Latest Updates
-
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും! -
ജൂലൈ 30 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭമുഹൂർത്തങ്ങളും -
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം!
ദുഃഖവെള്ളി നാളിലെ കഞ്ഞിയും പയറും; ഈ രുചിക്ക് മുമ്പില്‍ മറ്റെല്ലാം തോല്‍ക്കും
Good Friday: നാളെ ദുഃഖവെള്ളിയാണ്. യേശുവിന്റെ കുരിശുമരണത്തിന്റെ ഓര്‍മ്മനാളാണ് ദുഃഖവെള്ളി. അന്നേദിവസം ക്രൈസ്തവര്‍ പള്ളിയില്‍ കുര്‍ബ്ബാനകളിലും പ്രത്യേക പ്രാര്‍ത്ഥനകളില്‍ പങ്കുകൊള്ളുകയും ദുഃഖസൂചകമായി ഉപവസിക്കുകയും ചെയ്യുന്നു.

ദുഃഖവെള്ളി ദിവസം ക്രൈസ്തവര്‍ ലഘുഭക്ഷണങ്ങളാണ് കഴിക്കുക. മലയാളികള്‍ക്ക് അന്നേദിവസം കഞ്ഞിയും പയറും ആണ് പ്രധാനം. ദുഃഖവെള്ളി നാളിലെ കഞ്ഞിക്കും പയറിനും ഒപ്പം തൊട്ടുകൂട്ടുന്ന അച്ചാറിനും ചമ്മന്തിക്കും വരെ പ്രത്യേകരുചിയാണ്. മലയാളികളെ സംബന്ധിച്ചെടുത്തോളം എവിടെ ചെന്നാലും കഞ്ഞി ഒരു വികാരം തന്നെയാണ്. പ്രത്യേകിച്ച് വേനല്‍ച്ചൂടില്‍ പൊള്ളുന്ന ഏപ്രില്‍ മാസത്തില്‍ ദുഃഖവെള്ളി നാളില്‍ കഞ്ഞി കുടിക്കുമ്പോള്‍ അത് മനസ്സിനും ശരീരത്തിനും ഒരു ആശ്വാസം തന്നെയാണ്.
ദുഃഖവെള്ളി ദിവസം പ്രാര്‍ത്ഥനകള്‍ക്ക് ശേഷം മിക്ക പള്ളികളിലും കഞ്ഞിയും പയറും വിശ്വാസികള്‍ക്കായി ഒരുക്കിയിട്ടുണ്ടാകും. രാവിലെ ഏഴുമണിക്ക് തുടങ്ങുന്ന പ്രാര്‍ത്ഥനകള്‍ ഉച്ചയ്ക്ക് ഒരു മണിയോടെ അവസാനിക്കും. ചില വിഭാഗക്കാര്‍ക്കിടയില്‍ അത് 2.30 വരെ നീളാറുണ്ട്. അതിനുശേഷം എല്ലാവരും ഒന്നിച്ച് കഞ്ഞി കുടിക്കുന്നു.
ദുഃഖവെള്ളി നാളിലെ കഞ്ഞിയും പയറും ചമ്മന്തിയും അച്ചാറും ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.
കഞ്ഞി
ചേരുവകള്‍
കുത്തരി , ഒന്നര ഗ്ലാസ്സ്
ആവശ്യത്തിന് വെള്ളം
കലത്തില്‍ ആവശ്യത്തിന് വെള്ളം ചൂടാക്കി അരി കഴുകി ഇട്ട്, അടുപ്പില്‍ തന്നെ വെച്ചോ, റൈസ് കുക്കറില്‍ വെച്ചോ കഞ്ഞി തയ്യാറാക്കാം. അതല്ലെങ്കില്‍ പ്രഷര്‍ കുക്കറിലും കഞ്ഞിവെക്കാം. ഒന്നരഗ്ലാസ് അരിക്ക് എട്ട് ഗ്ലാസ് വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും ഇട്ട് കുക്കര്‍ അടുപ്പില്‍ വെക്കാം. ആദ്യ വിസില്‍ വരുന്നത് വരെ തീ കൂട്ടിവെക്കാം. പിന്നീട് കുറച്ച് 3-4 വിസിലുകള്‍ വരെ അടുപ്പില്‍ വെക്കുക. പിന്നീട് പ്രഷര്‍ പോയി അടുപ്പ് തുറക്കാം.
ചെറുപയര്‍ തോരന്‍
ചേരുവകള്‍
ചെറുപയര്‍ - മുക്കാല്‍ ഗ്ലാസ്
ഉപ്പ്
മഞ്ഞള്‍പ്പൊടി
ചെറിയ ഉള്ളി
തേങ്ങ
വെളുത്തുള്ളി
കറിവേപ്പില
പച്ചമുളക്
ഉലുവപ്പൊടി
കുരുമുളക്പൊടി
ആവശ്യമെങ്കില്‍ ചെറുപയര്‍ നേരത്തെ തന്നെ വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച് വേവിക്കാം. ഇല്ലെങ്കില്‍ ആവശ്യത്തിന് വെള്ളം ഒഴിച്ച് പ്രഷര്‍ കുക്കറിലോ പാത്രത്തിലോ അടച്ചുവെച്ച് ആവശ്യത്തിന് ഉപ്പും മഞ്ഞളും ചേര്‍ത്ത് നന്നായി വേവിച്ചെടുക്കുക. പയറ് വെന്ത് വെള്ളം വറ്റിവരുമ്പോള്‍ മറ്റൊരു പാത്രത്തില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി അതില്‍ കടുക് ഇട്ട് പൊട്ടിക്കുക. അതിലേക്ക് കുറച്ച് ചെിയ ഉള്ളി അരിഞ്ഞത് ഇട്ട് മൂപ്പിക്കുക. ശേഷം കുറച്ച് തേങ്ങ ചിരകിയതും കറിവേപ്പിലയും പച്ചമുളകും വെളുത്തുള്ളിയും അല്‍പ്പം കുരുമുളക് പൊടിയും നന്നായി കൈ കൊണ്ട് തിരുമ്മി ഉള്ളിയിലേക്ക് ചേര്‍ക്കുക. ഇത് ഇളക്കി യോജിപ്പിച്ച് ചൂടാകുമ്പോള്‍ വേവിച്ച് വെച്ചിരിക്കുന്ന പയര്‍ ചേര്‍ക്കുക. രണ്ട് മിനിട്ട് എല്ലാം കൂടി ഒന്നിച്ച് ചൂടാക്കി യോജിപ്പിച്ച് തീ ഓഫ് ചെയ്യാം. വേണമെങ്കില്‍ തീ ഓഫാക്കുന്നതിന് മുമ്പായി കുറച്ച് ഉലുവപ്പൊടി കൂടി ചേര്‍ത്ത് അടച്ചുവെക്കാം.
മാങ്ങ അച്ചാര്‍
ചേരുവകള്‍
പച്ച മാങ്ങ - രണ്ടെണ്ണം
കടുക് - ഒന്നര ടീസ്പൂണ്‍
ഉലുവപ്പൊടി -കാല്‍ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
ഇഞ്ചി - ചെറിയൊരു കഷ്ണം
വെളുത്തുള്ളി - പാകം അനുസരിച്ച്
കറിവേപ്പില - ആവശ്യത്തിന്
നല്ലെണ്ണ - ആവശ്യത്തിന്
കായപ്പൊടി - കാല്‍ടീസ്പൂണ്‍
പച്ചമാങ്ങ നന്നായി കഴുകി തുടച്ച്, അച്ചാറ് പാകത്തില്‍ അരിയുക. അതിലേക്ക് ഒന്നര ടീസ്പൂണ്‍ കടുത് ചതച്ചത്, കാല് ടീസ്പൂണ്‍ ഉലുവപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ഇട്ട് നന്നായി തിരുമ്മിപ്പിടിപ്പിക്കുക. ഇത് 3-4 മണിക്കൂര്‍ മാറ്റിവെക്കുക. അതിനുശേഷം ഒരു ചട്ടി ചൂടാക്കി എള്ളെണ്ണ ഒഴിക്കുക. ചൂടാകുമ്പോള്‍ വെളുത്തുള്ളി, കറിവേപ്പില, ഇഞ്ചി എന്നിവ ഇട്ട് നന്നായി വഴറ്റുക. ശേഷം കാല് ടീസ്പൂണ്‍ കായപ്പൊടി, എരിവ് അനുസരിച്ച് ആവശ്യത്തിന് മുളകുപൊടി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. അതിലേക്ക് മാങ്ങക്കഷ്ണങ്ങള്‍ ഇട്ട് തീ ഓഫ് ചെയ്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ആവശ്യമെങ്കില്‍ തിളപ്പിച്ചാറിയ വെള്ളവും ശേഷം കുറച്ച് വിനാഗിരിയും ചേര്‍ക്കാം. അവസാനമായി കുറച്ചുകൂടി നല്ലെണ്ണ ഒഴിച്ചുകൊടുക്കാം.



Click it and Unblock the Notifications