അത് ചുവപ്പാകുകയാണെങ്കില്, കൃത്രിമ നിറങ്ങളുടെ സാന്നിധ്യം സൂചിപ്പിക്കുന്നു. മറ്റൊരു മാര്‍ഗ്ഗം തണ്ണിമത്തന്റെ ഒരു കഷണം വെളുത്ത ടിഷ്യു പേപ്പറില്‍ ഉരയ്ക്കുന്നതാണ്. നിറം പേപ്പറിലേക്ക് പകര്‍ന്നാല്‍ അതില്‍ കൃത്രിമ നിറമുണ്ട്.
സുരക്ഷിതമായ തണ്ണിമത്തന് തിരിച്ചറിയാനുള്ള വഴി
പാകമായും സ്വാഭാവികമായി പഴുത്തതുമായ തണ്ണിമത്തനുകള്‍ തിരിച്ചറിയാന്‍ ചില വഴികളുണ്ട്.
1. ആകൃതി പരിശോധിക്കുക
എല്ലാ ഭാഗത്തും ഒരേ ആകൃതിയുള്ള തണ്ണിമത്തന് തിരഞ്ഞെടുക്കുക. അസമമായ ആകൃതികള്‍ ശരിക്കും പാകമായിട്ടില്ലെന്ന് സൂചിപ്പിക്കാം.
2. പുറത്തെ തോല് പരിശോധിക്കുക
പാകമായ തണ്ണിമത്തന് സാധാരണയായി ഇരുണ്ട പച്ച നിറത്തിലുള്ള തോലും ഇരുണ്ട വരകളും ഉണ്ടാകും. മങ്ങിയതോ മൃദുവായ പാടുകളുള്ളതോ ആയ തണ്ണിമത്തന് ഒഴിവാക്കുക.
3. തമ്പിംഗ് രീതി
നിങ്ങളുടെ വിരലുകള്‍ കൊണ്ട് പഴത്തില്‍ തട്ടുക; പാകമായ തണ്ണിമത്തന് ആഴമുള്ള, പൊള്ളയായ ശബ്ദം ഉണ്ടാകും. (ചക്ക പഴുത്തോ എന്ന് നോക്കുന്നത് പോലെ)
4. ഭാരം വിലയിരുത്തുക
കൂടുതല്‍ ഭാരമുള്ള തണ്ണിമത്തനില്‍ ധാരാളം വെള്ളമുണ്ടാകും, അത് രുചികരവുമാകും.
5. ഷുഗര്‍ സ്പോട്ട്
ബ്രൗണ്‍ വരകളോ കുത്തുകളോ ഉണ്ടെങ്കില്‍ അത് നല്ല മധുരമുള്ള തണ്ണിമത്തനാണെന്ന് സൂചിപ്പിക്കുന്നു.
6. ബെല്ലി സ്പോട്ട് പരിശോധിക്കുക
പഴം നിലത്ത് മുട്ടിയിരുന്ന സ്ഥലം ക്രീം നിറം കലര്‍ന്ന മഞ്ഞ അല്ലെങ്കില്‍ സ്വര്‍ണ നിറത്തിലുള്ളതായിരിക്കണം, ഇത് പൂര്‍ണമായ പാകം സൂചിപ്പിക്കുന്നു.
തണ്ണിമത്തനിലെ പോഷകഗുണങ്ങള്‍
തണ്ണിമത്തനില്‍ 90 ശതമാനത്തില്‍ കൂടുതല്‍ വെള്ളം അടങ്ങിയതാണ്, അതിനാല്‍ ചൂടുള്ള കാലാവസ്ഥയില്‍ ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ ഇത് മികച്ച തിരഞ്ഞെടുപ്പാണ്. ഇതില്‍ വിറ്റാമിന്‍ എ, സി, ബി6 എന്നിവയും ലൈകോപ്പീന്‍ പോലുള്ള ആന്റി ഓക്സിഡന്റുകളും സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങള്‍ ആരോഗ്യകരമായ ചര്‍മ്മം നിലനിര്‍ത്താനും പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താനും ഹൃദയാരോഗ്യത്തിനും സഹായിക്കുന്നു.
മാംസളമായ ഭാഗത്തിന് പുറമെ, തണ്ണിമത്തന് വിത്തുകള്‍ക്ക് പോഷക ഗുണങ്ങളുണ്ട്. ഉണങ്ങിയ തണ്ണിമത്തന് വിത്തുകളില്‍ പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, മഗ്നീഷ്യം, ഇരുമ്പ്, സിങ്ക്, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ എല്ലുകളുടെ ആരോഗ്യം, ത്വക്ക് സംരക്ഷണം, രക്തചംക്രമണം എന്നിവയ്ക്ക് ഗുണകരമാണ്. ഈ വിത്തുകളില്‍ ഉള്ള സിങ്ക് കോളജന് ഉല്പാദനത്തിലും മുഖക്കുരു നിയന്ത്രണത്തിലും പങ്കുവഹിക്കുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്. The image used in the story is AI-generated



Click it and Unblock the Notifications
