For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട്ടില്‍ സ്‌നേക്ക് പ്ലാന്റ് ഉടനെ വച്ചോളൂ; നേട്ടങ്ങള്‍ നിരവധിയാണ്

|

ലില്ലി കുടുംബത്തിന്റെ ഭാഗമായ ഒരു ചെടിയാണ് സ്‌നേക്ക് പ്ലാന്റ്. പല വീടുകളിലും നിങ്ങള്‍ ഈ ചെടി കണ്ടിട്ടുണ്ടാവും. സാധാരണയായി ഇത് ഒരു ഇന്‍ഡോര്‍ പ്ലാന്റ് ആണ്. ഒരു ഭംഗിക്ക് വളര്‍ത്തുന്നത് എന്നതിനു പുറമേ സ്‌നേക്ക് പ്ലാന്റിന് മറ്റു ചില ഗുണങ്ങള്‍ കൂടിയുണ്ട്. നിങ്ങള്‍ വീട്ടിനുള്ളില്‍ ഒരു അലങ്കാര ചെടി വളര്‍ത്താന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും ഒരു സ്‌നേക്ക് പ്ലാന്റ് വാങ്ങിച്ചു വയ്ക്കുക. ഒരു സ്‌നേക്ക് പ്ലാന്റ് വളര്‍ത്തിയാലുള്ള ഗുണങ്ങള്‍ എന്തൊക്കെയെന്ന് ഇവിടെ വായിച്ചറിയാം.

Most read: ഈ രീതിയില്‍ വൃത്തിയാക്കിയാല്‍ വീട്ടില്‍ അണുക്കള്‍ ഇല്ലേയില്ലMost read: ഈ രീതിയില്‍ വൃത്തിയാക്കിയാല്‍ വീട്ടില്‍ അണുക്കള്‍ ഇല്ലേയില്ല

സ്‌നേക്ക് പ്ലാന്റ് വളര്‍ത്തിയാലുള്ള ഗുണങ്ങള്‍

സ്‌നേക്ക് പ്ലാന്റ് വളര്‍ത്തിയാലുള്ള ഗുണങ്ങള്‍

* കുറഞ്ഞ പരിപാലനം

* ആകര്‍ഷകമായി തോന്നുന്നു

* വായു ശുദ്ധീകരിക്കുന്നു

* ഏതു കാലാവസ്ഥയിലും അതിജീവിക്കുന്നു

* കാന്‍സര്‍ ഉണ്ടാക്കുന്ന മലിനീകരണ വസ്തുക്കളെ ചെറുക്കുന്നു

വായു ശുദ്ധീകരണം

വായു ശുദ്ധീകരണം

നാസയുടെ പഠനമനുസരിച്ച് ഒരു വായു ശുദ്ധീകരണ ഏജന്റാണ് സ്‌നേക്ക് പ്ലാന്റ്. പ്ലാന്റ് സിലീന്‍, ടോലുയിന്‍, നൈട്രജന്‍ ഓക്‌സൈഡുകള്‍, ഫോര്‍മാല്‍ഡിഹൈഡ് തുടങ്ങിയ വിഷവസ്തുക്കളെ ഇത് ഫലപ്രദമായി പുറംതള്ളുന്നു. ഏറ്റവും കൂടുതല്‍ ഓക്‌സിജന്‍ നല്‍കുന്ന വീട്ടുചെടി കൂടിയാണ് ഇത്. കൂടാതെ, ഇത് വായുവില്‍ ഈര്‍പ്പം പുറപ്പെടുവിക്കുകയും വായുവിലൂടെയുള്ള അലര്‍ജികളുടെ സാധ്യത കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

കാന്‍സറിനെ പ്രതിരോധിക്കുന്നു

കാന്‍സറിനെ പ്രതിരോധിക്കുന്നു

ഫോര്‍മാല്‍ഡിഹൈഡ്, സൈലീന്‍, ടോലുയിന്‍ തുടങ്ങിയ കാന്‍സറിന് കാരണമാകുന്ന മലിനീകരണ വസ്തുക്കള്‍ ആഗിരണം ചെയ്യാനും വിഷമുക്തമായ വായു നീക്കം ചെയ്യാനുമുള്ള കഴിവ് സ്‌നേക്ക് പ്ലാന്റിനുണ്ട്. അതിനാല്‍, ഈ ചെടി നിങ്ങളുടെ വീട്ടില്‍ വയ്ക്കുന്നത് കാന്‍സര്‍ തടയാന്‍ സഹായിക്കും.

വായു മലിനീകരണം കുറയ്ക്കുന്നു

വായു മലിനീകരണം കുറയ്ക്കുന്നു

ഒരു പഠനമനുസരിച്ച്, പുറത്തെ വായുവും വീട്ടിനകത്തെ വായുവും രണ്ടും മാരകമാണ്. ഇവ രണ്ടും കൈകാര്യം ചെയ്യാന്‍ സ്‌നേക്ക് പ്ലാന്റിന് കഴിയും. സ്‌നേക്ക് പ്ലാന്റ് നിങ്ങള്‍ വീടിനകത്ത് സ്ഥാപിക്കുന്നതിലൂടെ വായു ശുദ്ധമാക്കാന്‍ ഇത് സഹായിക്കുന്നു. നിങ്ങള്‍ക്ക് ചുറ്റുമുള്ള എല്ലാ ദോഷകരമായ മലിനീകരണങ്ങളും ദോഷകരമായി വായുവും നീക്കംചെയ്യാന്‍ അവ സഹായിക്കുന്നു.

എല്ലാ കാലാവസ്ഥയിലും നിലനില്‍ക്കുന്നു

എല്ലാ കാലാവസ്ഥയിലും നിലനില്‍ക്കുന്നു

ഏറ്റവും കടുത്ത കാലാവസ്ഥയില്‍ പോലും വെള്ളമില്ലാതെ അതിജീവിക്കാന്‍ കഴിയുമെന്നതാണ് സ്‌നേക്ക് പ്ലാന്റിന്റെ ഏറ്റവും വലിയ പ്രത്യേകത. നിങ്ങള്‍ക്ക് ഈ ചെടി തണലിലോ, സൂര്യപ്രകാശം തട്ടുന്നിടത്തോ വെള്ളമോ വളമോ നല്‍കാതെ പോലും സ്ഥാപിക്കാം. എന്നിരുന്നാലും, ഇതിനെ ഒട്ടും പരിപാലിക്കാതിരിക്കുന്നത സ്‌നേക്ക് പ്ലാന്റിനെ നശിപ്പിക്കും.

മികച്ച അലങ്കാരസസ്യം

മികച്ച അലങ്കാരസസ്യം

തികച്ചും സവിശേഷമായി കാണപ്പെടുന്ന മനോഹരമായ ഒരു ചെടിയാണ് സ്‌നേക്ക് പ്ലാന്റ്. ഈ ചെടിയുടെ പച്ചയും മഞ്ഞയും നിറങ്ങളുള്ള ഇലകള്‍ ആരെയും ആകര്‍ഷിക്കുന്നതാണ്. അതിനാല്‍ വീട്ടിനുള്ളില്‍ വളര്‍ത്താവുന്ന മികച്ചൊരു ചെടിയാണ് സ്‌നേക്ക് പ്ലാന്റ്.

സ്‌നേക്ക് പ്ലാന്റിന്റെ പരിപാലനം

സ്‌നേക്ക് പ്ലാന്റിന്റെ പരിപാലനം

വളരെ കുറഞ്ഞ വെള്ളം ഉപയോഗിച്ച് നിലനില്‍ക്കാന്‍ കഴിവുള്ള ചെടിയാണ് സ്‌നേക്ക് പ്ലാന്റ്. ഏകദേശം 2-3 ആഴ്ചയിലൊരിക്കല്‍ മാത്രം ഇതിന് വെള്ളം നനച്ചാല്‍ മതിയാകും. ശൈത്യകാലത്ത്, ഇതിലും കുറഞ്ഞ അളവില്‍ മാത്രം വെള്ളം മതിയാകും. ശൈത്യകാലത്ത് നിങ്ങള്‍ക്ക് രണ്ട് മാസത്തിലൊരിക്കല്‍ മാത്രം വെള്ളം ഒഴിച്ചാല്‍ മതിയെന്നതും ഇതിന്റെ പ്രത്യേകതയാണ്. മണ്ണ് വരണ്ടതാണോയെന്ന് ഇടയ്ക്കിടെ പരിശോധിക്കുക, അതനുസരിച്ച് വെള്ളം ഒഴിക്കുക. അമിതമായി വെള്ളം ഒഴിക്കുന്നത് ചെടിയെ നശിപ്പിക്കും.

വളത്തിന്റെ ഉപയോഗം

വളത്തിന്റെ ഉപയോഗം

പൊടി, അഴുക്ക് എന്നിവ നീക്കാന്‍ ഇലകള്‍ വൃത്തിയാക്കുക. സ്നേക്ക് പ്ലാന്റിന് വളരെയധികം വളം ആവശ്യമില്ല, എന്നാല്‍ നിങ്ങള്‍ കുറച്ച് വളം ഉപയോഗിക്കുകയാണെങ്കില്‍ അത് കൂടുതല്‍ പെട്ടെന്ന് വളരും. ആവശ്യമെങ്കില്‍ നിങ്ങള്‍ക്ക് സാധാരണ വീട്ടുചെടികള്‍ ഇടുന്ന വളം സ്‌നേക്ക് പ്ലാന്റിനായി ഉപയോഗിക്കാം.

എവിടെ സ്ഥാപിക്കണം

എവിടെ സ്ഥാപിക്കണം

വീട്ടില്‍ നിങ്ങള്‍ക്ക് എവിടെ വേണമെങ്കിലും സ്‌നേക്ക് പ്ലാന്റ് സ്ഥാപിക്കാമെങ്കിലും കിടപ്പുമുറിയില്‍ സൂക്ഷിക്കുന്നതാണ് നല്ലത്. മറ്റ് സസ്യങ്ങള്‍ രാത്രിയില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറപ്പെടുവിക്കുമ്പോള്‍ സ്‌നേക്ക് പ്ലാന്റ് ഓക്‌സിജന്‍ ഉത്പാദിപ്പിക്കുന്നു. നിങ്ങളുടെ വീട്ടില്‍ ഒരു സ്‌നേക്ക് പ്ലാന്റ് സ്ഥാപിക്കുന്നത് വീടിനുള്ളില്‍ നിന്ന് നെഗറ്റീവ് എനര്‍ജികള്‍ തടയാന്‍ സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. കൂടാതെ, ഈ ചെടി ശരീരത്തെ ഏതെങ്കിലും ദോഷത്തില്‍ നിന്ന് സംരക്ഷിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.

English summary

Benefits Of Placing A Snake Plant Inside Your Home

Snake plants not just great for decor but can help you prevent a lot of health issues. Read on to know more.
X
Desktop Bottom Promotion