Latest Updates
-
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ
ഒരിഞ്ചുപോലും വെറുതെ കളയണ്ട, സ്റ്റെയര്‍കേസ് ലാന്‍ഡിംഗ് വീട്ടിലെ ഏറ്റവും മനോഹരമായ ഇടമാക്കി മാറ്റാം
വീട് എങ്ങനെ കൂടുതല്‍ മനോഹരമാക്കാമെന്ന് ആലോചിക്കുന്നവര്‍ മോടി വരുത്താന്‍ പറ്റിയ ഇടമാണ് സ്റ്റെയര്‍കേസ് ലാന്‍ഡിംഗുകള്‍. അല്‍പ്പം സര്ഗ്ഗാത്മകതയുണ്ടെങ്കില് ആ സ്ഥലം ഫലപ്രദമായി ഉപയോഗിക്കാനും സ്റ്റൈലിഷും ആയ ഇടങ്ങളായി മാറ്റാനും കഴിയും. നിങ്ങളുടെ വീട്ടിലെ സ്ഥലം ലാഭിക്കാനും മോടിയാക്കാനും അഞ്ച് സൗന്ദര്യാത്മക സ്റ്റെയര്‍കേസ് ലാന്‍ഡിംഗ് ആശയങ്ങള്‍ ഇതാ.
റീഡിംഗ് കോര്‍ണര്‍
സ്റ്റെയര്‍കേസ് ലാന്‍ഡിംഗ് സുഖപ്രദമായ റീഡിംഗ് കോര്‍ണര്‍ ആക്കി മാറ്റാം. അതിനായി ഒരു നല്ല കസേര, ചെറിയ പുസ്തക ഷെല്‍ഫ്, അനുയോജ്യമായ ലൈറ്റിംഗ് എന്നിവ മാത്രം മതി, പ്രിയപ്പെട്ട പുസ്തകവും കയ്യിലെടുത്ത് വിശ്രമിക്കാന്‍ സമാധാനപരമായ ഇടമാക്കി സ്റ്റെയര്‍കേസ് ലാന്‍ഡിംഗിനെ മാറ്റാം.

വര്‍ക്ക്സ്പെയ്സ്
നിങ്ങള്‍ക്ക് ഒരു വര്‍ക്ക്സ്പെയ്സ് ആവശ്യമാണെങ്കിലും അതിനായി വേറൊരു മുറി ഇല്ലെങ്കിലും, നിങ്ങളുടെ ലാന്‍ഡിംഗ് ഒരു മിനി ഹോം ഓഫീസാക്കി മാറ്റുന്നത് പരിഗണിക്കാം. ഒരു കോംപാക്റ്റ് ഡെസ്ക്, കസേര, ആവശ്യമെങ്കില്‍ ഒരു ഷെല്‍ഫ് എന്നിവ ക്രമീകരിച്ച് എളുപ്പത്തില്‍ ഒരു വര്‍ക്ക്സ്പെയ്സ് ഉണ്ടാക്കിയെടുക്കാം. മറ്റ് മുറികളുടെ സ്ഥലം വര്ക്ക്സ്പേസാക്കി കളയുന്നത് ഇങ്ങനെ ഒഴിവാക്കാം.
ഇന്‍ഡോര്‍ ഗാര്ഡന്
നിങ്ങളുടെ സ്റ്റെയര്‍കേസ് ലാന്‍ഡിംഗില്‍ ഒരു മനോഹരമായ ഇന്‍ഡോര്‍ ഗാര്ഡന് സൃഷ്ടിച്ച് പ്രകൃതിയെ വീടിനുള്ളിലേക്ക് കൊണ്ടുവരാം. വീടിന് പച്ചപ്പും ശുദ്ധവായുവും നല്കാന് വിവിധ വലുപ്പത്തിലുള്ള ചെടികള്‍ ഉപയോഗിക്കുക. ഈ ആശയം സ്ഥലത്തെ മനോഹരമാക്കുക മാത്രമല്ല, വിശ്രമവും ഉന്മേഷവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ആര്‍ട്ട് ഡിസ്പ്ലേ
നിങ്ങളുടെ സ്റ്റെയര്‍കേസ് ലാന്‍ഡിംഗിന്റെ ചുവരുകളില്‍ പ്രിയപ്പെട്ട കലാസൃഷ്ടികളോ കുടുംബ ഫോട്ടോകളോ പ്രദര്‍ശിപ്പിക്കാം. രസകരമായ ഒരു ഗാലറിവാള് സൃഷ്ടിക്കാന്‍ വ്യത്യസ്ത ഫ്രെയിമുകളും സ്റ്റൈലുകളും ഉപയോഗിക്കുക. ഇത് വീട്ടിലെ ഏറ്റവും ശ്രദ്ധ ആകര്‍ഷിക്കുന്ന ഇടമാക്കി ലാന്‍ഡിംഗിനെ മാറ്റും.
സ്റ്റോറേജ്
നിങ്ങളുടെ സ്റ്റെയര്‍കേസ് ലാന്‍ഡിംഗില്‍ ബില്‍റ്റ്-ഇന്‍ കാബിനറ്റുകളോ ഷെല്‍ഫുകളോ ചേര്‍ത്ത് സ്റ്റോറേജ് ആയി ഉപയോഗിക്കാം. പുസ്തകങ്ങള്‍, അലങ്കാര വസ്തുക്കള്‍, അല്ലെങ്കില്‍ ഷൂസ്, ബാഗുകള്‍ എന്നിവ സംഭരിക്കുന്നതിന് ഇത് അനുയോജ്യമാണ്. ഓരോ ഇഞ്ച് സ്ഥലവും നന്നായി വിനിയോഗിക്കാനും വീടിനെ ചിട്ടപ്പെടുത്താന്‍ ഇത് സഹായിക്കുന്നു.



Click it and Unblock the Notifications

