Latest Updates
-
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം! -
സെപ്റ്റംബർ 12, 13: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, പണവും പ്രണയവും തേടിയെത്തും!
ഫ്ളോറിംഗ് ഏതുവേണം, വീടിന് അഴക് കൂട്ടുന്ന സ്റ്റോണ്‍ ഫ്ളോറിംഗ് ?
വീട് പണിയുമ്പോള്‍ പലര്‍ക്കുമുള്ള പ്രധാന ആശങ്കയാണ് ഫ്ളോര്‍ എന്ത് വേണം എന്നത്. ഗ്രാനൈറ്റ്, മാര്‍ബിള്‍, ടൈല്‍സ് തുടങ്ങിയ സ്ഥിരം രീതികളില്‍ നിന്നും വ്യത്യസ്തത ആഗ്രഹിക്കുന്നവര്‍ക്കായി തെരെഞ്ഞെടുക്കാന്‍ കഴിയുന്ന ഒന്നാണ് സ്റ്റോണ്‍ ഫ്ളോറിംഗ്.ഏറെ കാലം നീണ്ടു നില്ക്കുന്നു, ബലം കൂടുതലാണ്, കേട് പാടുകള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണ് എന്നതെല്ലാം സ്റ്റോണ്‍ ഫ്ളോറിംഗിന്റെ നേട്ടങ്ങളാണ്. പൗരാണികതയിലേക്ക് ട്രെന്‍ഡും സ്റ്റൈലും ഇഴചേര്‍ത്തുള്ള ഒരു തിരിച്ചു പോക്ക് കൂടിയാണ് സ്റ്റോണ്‍ ഫ്ളോറിംഗ്.പതിറ്റാണ്ടുകളുടെ ലൈഫാണ് നിങ്ങള്‍ വീടിന് ആഗ്രഹിക്കുന്നത് എങ്കില്‍ മികച്ച ഒരു ഫ്ലോറിംഗ് ഓപ്ഷനായി സ്റ്റോണ്‍ ഫ്ളോറിംഗിനെ കാണാം. കാലമെത്ര കഴിഞ്ഞാലും സ്റ്റോണ്‍ ഫ്ളോറിംഗിന് വളരെ കുറച്ച് അറ്റകുറ്റപ്പണികള്‍ മാത്രമേ ആവശ്യമുള്ളൂ.

ചൂട് കൂടിയ കാലാവസ്ഥയില്‍ കിട്ടുന്ന ഒരു അനുഗ്രഹമാണ് സ്റ്റോണ്‍ ഫ്ളോറിംഗ്. വീടിന് പുറത്തെ താപനില ഉയരുമ്പോള്‍ പോലും തണുപ്പ് നിലനിര്‍ത്താനുള്ള കല്ലിന്റെ സ്വാഭാവിക കഴിവ് ഒരു നേട്ടമാണ്. വേനലില്‍ ഇത് ശരിക്കും ആസ്വദിക്കാന്‍ കഴിയും. എന്നാല്‍ ഇത് ചെയ്യുന്നതിന് വിദഗ്ദരായ തൊഴിലാളയ്കളെയും ഗുണമേന്മയുള്ള കല്ലുകളും കണ്ടെത്തുക എന്നത് ശ്രമകരമാണ്. എന്നിരുന്നാലും പണി കഴിഞ്ഞാല്‍ മികച്ച രീതിയില്‍ ആസ്വദിക്കാന്‍ കഴിയുന്ന ഒന്നാണ്ടി സ്റ്റോണ്‍ ഫ്ളോറിംഗ്. വീടിനു ഉള്ളില്‍ പൊടിപടലങ്ങള്‍ ഉണ്ടാകാനുള്ള അവസരം സ്റ്റോണ്‍ ഫ്ളോറിംഗ് ഇല്ലാതാക്കുന്നു. ഫലമായി അലര്‍ജി ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ കുറയുന്നു എന്നതും നേട്ടമാണ്. കട്ടിയുള്ളതും, സുഷിരമില്ലാത്തതുമായ സ്റ്റോണ്‍ ഫ്ളോറിംഗ് ഉപരിതലം അലര്‍ജിയെ അകറ്റി നിര്‍ത്തുന്നു എന്നാണ് തെളിഞ്ഞിരിക്കുന്നത്. സ്റ്റോണ്‍ ഫ്ളോര്‍ ചെയ്ത അകത്തളങ്ങള്‍ വൃത്തിയാക്കുക എന്നതും എളുപ്പമുള്ള കാര്യമാണ്.
വീടിന്റെ അകത്തളങ്ങള്‍ , ഔട്ട് ഡോര്‍ പ്രവേശന കവാടം എന്നിങ്ങനെയുള്ള സ്ഥലങ്ങളിലെല്ലാം തന്നെ ഇന്‍ഡോര്‍-ഔട്ട്ഡോര്‍ ഫ്ളോ സുഗമമാക്കാന്‍ സ്റ്റോണ്‍ ഫ്ളോറിംഗ് സഹായിക്കുന്നു.വീടിനുള്ളില്‍ ഒരേ സ്റ്റോണ്‍ ഉപയോഗിക്കുന്നത് രണ്ട് ഇടങ്ങളെയും ബന്ധിപ്പിക്കുന്നതിനുള്ള മികച്ച മാര്‍ഗമാണ്. മികച്ച ഒരു ക്ളാസിക് ലുക്ക് ആണ് സ്റ്റോണ്‍ ഫ്ളോറിംഗ് വീടിന് നല്‍കുന്നത്. സ്റ്റോണ്‍ ഫ്ളോറിംഗിന് ആനുപാതികമായി സ്റ്റോണ്‍ വര്‍ക്ക് ചെയ്ത വാതിലുകള്‍, ജനലുകള്‍ എന്നിവ വീടിന്റെ ഭംഗി ഇരട്ടിയാക്കുന്നു. എന്നാല്‍ അഴകും ഈടും ഏറെയുള്ള സ്റ്റോണ്‍ ഫ്ളോറിംഗിന്റെ പ്രധാന ന്യൂനത ചെലവാണ്.
സ്റ്റോണ്‍ ഫ്ളോറിംഗ് ചെയ്യാനുള്ള ചെലവ് മറ്റ് ഫ്ളോറിംഗ് രീതികളുമായി തട്ടിച്ചു നോക്കുമ്പോള്‍ അല്പം കൂടുതലാണെന്ന് മനസിലാക്കാം. പ്രാദേശികമായി ഖനനം ചെയ്യുന്ന കല്ല് തിരഞ്ഞെടുക്കുന്നത് ചെലവ് കുറയ്ക്കുന്നതിനുള്ള ഒരു മാര്‍ഗമാണ്.സ്റ്റോണ്‍ ഫ്ളോറിംഗിന് ഉപയോഗിക്കുന്ന കല്ലുകള്‍ അത്യാവിശ്യം ഭാരം ഉള്ളയാണ് അതുകൊണ്ട് തന്നെ ഇവ സ്ഥാപിക്കുന്നതിന് വൈദഗ്ധ്യമുള്ള ജോലിക്കാരുടെ സേവനം ആവശ്യമാണ്. ഇതും ചെലവ് വര്‍ധിപ്പിക്കുന്ന കാര്യമാണ്.തണുത്ത കലാവസ്ഥയുള്ള പ്രദേശങ്ങളിലുള്ളവര്‍ സ്റ്റോണ്‍ ഫ്ളോറിംഗ് ഒഴിവാക്കുന്നതാണ് നല്ലത്. സ്വതവേ തണുത്ത അന്തരീക്ഷത്തെ കൂടുതല്‍ തണുപ്പിക്കാന്‍ മാത്രമേ ഇത് സഹായിക്കൂ. അതിനാല്‍ സ്റ്റോണ്‍ ഫ്ളോറിംഗ് , തെരെഞ്ഞെടുപ്പ് രീതികള്‍, ഉപയോഗിക്കുന്ന കല്ല് എന്നിവയെക്കുറിച്ചെല്ലാം നന്നായി പഠിച്ചു മനസിലാക്കി മാത്രമേ ഇതിനായി ഇറങ്ങിപ്പുറപ്പെടാവൂ.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
