For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു സ്‌പൈഡര്‍ പ്ലാന്റ് എങ്കിലും വീട്ടില്‍ വേണം; ഗുണങ്ങള്‍ നിരവധി

|

ലോക്ക്ഡൗണ്‍ തുടങ്ങിയപ്പോള്‍ പലരും ചെടി വളര്‍ത്തുന്നതിനും ചെടികളെ പരിപാലിക്കുന്നതിനും വേണ്ടി ഇറങ്ങിത്തുടങ്ങി. ഇന്‍ഡോര്‍ പ്ലാന്റ്‌സും ഔട്ട്‌ഡോര്‍ പ്ലാന്റ്‌സും എന്ന് വേണ്ട വ്യത്യസ്തമായ നിരവധി ചെടികള്‍ ആണ് ഉള്ളത്. ചെടികള്‍ വളര്‍ത്തുന്നതു പോലെ തന്നെയാണ് അതിനെ പരിപാലിക്കുന്നതും. അത്രയേറെ പ്രാധാന്യത്തോടെ വേണം ചെടികളെ പരിപാലിക്കുന്നതിന്. എന്നാല്‍ ചില ചെടികള്‍ നമ്മുടെ ആരോഗ്യത്തിനും വീട്ടില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നതിനും സഹായിക്കുന്നുണ്ട്. അതില്‍ ഒന്നാണ് സ്‌പൈഡര്‍ പ്ലാന്റ്.

Spider Plants at Home

നിങ്ങളുടെ ചെടികളുടെ ശേഖരത്തിലേക്ക് സംശയം കൂടാതെ തന്നെ നിങ്ങള്‍ക്ക് കൂട്ടിച്ചേര്‍ക്കാവുന്ന ചെടിയാണ് സ്‌പൈഡര്‍ പ്ലാന്റ്. സ്‌പൈഡര്‍ പ്ലാന്റ് മനോഹരമായ ഒരു ഇന്‍ഡോര്‍ പ്ലാന്റാണ്, ഉഷ്ണമേഖലാ, പ്രദേശങ്ങളില്‍ നിന്നുള്ളതാണ് ഈ ചെടി എന്ന കാര്യത്തില്‍ സംശയം വേണ്ട. സ്‌പൈഡര്‍ വല പോലെ ഉള്ളത് കൊണ്ടാണ് ഈ ചെടിയെ സ്‌പൈഡര്‍ പ്ലാന്റ് എന്ന് പറയുന്നത്. ഇതിന്റെ ഇലകള്‍ നേര്‍ത്തതാണ്, വെള്ളയും പച്ചയും കലര്‍ന്ന നിറങ്ങളും ഇതിലുണ്ട്. നിങ്ങള്‍ സ്‌പൈഡര്‍ പ്ലാന്റ് വാങ്ങിക്കാന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അത് നല്‍കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

എന്തുകൊണ്ട് സ്‌പൈഡര്‍ പ്ലാന്റ്?

എന്തുകൊണ്ട് സ്‌പൈഡര്‍ പ്ലാന്റ്?

ഒരു സ്‌പൈഡര്‍ പ്ലാന്റ് വാങ്ങിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. സ്പൈഡര്‍ പ്ലാന്റ് ചെടികളില്‍ ഏറ്റവും മികച്ചതായി കാണപ്പെടുന്ന സസ്യങ്ങളില്‍ ഒന്നാണ്. അവ നിങ്ങളുടെ വീടിന്റെ അലങ്കാരംത്തിന് മാറ്റ് കൂട്ടുന്നുണ്ട്. സ്പൈഡര്‍ പ്ലാന്റ് ലിവിംഗ് റൂമില്‍ തൂക്കിയിടാവുന്ന ചെടിയാണ്. അല്ലെങ്കില്‍ ബെഡ്റൂമില്‍ ടേബിള്‍ ടോപ്പ് ഡെക്കറേഷനായി സ്ഥാപിക്കാം. ഇത് നിങ്ങളുടെ ഇന്‍ഡോര്‍ പ്ലാന്റ് ആയി വെക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

ആരോഗ്യ ഗുണങ്ങള്‍

ആരോഗ്യ ഗുണങ്ങള്‍

സ്‌പൈഡര്‍ പ്ലാന്റിന് ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്. നിങ്ങളുടെ വീടിനുള്ളില്‍ ഈ പ്ലാന്റ് വെക്കുന്നതിലൂടെ എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്. സ്പൈഡര്‍ പ്ലാന്റ് വീടിനുള്ളിലെ ഏറ്റവും മികച്ച വായു ശുദ്ധീകരണ സസ്യങ്ങളില്‍ ഒന്നാണെന്നതാണ് സത്യം. നിങ്ങളുടെ വീട്ടില്‍ ഒരു സ്‌പൈഡര്‍ പ്ലാന്റ് സ്ഥാപിക്കുന്നത് ടോലുയിന്‍, കാര്‍ബണ്‍ മോണോക്‌സൈഡ്, സൈലീന്‍, ഫോര്‍മാല്‍ഡിഹൈഡ് തുടങ്ങിയ വായുവിലെ ദോഷകരമായ രാസവസ്തുക്കള്‍ നീക്കം ചെയ്യാന്‍ സഹായിക്കും.

ദോഷകരമായ രാസവസ്തുവിനെ ഇല്ലാതാക്കുന്നു

ദോഷകരമായ രാസവസ്തുവിനെ ഇല്ലാതാക്കുന്നു

ഈ രാസവസ്തുക്കള്‍ക്കിടയില്‍, ഫോര്‍മാല്‍ഡിഹൈഡ് നമ്മുടെ വീടുകളില്‍ വളരെ സാധാരണമാണ്, കാരണം ഇത് സാധാരണയായി പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍, തടി ഉല്‍പന്നങ്ങള്‍, തുകല്‍ സാധനങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയില്‍ കാണപ്പെടുന്നു. നാസയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, നിങ്ങളുടെ വീട്ടില്‍ നിന്ന് ഈ ദോഷകരമായ രാസവസ്തുവിനെ നീക്കം ചെയ്യാന്‍ സ്‌പൈഡര്‍ പ്ലാന്റ് മാജിക് പോലെ പ്രവര്‍ത്തിക്കുന്നു. അതുകൊണ്ട് തന്നെ അപകടകരമായ രാസവസ്തുക്കള്‍ അടങ്ങിയവയെ വലിച്ചെടുക്കുന്നതിന് സ്‌പൈഡര്‍ പ്ലാന്റ് സഹായിക്കുന്നു.

ഓക്‌സിജന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു

ഓക്‌സിജന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു

നിങ്ങളുടെ വീട്ടില്‍ ഒരു സ്‌പൈഡര്‍ പ്ലാന്റ് വെക്കുന്നത് എന്തുകൊണ്ടും നിങ്ങളുടെ ശ്വസനത്തിനും മികച്ചതാണ്. വീട്ടുചെടിയായി വളര്‍ത്തുന്നതിനും മികച്ചതാണ് എന്തുകൊണ്ടും സ്‌പൈഡര്‍ പ്ലാന്റ്. ഇത് ഇന്‍ഡോര്‍ പ്ലാന്റ് ആയി ലിവിംങ് റൂമിലും ബെഡ്‌റൂമിലും വെക്കാവുന്നതാണ്. ഇത് ഓക്‌സിജനെ ശുദ്ധീകരിക്കുകയും ആരോഗ്യത്തിനും ശ്വാസകോശത്തിന്റെ ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. സ്വാഭാവികമായും ഇന്‍ഡോര്‍ ഓക്‌സിജന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും നിങ്ങള്‍ക്ക് ശ്വസിക്കുന്നത് കൂടുതല്‍ എളുപ്പമാക്കുകയും ചെയ്യുന്നതിന് സഹായിക്കുന്നുണ്ട് സ്‌പൈഡര്‍ പ്ലാന്റ്.

സ്‌പൈഡര്‍ പ്ലാന്റ് ചികിത്സക്ക്

സ്‌പൈഡര്‍ പ്ലാന്റ് ചികിത്സക്ക്

നിങ്ങളുടെ വീടുകള്‍ സമ്മര്‍ദ്ദരഹിതവും എളുപ്പമുള്ളതുമായ അന്തരീക്ഷത്തില്‍ ആയിരിക്കണമെന്നത് എല്ലാവരും ആഗ്രഹിക്കുന്നു. എല്ലാത്തിനുമുപരി, ജോലിസ്ഥലത്ത് നീണ്ട തിരക്കേറിയ ദിവസത്തിന് ശേഷം നിങ്ങള്‍ സമയം ചെലവഴിക്കുന്നത് വീട്ടിലെങ്കില്‍ അതിന് പറ്റിയ ചെടിയാണ് സ്‌പൈഡര്‍ പ്ലാന്റ്. എന്നിരുന്നാലും, ചില സമയങ്ങളില്‍, ഉത്കണ്ഠയും പിരിമുറുക്കവും ഇല്ലാതാക്കുന്നതിന് മികച്ചതാണ് സ്‌പൈഡര്‍ പ്ലാന്റ്. പാരിസ്ഥിതിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സ്‌പൈഡര്‍ പ്ലാന്റ് സഹായിക്കുമെന്ന് ധാരാളം പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇത് മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.

സ്‌പൈഡര്‍ പ്ലാന്റ് ചികിത്സക്ക്

സ്‌പൈഡര്‍ പ്ലാന്റ് ചികിത്സക്ക്

സ്‌പൈഡര്‍ സസ്യങ്ങള്‍ തീര്‍ച്ചയായും ചികിത്സക്ക് ഉപയോഗിക്കാവുന്നതാണ്. വീട്ടില്‍ നിന്ന് ദേഷ്യം, ഉത്കണ്ഠ, ടെന്‍ഷന്‍, വിഷാദം എന്നിവ നീക്കം ചെയ്യാന്‍ അവ സഹായിക്കുന്നു. എല്ലാവര്‍ക്കും സന്തോഷകരവും ആരോഗ്യകരവുമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ഈ പ്ലാന്റ് സഹായിക്കുന്നുണ്ട്. വീട്ടിനുള്ളില്‍ വെക്കുന്നത് തന്നെയാണ് എന്തുകൊണ്ടും മികച്ചത്. ഇത് മാനസികാരോഗ്യവും ശാരീരികാരോഗ്യവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്.

വളര്‍ത്തുമൃഗങ്ങള്‍ക്ക് സുരക്ഷിതം

വളര്‍ത്തുമൃഗങ്ങള്‍ക്ക് സുരക്ഷിതം

നിങ്ങള്‍ക്ക് വീട്ടില്‍ ഒരു വളര്‍ത്തുമൃഗമുണ്ടെങ്കില്‍, നിങ്ങളുടെ വളര്‍ത്തുമൃഗങ്ങളെ ദോഷകരമായി ബാധിക്കുന്ന ദോഷകരമായ വിഷവസ്തുക്കള്‍ പുറത്തുവിടാത്ത ഒരു സസ്യമാണ് സ്‌പൈഡര്‍ പ്ലാന്റ്. സ്‌പൈഡര്‍ പ്ലാന്റ് ദോഷകരമായ വിഷവസ്തുക്കളെ പുറപ്പെടുവിക്കുന്നില്ല എന്ന് മാത്രമല്ല നിങ്ങളുടെ വളര്‍ത്തുമൃഗത്തിന് പൂര്‍ണ്ണമായും സുരക്ഷിതവുമാണ്. കൂടാതെ, ഇതിന് ഉയര്‍ന്ന ഓക്‌സിജന്‍ ഉല്‍പന്ന ശേഷിയും ഉണ്ട്.

കൂടുതല്‍ പരിപാലനം ആവശ്യമില്ല

കൂടുതല്‍ പരിപാലനം ആവശ്യമില്ല

ചെടികള്‍ നടുന്നത് മാത്രമല്ല അവയെ കൃത്യമായി പരിപാലിക്കുക എന്നതും വളരെയധികം ശ്രദ്ധേയമായ ഒന്നാണ്. എന്നാല്‍ ഈ സാഹചര്യത്തില്‍ സ്‌പൈഡര്‍ പ്ലാന്റ് തിരഞ്ഞെടുത്താല്‍ അത് മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം വ്യത്യസ്ത കാലാവസ്ഥാ സാഹചര്യങ്ങളുമായി എളുപ്പത്തില്‍ പൊരുത്തപ്പെടാന്‍ ഈ ചെടിക്ക് കഴിയുന്നുണ്ട്. കുറഞ്ഞ വെളിച്ചത്തിലും നേരിട്ടുള്ള സൂര്യപ്രകാശത്തിലും ഇതിന് അതിജീവിക്കാന്‍ കഴിയും. വീട്ടില്‍ പൂന്തോട്ടപരിപാലനത്തിന് വേണ്ടത്ര സമയമില്ലാത്ത ഏതൊരാള്‍ക്കും ഇത് ഏറ്റവും അനുയോജ്യമായ സസ്യമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ടെറസില്‍ പൂന്തോട്ടമെങ്കില്‍ തഴച്ച് വളരാന്‍ ടിപ്‌സ്ടെറസില്‍ പൂന്തോട്ടമെങ്കില്‍ തഴച്ച് വളരാന്‍ ടിപ്‌സ്

വീട്ടിനുള്ളിലും പുറത്തും പൂന്തോട്ടം ഉഷാറാവാന്‍ ഈ ചെടികള്‍ വേണംവീട്ടിനുള്ളിലും പുറത്തും പൂന്തോട്ടം ഉഷാറാവാന്‍ ഈ ചെടികള്‍ വേണം

English summary

Reasons To Have Spider Plants at Home In Malayalam

Here in this article we are sharing some reasons to have a spider plant at home in malayalam. Take a look.
Story first published: Tuesday, January 4, 2022, 18:44 [IST]
X
Desktop Bottom Promotion