Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
കടുപ്പമുള്ള കറകളും കരിഞ്ഞുണങ്ങിയതും തിളച്ച് തൂവിയതും ഞൊടിയിടയില്‍ മാറ്റും
അടുക്കളയില്‍ ജോലി ചെയ്യുന്നവര്‍ പലപ്പോഴും നേരിടുന്ന ഒരു പ്രധാന വെല്ലുവിൡയാണ് ഗ്യാസ് അടുപ്പിലുണ്ടാവുന്ന അഴുക്കും കറയും കരിഞ്ഞ് പാടുകളും എല്ലാം. എന്നാല്‍ എത്രയൊക്കെ ക്ലീന്‍ ആക്കിയാലും ഇതൊന്നും മുഴുവനായി മാറണം എന്നില്ല. എപ്പോഴും ഗ്യാസ് സ്റ്റൗ വൃത്തിയായി സൂക്ഷിക്കുക എന്നതും വെല്ലുവിളി നിറഞ്ഞതാണ്. പ്രത്യേകിച്ച് നല്ല കടുപ്പമുള്ള കറകളും പാടുകളും തിളച്ച് തൂവിയതും എല്ലാം കൈകാര്യം ചെയ്യുമ്പോള്‍.
എന്നാല്‍ ഇനി വീട്ടില്‍ തന്നെ ചില പൊടിക്കൈകള്‍ കൊണ്ട് നമുക്ക് ഗ്യാസ് അടുപ്പിനെ നല്ല പളപളാ തിളക്കമുള്ളതാക്കാവുന്നതാണ്. അതിനായി എന്തൊക്കെ പൊടിക്കൈകള്‍ ഉപയോഗിക്കണം, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. നിങ്ങളുടെ സ്റ്റൗ നല്ല തിളക്കമുള്ളതാക്കി മാറ്റാവുന്നതാണ്. അതിനായി ശ്രദ്ധിക്കേണ്ട ചില പൊടിക്കൈകള്‍ നോക്കാവുന്നതാണ്.

ആവശ്യമുള്ള വസ്തുക്കള്‍
ഗ്യാസ് വൃത്തിയാക്കാന്‍ ശ്രമിക്കുന്നതിന് മുന്‍പ് ഇനി പറയുന്ന കാര്യങ്ങള്‍ നമ്മള് കരുതേണ്ടതാണ്. ബേക്കിംഗ് സോഡ, വൈറ്റ് വിനാഗിരി, ഡിഷ് സോപ്പ്, ഒരു സ്പോഞ്ച്, മൃദുവായ തുണി, ടൂത്ത് ബ്രഷ് എന്നിവ നിര്‍ബന്ധമാണ്. ആദ്യമായി ഇവയെല്ലാം ആണ് അടുത്തടുത്തായി വെക്കേണ്ടത്. പിന്നീട് വേണം ക്ലീനിംഗ് തുടങ്ങുന്നതിന്.
ഘട്ടം ഘട്ടമായുള്ള ക്ലീനിംഗ് പ്രക്രിയ
ആദ്യം, അടുപ്പ് ചൂടില്ലെന്ന് ഉറപ്പ് വരുത്തണം. പിന്നീട് ഗ്രേറ്റുകളും ബര്‍ണറുകളും നീക്കം ചെയ്യുക. 15-20 മിനിറ്റ് ചൂടുള്ള സോപ്പ് വെള്ളത്തില്‍ മുക്കിവയ്ക്കുക. ഈ സമയം തന്നെ അതിലെ ഒരു വിധം അഴുക്ക് നീക്കം ചെയ്യപ്പെടുന്നു. പിന്നീട് ബേക്കിംഗ് സോഡയും വെള്ളവും ഉപയോഗിച്ച് ഒരു പേസ്റ്റ് ഉണ്ടാക്കുക. ഈ പേസ്റ്റ് കറ പുരണ്ട ഭാഗങ്ങളില്‍ പുരട്ടി 15 മിനിറ്റ് വെച്ചതിന് ശേഷം വേണം വൃത്തിയാക്കാന്‍ ശ്രമിക്കേണ്ടത്. ഇത് എല്ലാ വിധത്തിലുള്ള പാടുകള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.
അടുത്ത ഘട്ടം
അതിനുശേഷം, ഒരു സ്പോഞ്ച് അല്ലെങ്കില്‍ മൃദുവായ തുണി ഉപയോഗിച്ച് ഈ പേസ്റ്റ് സൌമ്യമായി ഗ്യാസിന് മുകളില്‍ സ്ക്രബ് ചെയ്യുക. എത്തിച്ചേരാന്‍ പ്രയാസമുള്ള സ്ഥലങ്ങളിലേക്ക് ഒരു ടൂത്ത് ബ്രഷ് ഉപയോഗിക്കുക. ഉപരിതലത്തില്‍ മാന്തികുഴിയുണ്ടാകാതിരിക്കാന് ശ്രദ്ധിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഇത് കാര്യങ്ങള്‍ വഷളാക്കുന്നു.
പൊള്ളിമറിഞ്ഞ ഭാഗങ്ങള്‍
എപ്പോഴും പൊള്ളിമറഞ്ഞ ഭാഗങ്ങള്‍ വൃത്തിയാക്കുമ്പോള്‍ അതിലേക്ക് അല്പം വെളുത്ത വിനാഗിരിയും വെള്ളവും തുല്യ ഭാഗങ്ങളില്‍ ഒരു സ്പ്രേ ബോട്ടിലില്‍ കലര്‍ത്തണം. അതിന് ശേഷം പൊള്ളലേറ്റ പാടുകളില്‍ ഈ ലായനി തളിച്ച് 10 മിനിറ്റ് വെച്ചതിന് ശേഷം വേണം കഴുകി വൃത്തിയാക്കാന്‍. ശേഷം ഒരു സ്പോഞ്ച് ഉപയോഗിച്ച് പ്രദേശം സൌമ്യമായി സ്ക്രബ് ചെയ്യുക. വിനാഗിരിയുടെ അസിഡിറ്റി സ്റ്റൗവിന്റെ ഉപരിതലത്തിന് കേടുപാടുകള്‍ വരുത്താതെ കരിപിടിച്ച ഭാഗത്തെ ഇല്ലാതാക്കുന്നു.
അവസാന ഘട്ടം
എല്ലാ കറകളും പൊള്ളലേറ്റ പാടുകളും നീക്കം ചെയ്തുകഴിഞ്ഞാല്‍, ശേഷിക്കുന്ന ക്ലീനിംഗ് ലായനി നീക്കം ചെയ്യാന്‍ നനഞ്ഞ തുണി ഉപയോഗിച്ച് സ്റ്റൗ മുഴുവന്‍ തുടയ്ക്കാവുന്നതാണ്. കൂടാതെ വെള്ള പാടുകള്‍ ഉണ്ടാകാതിരിക്കാന്‍ മൃദുവായ തുണി ഉപയോഗിച്ച് നന്നായി തുടക്കണം. പിന്നീട് ഗ്രേറ്റുകളും ബര്‍ണറുകളും പൂര്‍ണ്ണമായും ഉണങ്ങിയ ശേഷം വീണ്ടും അടുപ്പില്‍ വെക്കാം. ഇത്തരത്തില്‍ പതിവായി വൃത്തിയാക്കുന്നത് ഗ്യാസ് സ്റ്റൗ മികച്ചതാക്കി മാറ്റുന്നു.



Click it and Unblock the Notifications