For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുറഞ്ഞ ചെലവിൽ ചെറിയ പൂന്തോട്ടം നിർമ്മിക്കാം

|

നിങ്ങൾ ചെറിയ പൂന്തോട്ടം നിർമ്മിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ ഉപയോഗമില്ലാത്ത ഫർണിച്ചർ ഇതിനായി ഉപയോഗിക്കാം.ഈ പഴയ വസ്തുക്കൾ നിങ്ങൾക്ക് മനോഹരമായ പൂന്തോട്ടം സമ്മാനിക്കും.

dg

നിങ്ങളുടെ പ്രീയപ്പെട്ട ചെടികൾ ഓരോ ചെടിച്ചട്ടികളിലും പഴയ ഡ്രായറിലും വയ്ക്കുക.ഇത്തരത്തിൽ മൂന്ന് തട്ടുള്ള പൂന്തോട്ടം മനോഹരവും സ്ഥലം ലഭിക്കുന്നതും ആണ്.

റീസൈക്കിൾ ചെയ്യാവുന്ന മുകളിലും താഴെയുമായുള്ള പൂന്തോട്ടം

റീസൈക്കിൾ ചെയ്യാവുന്ന മുകളിലും താഴെയുമായുള്ള പൂന്തോട്ടം

സ്ഥലവും പണവും ലഭിക്കാൻ റീ സൈക്ലിംഗ് മികച്ച മാർഗമാണ്.ചെറിയ പൂന്തോട്ട നിർമ്മാണത്തിന് ഇത് മികച്ചതാണ്.അപ്പാർട്ട്മെന്റുകളിൽ താമസിക്കുന്നവർക്ക് ഇത് വളരെ ഉപകാരപ്രദമാകും.

ആദ്യം നിങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന കണ്ടെയിനറുകൾ തെരഞ്ഞെടുക്കുക.അതിനു ശേഷം പ്രത്യേക ദിശയിൽ ചെടികൾ നിറച്ചു തൂക്കുക.അപ്പോൾ അവയ്ക്ക് മികച്ച രീതിയിൽ വളരാനാകും.ഔഷധങ്ങൾ,പൂക്കൾ,പച്ചക്കറികൾ എന്നിവ വളർത്താനും ഇത് മികച്ചതാണ്.ഇത് കാഴചയ്ക്കും മനോഹരമാണ്.

വെർട്ടിക്കൽ പൂന്തോട്ടങ്ങൾ

വെർട്ടിക്കൽ പൂന്തോട്ടങ്ങൾ

നിങ്ങളുടെ വീട്ടിലേക്ക് ചെറിയ പൂന്തോട്ടമാണ് നിങ്ങൾ നോക്കുന്നതെങ്കിൽ വെർട്ടിക്കൽ ഗാർഡൻ ഉത്തമമാണ്.ഒരു ഷൂ ഓർഗനൈസർ മതിയാകും ചെറിയൊരു പൂന്തോട്ടം നിർമ്മിക്കാൻ.

ഇത് സ്ഥലം ലാഭിക്കാനും മികച്ച പൂന്തോട്ടം ലഭിക്കാനും നിങ്ങളെ സഹായിക്കും.ഒപ്പം നിങ്ങളുടെ ഓമന മൃഗങ്ങളെ കിടത്താനും പച്ചക്കറികൾ നടാനും ഉള്ള സ്ഥലം നിങ്ങൾക്ക് ലഭിക്കും.ഷൂ സ്പെയ്സ് കമ്പോസ്റ്റോ മണ്ണോ കൊണ്ട് നിറച്ചു നിങ്ങൾക്ക് പ്രീയപ്പെട്ട ചെടികൾ നടുക.ചെടികൾക്ക് മികച്ച സൂര്യപ്രകാശം കിട്ടുന്ന സ്ഥലമാണെന്ന് കൂടി ഉറപ്പ് വരുത്തുക.

ഹാങ്ങിങ് ഗട്ടർ ഗാർഡൻ

ഹാങ്ങിങ് ഗട്ടർ ഗാർഡൻ

നിങ്ങളുടെ വീട്ടിൽ പഴയ ക്യാൻ ഉണ്ടെങ്കിൽ അതിനെ കളയാതെ സൂക്ഷിച്ചു വച്ചാൽ മനോഹരമായ ഹാങ്ങിങ് ഗാർഡൻ ഉണ്ടാക്കാം.നിങ്ങളുടെ പൂന്തോട്ടത്തിന്റെ വലിപ്പത്തിനനുസരിച്ചു എത്ര ക്യാൻ വേണമെന്ന് തീരുമാനിക്കാം.

നിങ്ങളുടെ വെർട്ടിക്കൽ സ്പെയ്സ് കൂടുതൽ ഉപയോഗിക്കാൻ ഇത് സഹായിക്കും.നിങ്ങൾക്ക് പുൽത്തകിടിയും ,വളരുന്ന ഔഷധങ്ങളും പച്ചക്കറികളും പൂക്കളും ഉണ്ടെങ്കിൽ അവയ്ക്കൊപ്പം ഇതും വയ്ക്കാവുന്നതാണ്.ദിവസവും കുറച്ചു മണിക്കൂർ എങ്കിലും സൂര്യപ്രകാശം കിട്ടുന്ന സ്ഥലം തെരഞ്ഞെടുക്കാൻ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.ഇത് പ്രകൃതിദത്തമായ പുൽത്തകിടിയുടെ അനുഭൂതി നിങ്ങൾക്ക് നൽകും.അതുകൊണ്ട് തന്നെ ചെറിയ എന്നാൽ മികച്ച പൂന്തോട്ടമായി ഇതിനെ കരുതുന്നു.

കുറഞ്ഞ ചെലവിൽ ചെറിയ പൂന്തോട്ടം നിർമ്മിക്കാം

ചെറിയ പൂന്തോട്ടങ്ങളെപ്പറ്റി പറയുമ്പോൾ അടുക്കളയിലെ ഫെയറി തോട്ടത്തെപ്പറ്റി പറയാതിരിക്കാനാകില്ല.ഇതിനായി നിങ്ങൾക്ക് കണ്ടെയിനറും ,മണ്ണും,നിങ്ങളുടെ പ്രീയപ്പെട്ട ചെടികളും മാത്രം മതിയാകും.

ചെറിയ ചെടികൾക്ക് നിങ്ങളുടെ അടുക്കളയിലെ മഫിൻ പാൻ മതിയാകും.സാധാരണ ചെടിച്ചട്ടികളോ അല്ലെങ്കിൽ നിങ്ങൾക്ക് താല്പര്യമുള്ള കണ്ടയിനറുകളോ ഇതിനായി ഉപയോഗിക്കാം.നിങ്ങളുടെ തോട്ടത്തിന് അടുക്കളയുടെ ഭംഗി വേണമെങ്കിൽ പഴയ പാൻ,പാത്രങ്ങൾ എന്നിവ മികച്ച ആശയങ്ങളാണ്.

 6 വെർട്ടിക്കൽ പല്ലേറ്റ് ഗാർഡൻ

6 വെർട്ടിക്കൽ പല്ലേറ്റ് ഗാർഡൻ

കുറച്ചു സ്ഥലത്തു മനോഹരമായ പൂന്തോട്ടം നിർമ്മിക്കാനായി ഇത് മികച്ചതാണ്.ഇത് സ്ഥലം ലാഭിക്കുക മാത്രമല്ല വളരെ ആകർഷകവുമാണ്.ഇവ നിങ്ങളുടെ തോട്ടത്തിലെ പൂക്കൾക്കും ,പച്ചക്കറികൾക്കും കൂടുതൽ സ്ഥലം നൽകുന്നു.ഇത് മികച്ചതും ചെറുതുമായ പൂന്തോട്ടമാണ്.ടെറാ കോട്ട പോട്ടുകൾ ഇതിൽ കൂട്ടിച്ചേർത്തു നിങ്ങൾക്ക് നല്ലൊരു പൂന്തോട്ടം നിർമ്മിക്കാവുന്നതാണ്.

പോർട്ടബിൾ കണ്ടയിനർ ഗാർഡൻ

പോർട്ടബിൾ കണ്ടയിനർ ഗാർഡൻ

ചെറിയ പൂന്തോട്ടങ്ങൾക്ക് കണ്ടയിനർ ആണ് നല്ലത്.അവ നമുക്ക് കൊണ്ട് നടക്കാവുന്നതുമാണ്.നമുക്ക് മറ്റു പ്രശനങ്ങൾ ഒന്നും ഇല്ലാതെ തന്നെ ഒരു സ്ഥലത്തു നിന്നും മറ്റൊരിടത്തേക്ക് മാറ്റി വയ്ക്കാനും സാധിക്കും.വളരുന്ന മറ്റു പൂന്തോട്ടത്തിനിടയിലും നമുക്ക് ഇതിനെ വായിക്കാനാകും.നിങ്ങൾക്ക് പുൽത്തകിടി ഉണ്ടെങ്കിൽ ഇവ അതിന്റെ മനോഹാരിത കൂട്ടും.പല നിറത്തിലുള്ള ബക്കറ്റുകളിൽ വച്ച് നിങ്ങൾക്ക് തൂക്കാവുന്നതാണ്.ജനാലയ്ക്ക് അരികിലും വീടിന് ചുറ്റും തൂക്കവുന്നതുമാണ്.

ടെറാ കോട്ടാ ഗാർഡൻ

ടെറാ കോട്ടാ ഗാർഡൻ

ചെറിയ പൂന്തോട്ടങ്ങൾക്കും പൂന്തോട്ടവും പുൽത്തകിടിയും തമ്മിൽ വേർതിരിക്കാനും ഇത് ഉപയോഗിക്കാവുന്നതാണ്.

നിങ്ങളുടെ പൂന്തോട്ടത്തിന്റെ വലിപ്പത്തിനനുസരിച്ചു ടെറാ കോട്ട ചെടികൾ വയ്ക്കുകയും ചെടികൾ ഓർഡർ ചെയ്യുകയും ചെയ്യുക.ഇതിൽ പച്ചക്കറിത്തോട്ടവും പൂക്കളുടെ തോട്ടവും ഉൾപ്പെടുത്താവുന്നതാണ്.

ബെഞ്ച് ഗാർഡൻ

ബെഞ്ച് ഗാർഡൻ

നിങ്ങളുടെ വീട്ടിൽ ഉപയോഗിക്കാതിരുന്ന ബെഞ്ച് ഉണ്ടെങ്കിൽ നമുക്ക് അതിനെ മനോഹരമായ പൂന്തോട്ടമാക്കാം.നിങളുടെ തോട്ടത്തിന്റെ വലിപ്പത്തിന് അനുസരിച്ചു ബെഞ്ചുകൾ ഇട്ട് അതിൽ പൂക്കളും പച്ചക്കറി ചെടികളും വയ്ക്കാവുന്നതാണ്.

ഹെർബ് സ്പൈറൽ

നിങ്ങൾക്ക് കൂടുതൽ ഔഷധ സസ്യങ്ങൾ വളർത്തണം എങ്കിൽ ഹെർബ് സ്പൈറൽ അതിന് മികച്ചതാണ്.പരന്ന പൂന്തോട്ടത്തിൽ ചെറുതും വലുതുമായ സ്ഥലങ്ങളിൽ റോസ്മേരി,ഒറിഗമോ തുടങ്ങിയ ഔഷധങ്ങൾ നടാവുന്നതാണ്.

നടപ്പാതയിലെ ഗാർഡൻ

നിങ്ങൾക്ക് മനോഹരമായ നടപ്പാതയുണ്ടെങ്കിൽ അതിന് ഇരുവശവും ചെടികൾ നടാവുന്നതാണ്.ഇതിനായി ആദ്യം പൂന്തോട്ടത്തിന്റെ പ്ലാൻ വരച്ചു ചുറ്റും ചെറിയ ചെടികൾ നടുന്നതാണ് ഉത്തമം.

Read more about: home improvement വീട്
English summary

simple and easy gardening design ideas

Here are some tips to follow for a simple garden with low cost
X
Desktop Bottom Promotion