Latest Updates
-
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ! -
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും!
നെയ്യിലെ മായം; കണ്ടെത്താൻ ചില ടിപ്സ്
മായം! സർവ്വത്ര മായം! എന്തിന് ഭക്ഷണത്തിൽ പോലും മായം! അതാണ് ഇന്നത്തെ അവസ്ഥ. ഒരു സാധനം പോലും വിശ്വസിച്ച് വാങ്ങിയെടുക്കാൻ സാധിക്കാത്ത ഒരവസ്ഥ. അരി മുതൽ, പാലിൽ വരെ മായമാണ്. ഇപ്പോഴിതാ നെയ്യും വിശ്വസിച്ച് വാങ്ങാൻ സാധിക്കാത്ത അവസ്ഥയായിരിക്കുന്നു. പണ്ടുകാലത്തെപ്പോലെ പശു ഉള്ള വീടുകളില്ല... പാലില്ല... പിന്നെ എങ്ങനെ ശുദ്ധമായ നെയ്യ് വീട്ടിൽ ഉണ്ടാകും? എല്ലാം പുറത്തു നിന്നും പൈസ ഇറക്കി വാങ്ങി വെക്കുകയേ നിവർത്തിയുള്ളൂ!

ഈ നെയ്യിൽ എത്രത്തോളം പശുവിൻ നെയ്യുണ്ട്? എത്രത്തോളം, പാം ഓയിൽ ഉണ്ട്? എത്രത്തോളം മൃഗങ്ങളുടെ കൊഴുപ്പ് അടങ്ങിയിട്ടുണ്ട് എന്ന് ഒറ്റ നോട്ടത്തിൽ ആർക്കും കണ്ടെത്താൻ സാധിച്ചെന്ന് വരില്ല. എന്നാൽ, ചില ടിപ്സ് ഉപയോഗിച്ചാൽ, വീട്ടിൽ തന്നെ നെയ്യ് എത്രത്തോളം പരിശുദ്ധമാണെന്ന് കണ്ടെത്താം. അവ എങ്ങനെയെന്ന് നോക്കാം.
നെയ്യ് കഴിച്ചാലുള്ള ഗുണങ്ങൾ
ധാരാളം വിറ്റമിൻസ്, ആന്റിഓക്സിഡന്റ്സ്, ഹെൽത്തി ഫാറ്റ് എന്നിവ അടങ്ങിയ ഒരു ഭക്ഷ്യവസ്തുവാണ് നെയ്യ്. രാവിലെ എഴുന്നേറ്റ്, വെറും വയറ്റിൽ നെയ്യ് കഴിച്ചാൽ, ദഹനം കൃത്യമാകാനും, വയറ്റിൽ നിന്നും കൃത്യമായി പോകുന്നതിനും ഇത് സഹായിക്കും. ചർമ്മത്തിലുണ്ടാകുന്ന പൊള്ളൽ, പുകച്ചിൽ എന്നിവ അകറ്റാൻ നെയ്യ് പുരട്ടുന്നത് നല്ലതാണ്. നെയ്യിൽ ആന്റിഇൻഫ്ലമേറ്ററി ഘടകങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിലുണ്ടാകുന്ന വീക്കം കുറയ്ക്കാനും ഇത് സഹായിക്കും.
ഹൃദയത്തിന്റെ ആരോഗ്യം കാത്ത് പരിപാലിക്കാൻ നെയ്യ് നല്ലതാണ്. നെയ്യിൽ ഹെൽത്തി ഫാറ്റ് അടങ്ങിയിരിക്കുന്നു. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. അമിതവണ്ണം കുറയ്ക്കാൻ മിതമായ അളവിൽ നെയ്യ് കഴിക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിന് വേണ്ട പോഷകങ്ങൾ നൽകും.
പരിശുദ്ധി അളക്കാൻ
നെയ്യ് ശുദ്ധമാണോ എന്നറിയാൻ, വീട്ടിൽ തന്നെ പരീക്ഷിച്ച് നോക്കാവുന്ന ചില വിദ്യകളുണ്ട്. ഇതിനായി ആദ്യം തന്നെ ഒരു ഗ്ലാസ്സ് വെള്ളം എടുക്കുക. ഇതിലേയ്ക്ക് ഒരു ടീസ്പൂൺ നെയ്യ് ചേർക്കണം. ഈ നെയ്യ് വെള്ളത്തിൽ പൊന്തി കിടക്കുകയാണെങ്കിൽ അതിനർത്ഥം നെയ്യ് പരിശുദ്ധമാണ് എന്നാണ്.
ചൂടാക്കാം
കുറച്ച് നെയ്യ് എടുക്കുക. ഇത് നന്നായി ചൂടാക്കണം. അതിനുശേഷം ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കുക. നെയ്യിന്റെ മുകളിൽ ഒരു പാടപോലെ ഒരാവരണം പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിൽ അതിനർത്ഥം നെയ്യ് പരിശുദ്ധമല്ല എന്നാണ്. നിങ്ങളുടെ നെയ്യിൽ മറ്റു ഓയിലുകൾ ചേർത്തിരിക്കാം.
ഉപ്പ് വിദ്യ
നെയ്യിൽ കുറച്ച് ഉപ്പ് ചേർക്കുക. ഉപ്പ് ചേർക്കുമ്പോൾ നെയ്യിന്റെ നിറം മാറുന്നുണ്ടെങ്കിൽ അതിനർത്ഥം മായം ചേർത്തിട്ടുണ്ട് എന്നാണ്. കാരണം, ശുദ്ധമായ നെയ്യ് നിറം മാറുകയില്ല.
കൈവെള്ളയിൽ
കൈവെള്ളയിൽ കുറച്ച് നെയ്യ് വെയ്ക്കുക. നെയ്യ് ഉരുകി നിലത്തേയ്ക്ക് ഒഴുകിയാൽ ഇതിനർത്ഥം പരിശുദ്ധമാണ് എന്നാണ്. എന്നാൽ, മായം ചേർത്ത നെയ്യ് വളരെ പെട്ടെന്ന് ഉരുകുകയില്ല.
ഹൈഡ്രോക്ലോറിക് ആസിഡ്
കുറച്ച് നെയ്യ് എടുക്കുക. ഇതിലേയ്ക്ക് ഹൈഡ്രോക്ലോറിക് ആസിഡ് ചേർക്കുക. നെയ്യ് ചുവപ്പ് നിറത്തിലേയ്ക്ക് മാറിയാൽ, അതിനർത്ഥം നെയ്യിൽ മായം ചേർത്തിട്ടുണ്ട് എന്നാണ്.
ചെയ്യേണ്ടത്
വീട്ടിൽ തന്നെ ശുദ്ധമായ നെയ്യ് തയ്യാറാക്കി എടുക്കുക. വീടുകളിൽ തയ്യാറാക്കി വിൽക്കുന്ന നെയ്യ് വാങ്ങി ഉപയോഗിക്കാവുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications