Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
ചവിട്ടിയിലെ അഴുക്ക് ഇനി തലവേദനയാകില്ല, ചവിട്ടികളും പരവതാനികളും വൃത്തിയായിരിക്കാന്‍ ഇങ്ങനെ ചെയ്യാം
വീടിന്റെ അകത്തങ്ങള്ക്ക് ചാരുത പകരുന്നതില്‍ പരവതാനികള്‍ക്കും ചവിട്ടികള്‍ക്കും ഉള്ള പങ്ക് ചെറുതല്ല. നല്ല ഭംഗിയുള്ള ചവിട്ടികളും പരവതാനികളും വാങ്ങി വീടിന്റെ മോടി കൂട്ടാന്‍ വീട്ടമ്മമാര്‍ക്ക് ഇഷ്ടവുമാണ്. പക്ഷേ രണ്ടാഴ്ച പോലും കഴിയുന്നതിന് മുമ്പ് പുതുമ നഷ്ടപ്പെടുന്ന, കീറിത്തുടങ്ങുന്ന, നിറം മങ്ങുന്ന ഇവ പതുക്കെ തലവേദനയായി മാറും. വീണ്ടും പുതിയത് വാങ്ങേണ്ട അവസ്ഥ. പക്ഷേ ഇനിയതിന്റെ ആവശ്യമില്ല. ചവിട്ടികളുടെയും പരവതാനികളുടെയും പുതുമ നിലനിര്‍ത്തുന്നതിനും അഴുക്ക് കളയുന്നതിനും ചില എളുപ്പവഴികള്‍ ഉണ്ട്. അതെന്തൈണെന്ന് നോക്കാം.

സൂര്യപ്രകാശം ഏല്ക്കാതെ നോക്കുക
നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്ന സ്ഥലങ്ങളില്‍ ചവിട്ടികളും പരവതാനികളും വിരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കാരണം സൂര്യപ്രകാശത്തിലുള്ള അള്‍ട്രാവയലറ്റ് കിരണങ്ങള്‍ ചവിട്ടികളിലെയും പരവതാനികളിലെയും ചായത്തെ വിഘടിപ്പിക്കുകയും അങ്ങനെ അവയുടെ നിറം മങ്ങാന്‍ ഇടയാകുകയും ചെയ്യും. മാത്രമല്ല സൂര്യപ്രകാശം എല്‍ക്കുന്നതിലൂടെ ഇവയുടെ കാഠിന്യം നഷ്ടപ്പെട്ട് പെട്ടെന്ന് കേടുപാടുകള്‍ വരികയും ചെയ്യും.
തിരിച്ചും മറിച്ചും ഇടുക
മേശയുടെ കാലോ വാതിലിന്റെ വക്കോ ഒക്കെ തട്ടി പരവതാനികളില്‍ കീറലുകള്‍ വരുന്നത് നിത്യസംഭവമാണ്. ഇതിന് പരിഹാരമുണ്ട്. ചവിട്ടികളും പരവതാനികളും അങ്ങോട്ടുമിങ്ങോട്ടും മാറ്റിയും മറിച്ചും ഇട്ടില്ലെങ്കില്‍ അതില്‍ കീറലുണ്ടാക്കാന് സാധ്യതയുണ്ട്. പ്രത്യേകിച്ച് അതിനുമുകളിലായി കുറേക്കാലമായി മേശയോ കസേരയോ സോഫയോ പോലുള്ള എന്തെങ്കിലും ഇടുകയോ അല്ലെങ്കില്‍ സ്ഥിരമായി അതിന് മുകളിലൂടെ നടക്കുകയോ ചെയ്യുകയാണെങ്കില്‍. ഇവയുടെ സ്ഥാനം മാറ്റുകയോ അല്ലെങ്കില്‍ തിരിച്ചിടുകയോ ചെയ്യുമ്പോള്‍ കീറലുകള്‍ ഉണ്ടായിത്തുടങ്ങുന്ന ഇടം കൂടുതല്‍ കീറാതെ മറ്റൊരു ഭാഗത്തേക്ക് മാറുന്നു. ഇതിലൂടെ അവയുടെ ആയുസ്സ് കുറച്ചുകൂടി നീട്ടിക്കിട്ടും.
നൂല് പൊങ്ങിയെങ്കില്‍ മുറിച്ച് കളയുക
ചവിട്ടികളിലും പരവതാനികളിലും പൊങ്ങിനില്ക്കുന്ന നൂലൂകളും ഇഴകളും യഥാസമയം മുറിച്ചുനീക്കിയാല്‍ അവ കൂടുതല്‍ കാലം ഉപയോഗിക്കാം. അത് കൈ കൊണ്ട് വലിച്ചുകളയാതെ, കത്രിക ഉപയോഗിച്ച് തന്നെ മുറിച്ച് കളയാന്‍ നോക്കണം. അല്ലാത്തപക്ഷം മുഴുവന്‍ ഇഴകളും പിരിയാന്‍ സാധ്യതയുണ്ട്.
ഫര്‍ണിച്ചറില്‍ കാര്‍പ്പറ്റ് പ്രൊട്ടക്റ്ററുകള്‍ ഉപയോഗിക്കുക
സോഫയും കസേരയും മേശയും ഒക്കെ പോലുള്ള ഫര്‍ണിച്ചറുകളാണ് മിക്കപ്പോഴും ചവിട്ടികളും പരവതാനികളും കേടുവരുത്തുന്നത്. പക്ഷേ ഇതിനും പരിഹാരമുണ്ട്. ഇവയുടെ കാലുകള്‍ക്ക് കീഴില്‍ വയ്ക്കാവുന്ന കാര്‍പ്പറ്റ് പ്രൊട്ടക്റ്ററുകള്‍ ഇന്ന് ലഭ്യമാണ്. അങ്ങനെ ഫര്‍ണിച്ചര്‍ തട്ടി ചവിട്ടികളും പരവതാനികളും കീറിപ്പോകുന്നത് ഒഴിവാക്കാം.
മടക്കുമ്പോള്‍ പുറത്ത് നിന്ന് അകത്തേയ്ക്ക് മടക്കുക
ചവിട്ടികളും പരവതാനികളും മാറിമാറി ഉപയോഗിക്കുന്ന ശീലം മിക്കവര്‍ക്കും ഉണ്ടാകും. നേരത്തെ ഉപയോഗിച്ചവ കഴുകി വൃത്തിയാക്കി എടുത്തുവെച്ചിട്ടാകും പകരം വേറെ ഉപയോഗിക്കുക. ഇങ്ങനെ ചവിട്ടികളും പരവതാനികളും സൂക്ഷിച്ച് വെയ്ക്കുമ്പോള്‍ അവ പുറത്ത് നിന്നും അകത്തേയ്ക്ക് മടക്കിയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് ഉറപ്പുവരുത്തുക. ചുളിവുകള്‍ ഇല്ലാതിരിക്കാനും ഈ രീതിയിലുള്ള മടക്കല്‍ സഹായിക്കും.
ആവശ്യമെങ്കില്‍ വൃത്തിയാക്കാന്‍ സഹായം തേടുക
ചവിട്ടികളും പരവതാനികളും വൃത്തിയാക്കി കൊടുക്കുന്ന ഏജന്‍സികള്‍ മിക്കയിടങ്ങളിലും ഉണ്ട്. സാധാരണയായി നമ്മള് സ്വന്തമായോ വീട്ടുജോലിക്കാരെ കൊണ്ടോ ആണ് ഇതൊക്കെ ചെയ്യുക. എന്നാല്‍ ഇതിനായുള്ള പ്രൊഫഷണലുകള്‍ വേണ്ടരീതിയില്‍ ഫലപ്രദമായി അവ ചെയ്യും. അവരുടെ കയ്യില്‍ അതിനാവശ്യമായ ഉപകരണങ്ങളും ഉണ്ടാകും. അതിനാല്‍ അവര്‍ ചവിട്ടികളും പരവതാനികളും വൃത്തിയാക്കിയാല്‍ വീട്ടില്‍ നമ്മള് സ്വയം ചെയ്യുന്നതിനേക്കാള്‍ വൃത്തിയില്‍, പുതുമ തോന്നുന്ന രീതിയില്‍ അവ വൃത്തിയായിട്ടുണ്ടാകും.
കറകള്‍ യഥാസമയം വൃത്തിയാക്കുക
ചവിട്ടിയിലോ പരവതാനിയിലോ കറ പിടിച്ചാല്‍ ഒരു ടിഷ്യൂ ഉപയോഗിച്ചോ ബ്ലോട്ടിംഗ് പേപ്പര്‍ കൊണ്ടോ ഉടന്‍ തന്നെ തുടയ്ക്കുക. വൃത്തിയാക്കാന്‍ വൈകിയാല്‍ അത് നീക്കാന്‍ പിന്നീട് ബുദ്ധിമുട്ടായി വരും. ഭക്ഷണപാനീയങ്ങളുടെ കറയാണ് പറ്റിയതെങ്കില്‍ അവ വൃത്തിയാക്കാത്ത പക്ഷം അവിടുക്കെ നിറം മാറുകയും പൂപ്പല്‍ പിടിക്കുകയും ദുര്‍ഗന്ധം വമിക്കുകയും ചെയ്യും.



Click it and Unblock the Notifications
