Latest Updates
-
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും!
മൺസൂൺ സമയത്ത് തടി ഫർണിച്ചറുകൾ പരിപാലിക്കുന്നതിനുള്ള പ്രധാന നുറുങ്ങുകൾ
തടികൊണ്ടുള്ള ഫര്‍ണിച്ചറുകള്‍ ഏതൊരു വീടിന്റെയും മനോഹാരിത വര്‍ദ്ധിപ്പിക്കും. എന്നിരുന്നാലും, മഴക്കാലത്ത്, അതിന്റെ രൂപവും ഈടും നിലനിര്‍ത്താന്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ഉയര്‍ന്ന ഹ്യുമിഡിറ്റിയും ഈര്‍പ്പവും മഴക്കാലത്ത് തടി ഫര്‍ണിച്ചറുകളെ കേടുവരുത്തും. മഴക്കാലത്ത് തടി ഫര്‍ണിച്ചറുകള്‍ പരിപാലിക്കാന്‍ സഹായിക്കുന്ന ചില ടിപ്പുകള്‍ ഇതാ.
തടിയിലുള്ള ഫര്‍ണിച്ചറുകളുടെ ഏറ്റവും വലിയ ശത്രു ഈര്‍പ്പമാണ്. മണ്‍സൂണ്‍ കാലത്ത്, നിങ്ങളുടെ ഫര്‍ണിച്ചറുകളില്‍ നനവ് ഇല്ലെന്ന് ഉറപ്പാക്കുക. വെള്ളമോ മറ്റെന്തെങ്കിലും വനനോ പറ്റിയാല്‍ അത് തുടയ്ക്കാന്‍ ഉണങ്ങിയ തുണി ഉപയോഗിക്കുക. നനഞ്ഞ തുണികളോ മറ്റ് വസ്തുക്കളോ തടി ഫര്‍ണിച്ചറുകളില്‍ നേരിട്ട് വയ്ക്കുന്നത് ഒഴിവാക്കുക.

ഉയര്‍ന്ന ആര്‍ദ്രത അഥവാ ഹ്യുമിഡിറ്റിയില്‍ മരം ജലകണങ്ങള്‍ ആഗിരണം ചെയ്ത് വീര്‍ക്കുകയും വിണ്ടുകീറുകയും ചെയ്യുന്നു. അതുകൊണ്ട് തടികൊണ്ടുള്ള ഫര്‍ണിച്ചറുകള്‍ ഉള്ള മുറികളില്‍ ഒരു ഡീഹ്യൂമിഡിഫയര്‍ ഉപയോഗിക്കുന്നത് ഈര്‍പ്പത്തിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. അമിതമായ ഈര്‍പ്പം മൂലമുണ്ടാകുന്ന കേടുപാടുകളില്‍ നിന്ന് ഇത് നിങ്ങളുടെ ഫര്‍ണിച്ചറുകളെ സംരക്ഷിക്കും.
സംരക്ഷണ കോട്ടിംഗുകള്‍ പ്രയോഗിക്കുക
തടി ഫര്‍ണിച്ചറുകള്‍ക്ക് മുകളില്‍ വാര്‍ണിഷ് അല്ലെങ്കില്‍ ലാക്വര്‍ ഒരു പാളി ഉപയോഗിക്കുന്നത് ഈര്‍പ്പത്തിനെതിരായ ഒരു അധിക കവചം നല്‍കും. ഈ കോട്ടിംഗുകള്‍ ജലകണങ്ങള്‍ മരത്തിനുള്ളിലേക്ക് കടക്കാതെ തടയുന്നു. ഇവ ഒരിക്കല്‍ മാത്രമല്ല, ആവശ്യാനുസരണം വീണ്ടും പ്രയോഗിച്ച് ഫലപ്രാപ്തി നിലനിര്‍ത്തുക.
നേരിട്ടുള്ള സൂര്യപ്രകാശം ഒഴിവാക്കുക
ഫര്‍ണിച്ചറുകള്‍ ഉണങ്ങിയിരിക്കേണ്ടത് പ്രധാനമാണെങ്കിലും നേരിട്ടുള്ള സൂര്യപ്രകാശവും ദോഷകരമാണ്. ദീര്‍ഘനേരം സൂര്യപ്രകാശം ഏല്‍ക്കുന്നത് മരം മങ്ങാനും പൊട്ടാനും ഇടയാക്കും. നേരിുള്ള് സൂര്യപ്രകാശത്തില്‍ നിന്ന് നിങ്ങളുടെ ഫര്‍ണിച്ചറുകളെ സംരക്ഷിക്കാന്‍ കര്‍ട്ടനുകളോ ബ്ലൈന്റുകളോ ഉപയോഗിക്കുക.

ശരിയായ വെന്റിലേഷന് നിലനിര്‍ത്തുക
ഈര്‍പ്പം അടിഞ്ഞുകൂടുന്നത് തടയാന്‍ നല്ല വായുസഞ്ചാരം പ്രധാനമാണ്. ജനാലകള്‍ തുറന്നും ഫാനുകള്‍ ഉപയോഗിച്ചും മുറിയിലെ വായുസഞ്ചാരം ഉറപ്പാക്കുക. ഇത് ഈര്‍പ്പത്തിന്റെ അളവ് കുറയ്ക്കുന്നതിനും തടി ഫര്‍ണിച്ചറുകള്‍ നല്ല നിലയില്‍ സംരക്ഷിക്കുന്നതിനും സഹായിക്കും.
സിലിക്ക ജെല്‍ പായ്ക്കുകള്‍ ഉപയോഗിക്കുക
വായുവില്‍ നിന്നുള്ള ഈര്‍പ്പം ആഗിരണം ചെയ്യാന്‍ സിലിക്ക ജെല്‍ പായ്ക്കുകള്‍ ഫലപ്രദമാണ്. ഈ പായ്ക്കുകള്‍ ഡ്രോയറുകളിലും ക്യാബിനറ്റുകളിലും തടികൊണ്ടുള്ള ഫര്‍ണിച്ചറുകള്‍ ഉള്ള മറ്റ് അടച്ച സ്ഥലങ്ങളിലും വയ്ക്കുക. ഇത് ഈര്‍പ്പത്തിന്റെ അളവ് കുറയ്ക്കാനും നിങ്ങളുടെ ഫര്‍ണിച്ചറുകള്‍ സംരക്ഷിക്കാനും സഹായിക്കും.
പതിവ് ക്ലീനിംഗ്
തടി പ്രതലങ്ങളില്‍ പൊടിയും അഴുക്കും അടിഞ്ഞുകൂടുകയും പോറലുകള്‍ക്കും മറ്റ് തകരാറുകള്‍ക്കും ഇടയാക്കുകയും ചെയ്യും. പൊടി നീക്കം ചെയ്യുന്നതിനായി നനഞ്ഞതും ഉണങ്ങിയതുമായ തുണി ഉപയോഗിച്ച് നിങ്ങളുടെ ഫര്‍ണിച്ചറുകള്‍ പതിവായി വൃത്തിയാക്കുക. തടിക്ക് ദോഷം വരുത്തുന്ന നനഞ്ഞ തുണികള്‍ അല്ലെങ്കില്‍ കഠിനമായ ക്ലീനിംഗ് ഏജന്റുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
കീടങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കുക
മഴക്കാലത്ത് ചിതല്, മരം തുരപ്പന്‍ തുടങ്ങിയ കീടങ്ങള്‍ അധികമായിരിക്കും. കീടബാധയുടെ ഏതെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടോയെന്ന് അറിയാന്‍ തടി ഫര്‍ണിച്ചറുകള്‍ പതിവായി പരിശോധിക്കുക. എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍, ഉചിതമായ കീട നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് ഉടനടി നടപടിയെടുക്കുക.
ഫര്‍ണിച്ചര്‍ കവറുകള്‍ ഉപയോഗിക്കുക
ഈര്‍പ്പം, പൊടി എന്നിവയ്ക്കെതിരായ സംരക്ഷണത്തിന്റെ ഒരു അധിക പാളി കവറുകള്‍ക്ക് നല്കാന് കഴിയും. ഈര്‍പ്പം നേരിട്ടേല്‍ക്കാതെ സംരക്ഷിക്കുന്നതിനായി കവറുകള്‍ ഉപയോഗിക്കുമ്പോള്‍ വായു സഞ്ചാരം അനുവദിക്കുന്ന ശ്വസിക്കാന്‍ കഴിയുന്ന കവറുകള്‍ ഉപയോഗിക്കുക.

ഭാരമുള്ള വസ്തുക്കള്‍ ഒഴിവാക്കുക
മഴക്കാലത്ത് തടികൊണ്ടുള്ള ഫര്‍ണിച്ചറുകള്‍ക്ക് മുകളില്‍ ഭാരമുള്ള വസ്തുക്കള്‍ വയ്ക്കുന്നത് ഒഴിവാക്കുക. കാരണം ഉയര്‍ന്ന ഈര്‍പ്പത്തിന്റെ സാന്നിധ്യത്തില്‍ അധികഭാരം നിമിത്തം, കാലക്രമേണ മരം വളയുകയോ പൊട്ടുകയോ ചെയ്യും.
ഈ ലളിതമായ നുറുങ്ങുകള്‍ പിന്തുടരുന്നതിലൂടെ, നിങ്ങളുടെ തടി ഫര്‍ണിച്ചറുകള്‍ മഴക്കാലത്തിലുടനീളം നല്ല നിലയില്‍ തുടരുന്നുവെന്ന് ഉറപ്പാക്കാന്‍ കഴിയും. ശരിയായ പരിചരണവും പരിപാലനവും അതിന്റെ ആയുസ്സ് വര്‍ദ്ധിപ്പിക്കുക മാത്രമല്ല, വരും വര്‍ഷങ്ങളില്‍ മനോഹരമായി നിലനിര്‍ത്തുകയും ചെയ്യും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

