Latest Updates
-
ശ്രാവണ മാസത്തിന് തുടക്കം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഇന്ന് രാത്രി തന്നെ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ -
ഐടിആർ ഫയൽ ചെയ്യുമ്പോൾ ടെൻഷനാണോ? ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ, സാമ്പത്തിക നേട്ടം ഉറപ്പ്! -
കടലാക്രമണ ഭീഷണി: ഉപ്പുവെള്ളം ചർമ്മത്തെ നശിപ്പിക്കാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശുക്രൻ കന്നി രാശിയിലേക്ക്: ഓഗസ്റ്റ് 1 മുതൽ നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തെല്ലാം? -
ചന്ദ്രൻ കുംഭം രാശിയിലേക്ക്: ജൂലൈ 30-ന് ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ കാലം -
ഇന്ന് ജൂലൈ 29: രവി യോഗവും സർവാർത്ഥ സിദ്ധി യോഗവും; ഈ സമയത്ത് പുതിയ കാര്യങ്ങൾ തുടങ്ങിയാൽ വൻ നേട്ടം! -
ജൂലൈ 29: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
ഗുരുപൂർണിമ ദിനത്തിലെ നക്ഷത്രഫലം: ഇന്ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ഭാഗ്യദിനം ആർക്കൊക്കെ? -
കരിയറിൽ വൻ കുതിപ്പ്, സാമ്പത്തിക നേട്ടം; ഇന്നത്തെ രാശിഫലം ഇങ്ങനെ -
18 മാസത്തെ ഇടവേളയ്ക്ക് ശേഷം രാകുൽ പ്രീത് സിംഗിന്റെ കരുത്തുറ്റ തിരിച്ചുവരവ്; ഫിറ്റ്നസ് രഹസ്യം ഇതാണ്!
വീട് പണിയുമ്പോൾ വാട്ടർ പ്രൂഫിംഗ് ചെയ്യാൻ മറക്കല്ലേ? ഇല്ലെങ്കിൽ പണിയാണ്!
സ്വന്തമായി ഒരു വീട് എന്നത് ഏതൊരു മലയാളിയുടെയും സ്വപ്നമാണ്. മിക്കവരും പണിയെടുത്ത് സമ്പാദിക്കുന്നതുപോലും ഒരു വീട് പണിയാൻ വേണ്ടിയാണ്. തങ്ങൾ ആറ്റുനോറ്റ് മനസ്സിൽ കൊണ്ടുനടന്ന ആഗ്രഹം നിറവേറ്റാൻ എത്ര പണം വേണമെങ്കിലും ചിലവഴിക്കാൻ പലരും തയ്യാറാണ്.

എന്നാൽ, ഒരു 5 വർഷം കഴിയുമ്പോഴേയ്ക്കും വീടിന് ചോർച്ച പ്രശ്നങ്ങൾ ഉണ്ടാകുന്നതും സർവ്വസാധാരണമായിരിക്കുന്നു. ഇതിനു പിന്നിലെ പ്രധാന കാരണം, വാട്ടർ പ്രൂഫിംഗ് ചെയ്യാത്തതു തന്നെയാണ്. ഒരു വീട് പണിയുമ്പോൾ വാട്ടർപ്രൂഫിംഗ് ചെയ്യണം എന്ന് പറയുന്നതിന്റെ കാരണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
വീടുപണിയുമ്പോൾ വിട്ടുപോകുന്നത്
നമ്മൾ വീട് പണിയുമ്പോൾ മരത്തിന്റെ ക്വാളിറ്റി നോക്കും, നല്ല കല്ല് തന്നെ നോക്കി വാങ്ങും. പുതിയ ഡിസൈനിൽ ഇന്റീരിയർ ചെയ്യും. എന്നാൽ, വാട്ടർ പ്രൂഫിംഗ് മാത്രം മിക്കവരും ഇന്ന് ചെയ്യാറില്ല. പലർക്കും ഇതിന്റെ പ്രാധാന്യത്തെപ്പറ്റി അറിവില്ല എന്നതുതന്നെയാണ് പ്രധാന കാരണം. ഒരു വീട്, പ്രത്യേകിച്ച് കോൺക്രീറ്റ് വീട് വാട്ടർ പ്രൂഫിംഗ് ചെയ്തില്ലെങ്കിൽ അത് വീടിനെ ഏതെല്ലാം വിധത്തിൽ ദോഷകരമായി ബാധിക്കുമെന്ന് നോക്കാം.
വിള്ളൽ വീഴൽ
പുതിയ വീടുകൾ പണിത് ഒരു 5 വർഷത്തിനുള്ളിൽ പല വീട്ടിലും വിള്ളലുകൾ വീഴുന്നത് കാണാം. കാരണം, വെയിലും മഴയും വീടിനെ പലവിധത്തിൽ ബാധിക്കുന്നുണ്ട്. ഇത് വീട്ടിലെ ചുമരുകളിൽ വിള്ളൽ വീഴ്ത്തുന്നതിന് കാാരണമാകുന്നു. പ്രത്യേകിച്ച് അമിതമായി ഈർപ്പം ചുമരിൽ നിൽക്കുന്നത് വിള്ളലിലേയ്ക്ക് നയിക്കുന്നു. ഇത് ഒഴിവാക്കാൻ വാട്ടർ പ്രൂഫിംഗ് ചെയ്യേണ്ടത് അനിവാര്യമാണ്.
പൂപ്പലും പായലും
പല വീടുകളുടെയും ചുമരുകളിലും അതുപോലെ, ടെറസ്സിലും പൂപ്പലും പായലും പിടിച്ചിരിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? ഈർപ്പം അമിതമായി നിൽക്കുന്നത് മൂലമാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഇത് ഒഴിവാക്കാൻ വാട്ടർ പ്രൂഫിംഗ് ചെയ്യുന്നത് വളരെ നല്ലതാണ്.
പെയിന്റ് പൊളിഞ്ഞ് പോകുന്നത്
ഒരു വീട് പെയിന്റടിക്കുക എന്നത് വളരെ ചിലവേറിയ കാര്യമാണ്. എന്നാൽ, പെയിന്റടിച്ച്, ഒരു മാഴക്കാലം കഴിയുമ്പോഴേയ്ക്കും ചുമരിൽ നിന്നെല്ലാം പെയിന്റ് സാവധാനത്തിൽ പൊളിഞ്ഞ് പോകുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകാം. അതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് വാട്ടർ പ്രൂഫിംഗ് ചെയ്യാത്തതാണ്.
മരത്തിന്റെ വസ്തുക്കൾക്കുണ്ടാകുന്ന നാശം
പലരും വീടിന്റെ വാതിൽ കട്ടിൽപ്പടി, ജനാല എന്നിവയെല്ലാം മരത്തിൽ തന്നെയായിരിക്കും തീർത്തിട്ടുണ്ടാവുക. എന്നാൽ, വീട്ടിൽ ചുമരിൽ ഈർപ്പം കയറിയാൽ ഇവ വേഗത്തിൽ നശിക്കാൻ സാധ്യത കൂടുതലാണ്. അതിനാല, വാട്ടർ പ്രൂഫിംഗ് അനിവാര്യമാണ്.
വീട് നശിക്കുക
വാട്ടർ പ്രൂഫിംഗ് ചെയ്യാതെ വീട് നിലനിർത്തിയാൽ, ദിനംപ്രതി ഓരോ കേടുപാടുകൾ സംഭവിച്ച് വീടിന്റെ ഭംഗി നശിക്കും. അതുപോലെ തന്നെ, വീട് വളരെ പെട്ടെന്ന് ഉപയോഗശൂന്യമായിത്തീരാനും സാധ്യത വളരെ കൂടുതലാണ്. ചിലപ്പോൾ വീട് പുതുക്കിയെടുക്കാൻ തന്നെ, നല്ല പൈസ ചിലവാക്കേണ്ടതായി വരും. അതിനാൽ, വാട്ടർ പ്രൂഫിംഗ് ചെയ്യാൻ ഒരിക്കലും മറക്കരുത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വാട്ടർപ്രൂഫിംഗ് ഒരാനാവശ്യ ചിലവാണെന്ന് കരുതാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ദീർഘകാലത്തെ ഒരു ആസ്ഥിയായിട്ടാണ് വീട് നിർമ്മിക്കുന്നതെങ്കിൽ തീർച്ചയായും നല്ല വാട്ടർ പ്രൂഫിംഗ് ചെയ്യാൻ ശ്രദ്ധിക്കണം. ഇത് വീട് പുതുപുത്തനാക്കി നിലനിർത്താൻ സഹായിക്കും. വീട് പെട്ടെന്ന് ക്ഷയിക്കാതിരിക്കാൻ സഹായിക്കും. നിങ്ങൾ ചിലവാക്കിയ പൈസ നഷ്ടത്തിലാകാതിരിക്കാനും ഇത് സഹായിക്കുന്നതാണ്. വീട് വലുതായാലും ചെറുതായാലും വാട്ടർ പ്രൂഫിംഗ് അനിവാര്യം തന്നെ. ഇനി വീട് പഴയതാണെങ്കിലും നല്ലൊരു എഞ്ചിനീയറിന്റെ അഭിപ്രായം തേടിയതിനുശേഷം വാട്ടർ പ്രൂഫിംഗ് ചെയ്യാവുന്നതാണ്.



Click it and Unblock the Notifications