Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഇനി ഓറഞ്ച് വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ! നല്ല ഫ്രഷ് ഓറഞ്ച് ലഭിക്കും
നിരവധി ആരോഗ്യ ഗുണങ്ങളുള്ള പഴമാണ് ഓറഞ്ച്. എന്നാല്‍, പലപ്പോഴും ഓറഞ്ച് വാങ്ങിക്കുമ്പോള്‍ നീരില്ലാത്തും, അമിതമായി ചീഞ്ചിരിക്കുന്നതും, പുളിയുള്ളതുമായ ഓറഞ്ച് ലഭിക്കാന്‍ സാധ്യത കൂടുതലാണ്. എന്നാല്‍, ഇനിമുതല്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നല്ല ഓറഞ്ച് വാങ്ങിക്കാന്‍ സാധിക്കുന്നതാണ്. എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് നോക്കാം.

തൂക്കം
ഓറഞ്ച് വാങ്ങിക്കുന്ന സമയത്ത് കടക്കാര് എടുത്ത് തരുന്നതിന് പകരം, സ്വന്തമായി ഓറഞ്ച് തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. പ്രത്യേകിച്ച്, ഓറഞ്ച് ഒന്ന് കയ്യില്‍ എടുത്ത്, അതിന്റെ തൂക്കം നോക്കുക. അത്യാവശ്യം ഭാരം കയ്യില്‍ വരുന്നുണ്ടെങ്കില്‍ അത്തരം ഓറഞ്ചുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. കാരണം, ഇത്തരം ഓറഞ്ചില്‍ നല്ല നീര് ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. നീര് വറ്റിയ ഓറഞ്ചിന് തൂക്കം കുറവായിരിക്കും.
ഞെക്കി നോക്കുക
ഒരു ഓറഞ്ച് എടുത്ത്, അത് സാവധാനത്തില്‍ ഉള്ളം കയ്യില്‍ വെച്ചുകൊണ്ട് ഞെക്കി നോക്കുക. അമിതമായി ഞെങ്ങാത്തതും, ഒട്ടും ഞെങ്ങാതിരിക്കുന്നതുമായ ഓറഞ്ച് എടുക്കരുത്. അമിതമായി ഞെങ്ങുന്ന ഓറഞ്ച് ചീഞ്ഞതാകാന്‍ സാധ്യത കൂടുതലാണ്. അതുപോലെ, ഒട്ടും ഞെങ്ങാത്ത ഓറഞ്ച് ആണെങ്കില്‍ അതില്‍ നീര് ഉണ്ടാകാനുള്ള സാധ്യതയും കുറവാണ്. എല്ലായ്പ്പോഴും ഒരു മീഡിയത്തില്‍ നില്ക്കുന്ന ഓറഞ്ച് തിരഞ്ഞെടുക്കുന്നതാണ് നല്ലത്.
സീസണ്
ഓറഞ്ച് വാങ്ങിക്കുമ്പോള്‍ സീസണില്‍ തന്നെ വാങ്ങാന്‍ ശ്രദ്ധിക്കുക. ഓറഞ്ചിന്റെ സീസണില്‍ വാങ്ങിയാല്‍, നല്ലതും, സ്വാദേറിയതുമായ പലതരത്തിലുള്ള ഓറഞ്ച് വാങ്ങാന്‍ ലഭിക്കുന്നതാണ്. ഇവയ്ക്ക് സ്വദും കൂടുതലായിരിക്കും. വെറുതേ കഴിക്കാനും, ജ്യൂസ് അടിച്ച് കുടിക്കാനും വളരെ നല്ലതായിരിക്കും.
നിറം
പലരും നല്ലതാണെന്നു കരുതി, നല്ലപോലെ ഓറഞ്ച് നിറത്തിലുള്ള ഓറഞ്ച് തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കും. എന്നാല്‍, ഇത് വെറും തെറ്റിധാരണ മാത്രമാണ്. നിറത്തില്‍ കാര്യമില്ല. നല്ല നിറമുണ്ടെങ്കിലും ചിലപ്പോള്‍ ഓറഞ്ച് നല്ലതാകണമെന്നില്ല. എന്നാല്‍, ചില ഓറഞ്ച് പച്ച നിറമാണെങ്കിലും, നല്ല സ്വാദും, നീരും ഉണ്ടായിരിക്കുന്നതാണ്. അതിനാല്‍, നിറം നോക്കി വാങ്ങരുത്. ക്വാളിറ്റി പരിശോധിച്ച് വാങഅങുക. അതുപോലെ, ഓറഞ്ചിന്റെ തൊലിയ്ക്ക് നല്ല കട്ടിയുണ്ടെങ്കില്‍, അത്തരം ഓറഞ്ച് വാങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക. കാരണം, തൊലിയ്ക്ക് കട്ടി വന്നിട്ടുണ്ടെങ്കില്‍ ആ ഓറഞ്ചിന്റെ ഗുണം നശിച്ചുതുടങ്ങി എന്നാണ് അര്‍ത്ഥം.
സൂക്ഷിക്കേണ്ട വിധം
ഓറഞ്ച് ഒരിക്കലും ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്. സാധാരണ റൂം ടെമ്പറേച്ചറില്‍ സൂക്ഷിക്കുന്നതാണ് നല്ലത്. ഇത്തരത്തില്‍ സൂക്ഷിക്കുന്നത് സ്വാദ് വര്‍ദ്ധിപ്പിക്കാനും, ഓറഞ്ചിന്റെ ഗുണം നിലനിര്‍ത്താനും സഹായിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
