For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തക്കാളി കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

By Sajith.k.s
|

തക്കാളി നമ്മുടെ കൃഷിയിടത്തില്‍ സാധാരണയായി കൃഷി ചെയ്യുന്ന ഒന്നാണ്. എന്നാല്‍ തക്കാളിക്ക് എപ്പോഴും അല്‍പം ശ്രദ്ധ കൂടുതല്‍ നല്‍കണം. തക്കാളി ഇന്ന് ലോകവ്യാപകമായി ഉപയോഗിച്ച് വരുന്ന ഒരു പച്ചക്കറിയാണ്. ഏത് കൃഷിക്കാരനും കൃഷി ചെയ്യാന്‍ ഏറ്റവും ഇഷ്ടമുള്ള വിളകളില്‍ ഒന്ന് തന്നെയാണ് തക്കാളി.

തക്കാളി കൃഷി ചെയ്യുമ്പോള്‍ തക്കാളിക്ക് മാത്രമായി സ്ഥലം കണ്ടെത്തണം. ഇതിലൂടെ തക്കാളി കൃഷി ചെയ്യാനുള്ള സാഹചര്യം ഭൂമിശ്‌സ്താരപരമായി ഒരുക്കിയെടുക്കണം. തക്കാളി കൃഷി ചെയ്യുക എന്നത് അല്‍പം ശ്രമകരമായ ജോലി തന്നെയാണ്. എന്നാല്‍ അതത്ര തലവേദന പിടിച്ച ജോലിയും അല്ല. ആദ്യ വിളയില്‍ തന്നെ ലാഭം ലഭിക്കുന്ന തക്കാളി കര്‍ഷകര്‍ വളരെ അപൂര്‍വ്വമാണ്. ഇവിടെ എങ്ങനെ വിദഗ്ധമായ രീതിയില്‍ മണ്ണറിഞ്ഞ് തക്കാളി കൃഷി ചെയ്യാം എന്ന് നോ്ക്കാം.

tomato

വളരാനുള്ള സ്ഥലം

വലിയ ചെടിയായി വളരുന്ന ഒന്നാണ് തക്കാളിച്ചെടി. മാത്രമല്ല ദീര്‍ഘകാലാടിസ്ഥാനത്തില്‍ കൃഷി ചെയ്യാന്‍ പറ്റുന്ന ഒന്നും ആണ് തക്കാളി. എന്നാല്‍ ചിലര്‍ തക്കാളി തൈ നടുമ്പോള്‍ തന്നെ അത് ചട്ടിയില്‍ വളര്‍ത്താന്‍ ശ്രമിക്കും. എന്നാല്‍ ഇത് പിന്നീട് വളരാന്‍ സ്ഥലമില്ലാതെ മാറുന്നതായി കാണാറുണ്ട്. എന്നാല്‍ വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഒരിക്കലും ഇതു പോലുള്ള വിഡ്ഡിത്തരങ്ങള്‍ കാണിക്കരുത്. സ്ഥലം ധാരാളം ആവശ്യമാണ് തക്കാളി കൃഷി ചെയ്യുന്നതിന്. എന്നാല്‍ ചട്ടി ഉപയോഗിച്ചാണ് കൃഷിയെങ്കില്‍ 15ലിറ്ററിന്റേയോ 25 ലിറ്ററിന്റേയോ തുളയുള്ള ബക്കറ്റ് വേണം ഉപയോഗിക്കാന്‍.

ബക്കറ്റില്‍ തക്കാളി കൃഷി ചെയ്യുമ്പോള്‍ അതൊരിക്കലും 15 ലിറ്ററില്‍ കുറവുള്ള ബക്കറ്റായിരിക്കരുത്. മാത്രമല്ല തക്കാളിയോടൊപ്പം വേണമെങ്കില്‍ നിങ്ങള്‍ക്ക് മല്ലിയിലയും അതേ ബക്കറ്റില്‍ തന്നെ കൃഷി ചെയ്യാവുന്നതാണ്. ഇത് കീടങ്ങളെ അകറ്റി നിര്‍ത്താനുള്ള ഫലപ്രദമായ ഒരു വഴിയാണ്.

നല്ലതു പോലെ പരിപാലിക്കുക

നല്ലതു പോലെ കാല്‍സ്യം സമ്പുഷ്ടമായ മണ്ണായിരിക്കണം തക്കാളി കൃഷിക്ക് യോജിച്ചത്. ഈ മണ്ണാണ് തക്കാളിച്ചെടിയുടെ വേരുകളെ മണ്ണില്‍ ഉറപ്പിച്ച് നിര്‍ത്താന് പാകത്തില്‍ ബലമുള്ളതാക്കുന്നത്. ഇത് തക്കാളിയുടെ എണ്ണവും വലിപ്പവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ആവശ്യത്തിന് കംപോസ്റ്റ് ഉപയോഗിച്ച് എപ്പോഴും മണ്ണ് നനവുള്ളതാക്കി മാറ്റാന്‍ സഹായിക്കണം.

tomato

സൂര്യപ്രകാശം ലഭിക്കേണ്ടത്

ഏത് ചെടിക്കും വളരാന്‍ സൂര്യപ്രകാശം അത്യാവശ്യമാണ്. ചുരുങ്ങിയത് രണ്ട് മണിക്കൂറെങ്കിലും സൂര്യപ്രകാശം ലഭിക്കുന്ന തരത്തിലായിരിക്കണം ചെടി വളരേണ്ടത്. ഇത് തക്കാളിക്ക് കൂടുതല്‍ നിറവും ചുവപ്പവും നല്‍കാന്‍ സഹായിക്കും. ചൂടും അത്യാവശ്യം. അതിനായി നിങ്ങളുടെ തക്കാളിച്ചെടി ദിവസവും ഒരുമണിക്കൂറെങ്കിലുംകറുത്ത പ്ലാസ്റ്റിക് കവറു കൊണ്ട് മൂടി വെക്കുക. ഇത് വേരുകളുടെ ബലത്തിനും ഉത്തേജനത്തിനും സഹായിക്കുന്നു. മാത്രമല്ല വെള്ളം നനച്ച് കൊടുക്കാനും മറക്കരുത്.

നല്ലതുപോലെ വെള്ളം ആവശ്യമുള്ള വിളയാണ് തക്കാളി. വെള്ളത്തിന്റെ അഭാവമെങ്കില്‍ തക്കാളി നല്ല രീതിയില്‍ വളരുകയില്ല. ആരോഗ്യമുള്ള തക്കാളി ലഭിക്കണമെന്നുണ്ടെങ്കില്‍ വെള്ളത്തിന്റെ കാര്യത്തില്‍ അലംഭാവം കാണിക്കരുത്. വെള്ളം നല്ലതു പോലെ നനക്കുന്നതിനനുസരിച്ച് തക്കാളി വലിപ്പമുള്ളതും കൂടുതല്‍ ഫലമുള്ളതുമായി മാറും. എന്നാല്‍ അമിതമായി വെള്ളം നനക്കരുത്. മാത്രമല്ല ചെടിയുടെ താഴെ വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ചട്ടക്കൂട് തീര്‍ക്കുക

ചില തക്കാളി ചെടികള്‍ ചട്ടിയില്‍ നിന്നും പുറത്തേക്ക് വളരും. എന്നാല്‍ ഇവയെ കൃത്യമായി പിടിച്ച് കെട്ടാന്‍ പ്രത്യേക ചട്ടക്കൂട് തീര്‍ക്കണം. കൃത്യമായി വേലി കെട്ടിയില്ലെങ്കില്‍ ഇത് പല സ്ഥലങ്ങളിലേക്കും വളര്‍ന്ന് മാറും. കൃത്യമായ പരിചരണം നിങ്ങള്‍ നല്‍കിയില്ലെങ്കില്‍ അത് ചെടി വേരോടെ നശിച്ച് പോവാന്‍ കാരണമാകും. വ്യാവസായികാടിസ്ഥാനത്തിലല്ലാതെ വളര്‍ത്തുന്നവര്‍ക്ക് വീടിന്റെ ബാല്‍ക്കണിയിലും മറ്റും തക്കാളി ചെടി വളര്‍ത്താവുന്നതാണ്.

English summary

Simple Tips To Keep In Mind While Growing Tomatoes

Simple Tips To Keep In Mind While Growing Tomatoes, read more to know about
X
Desktop Bottom Promotion