For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ വിദ്യ, കറിവേപ്പിലയും തുളസിയും തഴച്ചു വളരും

ഈ വിദ്യ, കറിവേപ്പിലയും തുളസിയും തഴച്ചു വളരും

|

വീടുകളിലുണ്ടാകുന്ന രണ്ടു പ്രധാനപ്പെട്ട സസ്യങ്ങളാണ് കറിവേപ്പിലയും തുളസിയും. മിക്കവാറും വീടുകളില്‍ ഇവയുണ്ടാകും. ആരോഗ്യ ഗുണങ്ങള്‍ ഏറെയുള്ള ഇവ നല്ല ഔഷധങ്ങളാണ്. മാത്രമല്ല, തുളസി പുണ്യസസ്യമായി കണക്കാക്കപ്പെടുന്ന ഒന്നു കൂടിയാണ്. ഫ്‌ളാറ്റുകളില്‍ പോലും ഇത്തരം സസ്യങ്ങളുടെ സാന്നിധ്യം കണ്ടു വരാറുണ്ട്.

പലപ്പോഴുമുള്ള പ്രശ്‌നം ഇത്തരം സസ്യങ്ങള്‍ വേണ്ട വിധത്തില്‍ വളരില്ല എന്നതാണ്. വളര്‍ച്ച മുരടിയ്ക്കുന്നതും ഇലകളില്‍ പ്രാണികളും പുഴുക്കളുമെല്ലാം വളരുന്നതുമാണ് പ്രധാന പ്രശ്‌നം.കറിവേപ്പു കറികളില്‍ അവശ്യ വസ്തുവാണ്. സ്വാദിനും മണത്തിനും മാത്രമല്ല, സൗന്ദര്യത്തിനും മുടിയ്ക്കുമെല്ലാം ഇതേറെ നല്ലതാണ്. കൊളസ്‌ട്രോള്‍, പ്രമേഹം അടക്കം പല രോഗങ്ങള്‍ക്കും ഗുണകരം.

രാത്രി പച്ചമല്ലി ചതച്ചിട്ട വെള്ളം വെറുംവയറ്റില്‍രാത്രി പച്ചമല്ലി ചതച്ചിട്ട വെള്ളം വെറുംവയറ്റില്‍

തുളസിയും ആരോഗ്യ ഗുണങ്ങളാല്‍ സമ്പുഷ്ടമാണ്. കോള്‍ഡിനും മറ്റുമുള്ള നല്ലൊന്നാന്തരം ഔഷധം. അയേണിന്റെ കലവറ. കോള്‍ഡിനു തയ്യാറാക്കുന്ന കുരുമുളകു കാപ്പിയിലെ പ്രധാന ചേരുവകളില്‍ ഒന്നു കൂടിയാണിത്.

തുളസി ഉണങ്ങിപ്പോകുന്നതും വളരാത്തതുമെല്ലാം അധ്യാത്മികമായി കണക്കാക്കിയാല്‍ ദുശകുനങ്ങളും ദുസൂചനകളുമാണെന്നു പറയാം.

ഇത്തരം സസ്യങ്ങള്‍ അല്‍പം ശ്രദ്ധ നല്‍കിയാല്‍ നല്ല രീതിയില്‍ വളര്‍ന്നു വരും. ഇതിനുള്ള ചില വഴികളെക്കുറിച്ചറിയൂ,

കഞ്ഞിവെള്ളം

കഞ്ഞിവെള്ളം

കറിവേപ്പിലയിലെ ഇലകളിലെ കീടങ്ങളും പുഴുക്കളുമെല്ലാം പ്രധാനപ്പെട്ട പ്രശ്‌നങ്ങളാണ്. ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ് കഞ്ഞിവെള്ളം. കഞ്ഞിവെള്ളം പുളിച്ചത്, അതായത് തലേന്നുള്ള കഞ്ഞിവെള്ളം ഇലകളില്‍ തളിച്ചു കൊടുക്കുന്നതും കടയ്ക്കല്‍ ഒഴിയ്ക്കുന്നതുമെല്ലാം ഇത് നല്ലപോലെ തഴച്ചു വളരാന്‍ സഹായിക്കും.

മത്തി

മത്തി

മത്തി പോലുളള മീനുകളുടെ വേസ്റ്റുകള്‍, അതായത് ഇവയുടെ തലയും മറ്റും കറിവേപ്പിനു താഴെ ഇടുന്നതും ഇവ നല്ലപോലെ വളരാന്‍ സഹായിക്കുന്ന നല്ല വഴിയാണ്.

മുട്ടത്തൊണ്ട്

മുട്ടത്തൊണ്ട്

മുട്ടത്തൊണ്ട് കറിവേപ്പിലയ്ക്കു നല്ലൊരു വളം തന്നെയാണ്. മുട്ടത്തൊണ്ട് പൊടിച്ച് ഇതിന്റെ കടയില്‍ നിന്നും ലേശം മാറി മണ്ണില്‍ കുഴിച്ചിളക്കി ഇടുക. ഇത് വളരാന്‍ സഹായിക്കുന്ന നല്ലൊരു വഴിയാണ്.

കറിവേപ്പില പൊട്ടിയ്ക്കുമ്പോഴും

കറിവേപ്പില പൊട്ടിയ്ക്കുമ്പോഴും

കറിവേപ്പില പൊട്ടിയ്ക്കുമ്പോഴും ശ്രദ്ധ വേണം. ഇത് തണ്ടായി ഒടിച്ചെടുക്കുകയാണ് വേണ്ടത്. അല്ലാതെ ഓരോ അല്ലി ഇലകളായല്ല, ഒടിച്ചെടുക്കേണ്ടത്. തണ്ടൊടിച്ചെടുക്കുമ്പോള്‍ പുതിയ മുള വരും. ഇത് കൂടുതല്‍ പച്ചപ്പോടെ വളരാനും സഹായിക്കും. ഇതുപോലെ ഒടിച്ചെടുക്കുമ്പോള്‍ തൊലി പൊളിഞ്ഞു പോകാതെ എടുക്കുക. അല്ലെങ്കില്‍ ഇത് വളര്‍ച്ച മുരടിപ്പിയ്ക്കും.

കറിവേപ്പിന്റെ കുരു

കറിവേപ്പിന്റെ കുരു

ഇതുപോലെ കറിവേപ്പിന്റെ കുരു മുളപ്പിച്ച് ചെടിയുണ്ടാക്കുന്നത് കൂടുതല്‍ നന്നായി വളരും. ഇതിന് നാരായ വേര് എന്നൊരു വേരുണ്ട്. ഇതാണ് വളര്‍ച്ചയുണ്ടാക്കുന്നത്. തൈ വാങ്ങി വച്ചു വളര്‍ത്തുന്നതിനേക്കാള്‍ കുരു മുളപ്പിച്ച് കറിവേപ്പു വളര്‍ത്തുന്നതാണ് കൂടുതല്‍ നല്ലതെന്നര്‍ത്ഥം. ചെടിയുടെ അടിയില്‍ നിന്നുള്ള വേരില്‍ നിന്നും വളരുന്ന കറിവേപ്പു സസ്യമുണ്ടാകും. ഇത്തരം സസ്യങ്ങള്‍ വളരാന്‍ ഏറെ ബുദ്ധിമുട്ടുമാണ്.

കപ്പലണ്ടിപ്പിണ്ണാക്കും ചാണകവുമെല്ലാം

കപ്പലണ്ടിപ്പിണ്ണാക്കും ചാണകവുമെല്ലാം

കപ്പലണ്ടിപ്പിണ്ണാക്കും ചാണകവുമെല്ലാം കറിവേപ്പിന്റെ വളര്‍ച്ചയ്ക്കു പറ്റിയ വളങ്ങളാണ്. ഇത് വെളളത്തില്‍ കലര്‍ത്തി കടയ്ക്കല്‍ ഒഴിയ്ക്കാം. ഇതുപോലെ ചാരം കടയ്ക്കല്‍ ഇടുന്നത് ഇതിന്റെ ഇലകളെ സംരക്ഷിയ്ക്കാന്‍ നല്ലതാണ്. ചാരം തൊട്ടു താഴെ ഇടാതെ ലേശം നീക്കി വേണം, ഇടാന്‍

തുളസി

തുളസി

തുളസി കൂടുതല്‍ ശ്രദ്ധ ആവശ്യമുള്ള ഒന്നല്ല. പെട്ടെന്നു മുളയ്ക്കാന്‍ സാധിയ്ക്കുന്ന ഒന്നാണിത്. വിത്തുകളില്‍ നിന്നും ചെറുസസ്യമായി മുളയ്ക്കും.

തുളസിയ്ക്ക് സൂര്യപ്രകാശം ആവശ്യമെങ്കിലും നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന രീതിയില്‍ ഇത് നടരുത്. നേരിട്ടല്ലാതെ ലഭിക്കുന്ന സൂര്യപ്രകാശമാണ് തുളസി വളരാന്‍ കൂടുതല്‍ നല്ലത്.

ധാരാളം വെള്ളവും

ധാരാളം വെള്ളവും

ധാരാളം വെള്ളവും തുളസി വളരുവാന്‍ അത്യാവശ്യമാണ്. പ്രത്യേകിച്ച് വേനല്‍ക്കാലത്ത് രണ്ടുമൂന്നു തവണയെങ്കിലും തുളിസിയ്ക്കു വെള്ളമൊഴിയ്ക്കുന്നത് നന്നായിരിക്കും.

ജലാംശം

ജലാംശം

ജലാംശം നില നിര്‍ത്തുന്ന തരത്തിലുള്ള മണ്ണായിരിക്കും തുളസിയുടെ വളര്‍ച്ചയ്ക്ക് നല്ലത്. കറുത്ത മണ്ണും കളിമണ്ണും കലര്‍ത്തിയ മണ്ണാണ് തുളസി നട്ടുപിടിപ്പിക്കാന്‍ നല്ലത്.ഇതുപോലെ ഇടയ്ക്കിടെ കടയ്ക്കലെ മണ്ണ് ഇളക്കിയിടുകയും വേണം. ഇതുപോലെ തുളസിയ്ക്കു മഞ്ഞപ്പോ വാട്ടമോ ഉണ്ടെങ്കില്‍ ലേശം കുമ്മായം കടയ്ക്കല്‍ നിന്നും നീക്കി ഇട്ടു കൊടുക്കാം. മണ്ണില്‍ കലര്‍ത്തി ഇടുക. അതേ സമയം കടയ്ക്കലേക്ക് ആകുകയും ചെയ്യരുത്. നല്ലപോലെ നനയ്ക്കുകയും വേണം. ഇത് ബാക്ടീരിയകളെ കൊല്ലാന്‍ സഹായിക്കും.

തുളസിയില്‍

തുളസിയില്‍

തുളസിയില്‍ ചെറിയ പൂക്കളുണ്ടാകും. ഇങ്ങിനെ വരുമ്പോള്‍ ഈ ഭാഗം . അതായത് തുളസിക്കതിര്‍ നുള്ളിയെടുക്കണം. ഇത് ചെടിയുടെ വളര്‍ച്ച വീണ്ടും വര്‍ദ്ധിയ്ക്കാന്‍ ഇടയാക്കും.

ഒരുപാട് തുളസികള്‍

ഒരുപാട് തുളസികള്‍

ഒരുപാട് തുളസികള്‍ ഒരുമിച്ചു നടുന്നതും നല്ലതല്ല. ഇത് ഇവയുടെ വളര്‍ച്ച മുരടിക്കാനേ ഇട വരുത്തൂ. രണ്ടോ മൂന്നോ ചെടികളാകാം. ഇതിലും കൂടുതല്‍ ഒരുമിച്ചു നടരുത്.

തുളസിയ്ക്ക്

തുളസിയ്ക്ക്

തുളസിയ്ക്ക് ഔഷധഗുണമുള്ളതു കൊണ്ട് ഇതില്‍ കീടനാശിനികള്‍ തളിയ്‌ക്കേണ്ട ആവശ്യം സാധാരണ ഗതിയില്‍ ഉണ്ടാകാറില്ല. ആവശ്യമെങ്കില്‍ നാടന്‍ രീതിയിലുള്ളവ ഉപയോഗിക്കുന്നതായിരിക്കും നല്ലത്. അല്ലെങ്കില്‍ ഇത് തുളസിയുടെ ഗുണത്തെ തന്നെ ഇല്ലാതാക്കും.കപ്പലണ്ടിപ്പിണ്ണാക്ക് തുളസിയുടെ വളര്‍ച്ചയ്ക്കു സഹായിക്കുന്ന ഒന്നാണ്. ഇതു കലക്കി കടയ്ക്കല്‍ ഒഴിച്ചു നല്‍കാം.

പഴത്തൊലി

പഴത്തൊലി

പഴത്തൊലി അല്‍പം വെള്ളത്തില്‍ ഇട്ട് രണ്ടു മൂന്നു ദിവസം കഴിയുമ്പോള്‍ ഈ വെള്ളം ഒഴിയ്ക്കുന്നതു ചെടികളുടെ വളര്‍ച്ചയെ സഹായിക്കും. ഈ വെള്ളം കറിവേപ്പിനും വേണമെങ്കില്‍ തുളസിയ്ക്കും നല്ലതാണ്.

English summary

How To Grow Tulsi And Curry Leaves

How To Grow Tulsi And Curry Leaves, Read more to know about,
X
Desktop Bottom Promotion