Latest Updates
-
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം!
ഇല പച്ചക്കറികള് ഒരാഴ്ചയോളം ഫ്രിഡ്ജിനുള്ളില് ഫ്രഷ് ആയി ഇരിക്കും; ഇതാ അതിനുള്ള വഴികള്
സാധനങ്ങള്, പ്രത്യേകിച്ച് പച്ചക്കറികള് ദിവസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാനും പാലും മറ്റ് പാകം ചെയ്തതതും അല്ലാത്തതുമായ ഭക്ഷണസാധനങ്ങള് സൂക്ഷിക്കാനുമാണ് നമ്മള് ഫ്രിഡ്ജ് ഉപയോഗിക്കുന്നത്. പക്ഷേ ഫ്രിഡ്ജില് ഓരോ സാധനങ്ങള് സൂക്ഷിക്കുന്നതിനും ഫ്രിഡ്ജില് വെച്ച സാധനങ്ങള് ഉപയോഗിക്കുന്നതിനും ചില രീതികള് ഉണ്ടെന്നുള്ള കാര്യം പലര്ക്കും അറിയില്ല. ഉദാഹരണത്തിന് ആരോഗ്യസംരക്ഷണത്തിന് വളരെ ആവശ്യമായ ഇല പച്ചക്കറികള് ദിവസങ്ങളോളം ഫ്രഷ് ആയി സൂക്ഷിക്കാന് പലര്ക്കും അറിയില്ല.

ചീരയും കറിവേപ്പിലയും മറ്റ് ഇലവര്ഗ്ഗങ്ങളും സ്ഥിരമായി ഉപയോഗിക്കുന്നവര് ആണ് നമ്മള്. പൊതുവേ അന്നന്നത്തേക്കുള്ള ഇലക്കറികളേ ആളുകള് വാങ്ങാറും അടുക്കളത്തോട്ടത്തില് നിന്ന് പറിച്ചെടുക്കാറും ഉള്ളു. ഇവ വേഗത്തില് ഉണങ്ങിപ്പോകുകയും ചീഞ്ഞുപോകുകയും ചെയ്യുന്നത് കൊണ്ടാണിത്. പക്ഷേ ഫ്രിഡ്ജിനുള്ളില് തന്നെ ഇല പച്ചക്കറികള് ഏറെക്കാലം ഫ്രഷ് ആയി സൂക്ഷിക്കാം. അതിനുള്ള വഴികള് എന്തെല്ലാമാണെന്ന് നോക്കാം.
മല്ലിയില എങ്ങനെ സൂക്ഷിക്കാം
ചില വീടുകളില് മല്ലിയില ഭക്ഷണത്തിലെ സ്ഥിരം ചേരുവയാണ്. എപ്പോഴും മല്ലിയില വേണ്ടതിനാല് ഇവര് ധാരാളം മല്ലിയില വാങ്ങി സൂക്ഷിക്കും. പക്ഷേ രണ്ടുദിവസത്തിന് ശേഷം ഉണങ്ങിപോകുകയോ ചീഞ്ഞുപോകുകയോ ചെയ്യുന്ന ഇവ വെറുതെ കളയേണ്ട അവസ്ഥയും വരും. ഇതൊഴിവാക്കാന് മല്ലിയിലയുടെ വേരുഭാഗം മുറിച്ചുകളഞ്ഞ് ബാക്കിയുള്ള ഭാഗം വായുകടക്കാത്ത പാത്രത്തിലാക്കി ഫ്രിഡ്ജില് വെക്കുക. ഇനി വേര് കളയാന് ആഗ്രഹമില്ലാത്തവര്ക്ക് ഒരു ഗ്ലാസില് വെള്ളം എടുത്ത് അതിനുള്ളില് മല്ലിയില വേരും തണ്ടും ഉള്പ്പെടെ മുക്കിവെക്കുക. ഇത് ഫ്രിഡ്ജിനുള്ളില് വെക്കരുത്. സാധാരണ അന്തരീക്ഷ താപനിലയില് സൂക്ഷിക്കുക.
ഇലകള് കഴുകിയതിന് ശേഷം സൂക്ഷിച്ചുവെക്കരുത്
ഇല പച്ചക്കറികള് ഒരിക്കലും കഴുകിയതിന് ശേഷം സൂക്ഷിച്ചുവെക്കാന് പാടില്ല. കാരണം അവ പിന്നീട് പെട്ടെന്ന് ഉണങ്ങിപ്പോകുകയോ ചീഞ്ഞുപോകുകയോ ചെയ്യും. വേരുകളില് മണ്ണ് പറ്റിയിരിക്കുന്നത് കൊണ്ട് പലയാളുകളും കഴുകിയാണ് ചീരയും മറ്റും സൂക്ഷിക്കുക. ഇത് തെറ്റാണ്. ചീരയും മറ്റ് ഇലക്കറികളും ഒന്നും ചെയ്യാതെ തന്നെ ഫ്രിഡ്ജില് സൂക്ഷിക്കുക. പാകം ചെയ്യാന് എടുക്കുമ്പോള് മാത്രം കഴുകിയെടുക്കുക.
ഇല പച്ചക്കറികള് സൂക്ഷിക്കാനുള്ള വഴികള്
പിറ്റേദിവസം തന്നെ ഉപയോഗിക്കാനുള്ള ഇല പച്ചക്കറികള് ഒരു പത്രത്തില് പൊതിഞ്ഞ് ഫ്രിഡ്ജില് സൂക്ഷിക്കു. ഇത് ഇലകളുടെ ഫ്രഷ്നെസ് പോകാതെ സൂക്ഷിക്കുകയും ഉണക്കം വരാതെയും ഇരിക്കാന് സഹായിക്കും. പത്രത്തില് പൊതിയുന്നത് കൊണ്ട് ഫ്രിഡ്ജില് നിന്ന് നേരിട്ട് തണുപ്പ് അടിക്കുകയും ഇല്ല. അതേസമയം ഏറെക്കാലം ഇങ്ങനെ സൂക്ഷിക്കാന് കഴിയില്ല.
വാങ്ങി, അല്ലെങ്കില് പറിച്ചെടുത്ത് എട്ട് മുതല് 10 മണിക്കൂറിനുള്ളില് തന്നെ എടുക്കാനുള്ളതാണ് ഇലയെങ്കില് ഒരു പാത്രത്തില് വെള്ളമെടുത്ത് വേര് അതില് മുങ്ങുന്ന വിധത്തില് അന്തരീക്ഷ ഊഷ്മാവില് സൂക്ഷിക്കുക.
ഒരാഴ്ചയോളം ഇല പച്ചക്കറികള് സൂക്ഷിക്കണമെങ്കില് അവ വായുകടക്കാത്ത ഒരു പാത്രത്തിനുള്ളിലാക്കി ഫ്രിഡ്ജില് വെക്കുക.
ഉലുവയില, ചീരയില, കറിവേപ്പില, മല്ലിയില, പൊതിനയില തുടങ്ങിയവയെല്ലാം ഏറെക്കാലം ഫ്രിഡ്ജിനുള്ളില് സൂക്ഷിക്കാതിരിക്കുക. കാരണം ഫ്രിഡ്ജില് നിന്നും നേരിട്ടെത്തുന്ന തണുപ്പ് ഇവയ്ക്ക് ദോഷം ചെയ്യും.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
