For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെടിച്ചട്ടികളില്‍ വളര്‍ത്താവുന്ന ഔഷധച്ചെടികള്‍

വീട്ടില്‍ വളര്‍ത്തുവാന്‍ ഉത്തമമായ ഔഷധച്ചെടികള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം

By Lekhaka
|

ഇന്നത്തെ കാലത്ത് ആളുകള്‍ കൂടുതലായും താമസിക്കുന്നത് അപ്പാര്‍ട്ട്മെന്റുകളിലാണ്. അതിനാല്‍, പൂന്തോട്ടം ഒരുക്കുവാനുള്ള സ്ഥലം ലഭിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. പക്ഷെ, ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവരില്‍ ഇപ്പോഴും തങ്ങളുടെ വീടിന്‍റെ പുറകിലായി ഒരു അടുക്കളത്തോട്ടമെങ്കിലും കാണും.

നിങ്ങള്‍ പൂന്തോട്ടമൊരുക്കുവാന്‍ താല്പര്യമുള്ള ആളായിട്ടും അതിനായി സ്ഥലം ലഭിക്കാതെ വന്നാല്‍ എന്ത് ചെയ്യും? എങ്കില്‍ എന്തുകൊണ്ട് നിങ്ങള്‍ക്ക് ചെടിച്ചട്ടിയില്‍ ഔഷധച്ചെടികള്‍ നട്ടുവളര്‍ത്തിക്കൂടാ?

വീടിനകത്ത് ചെടികളുടെ പച്ചപ്പ്‌ വന്നാല്‍ അത് നിങ്ങളുടെ മുറിയുടെ അകംഭംഗി വര്‍ദ്ധിപ്പിക്കും എന്ന് മാത്രമല്ല, കണ്ണുകള്‍ക്ക് കുളിര്‍മ്മയും നല്‍കുന്നു. അത് കൂടാതെ, സ്വാദുള്ള ഭക്ഷണവും ഇത് നിങ്ങള്‍ക്ക് നല്‍കുന്നു.

പനിക്കൂര്‍ക്ക

പനിക്കൂര്‍ക്ക

പനിക്കൂര്‍ക്ക ചെടിച്ചട്ടിയില്‍ നട്ടുവളര്‍ത്തുകയാണെങ്കില്‍, അവ നിങ്ങളുടെ പിസ്സയിലും സൂപ്പിലുമെല്ലാം ചേര്‍ത്ത് സ്വാദ് വര്‍ദ്ധിപ്പിക്കാവുന്നതാണ്. ഇതുപോലെ ചട്ടിയില്‍ വളര്‍ത്താവുന്ന ഒരുപാട് പ്രയോജനകരമായ ഔഷധച്ചെടികളുണ്ട്. പുതിന, തുളസി എന്നിവ ഉദാഹരണം. ഇവ വീടിനകത്ത് വളര്‍ത്തുമ്പോള്‍ അവയുടെ പച്ചപ്പും പ്രത്യേക സുഗന്ധവും നിങ്ങളില്‍ കുളിമ്മയേകുകയും ചെയ്യുന്നു.

ആവശ്യമായ മണ്ണ്

ആവശ്യമായ മണ്ണ്

ചെടിച്ചട്ടിയില്‍ ഇവ വളര്‍ത്തുന്നതിന്‍റെ ഒരു പ്രധാന ഗുണം എന്തെന്നാല്‍, ഓരോ ചെടിയ്ക്കും ആവശ്യമായ മണ്ണ് അതാത് ചട്ടികളില്‍ നിറയ്ക്കാം എന്നതാണ്. കൂടാതെ, അത് ഏത് എത് സ്ഥലത്തെക്ക് വേണമെങ്കിലും മാറ്റിവയ്ക്കാനും എളുപ്പത്തില്‍ വെള്ളം നനയ്ക്കുവാനും സാധിക്കുന്നു. ശരിയായ രീതിയില്‍ ചെടിച്ചട്ടികള്‍ വീടിനകത്ത് വയ്ക്കുകയാണെങ്കില്‍ അത് വീടിന്‍റെ മനോഹാരിതയ്ക്കും മാറ്റ് കൂട്ടുന്നു. വീട്ടില്‍ വളര്‍ത്തുവാന്‍ ഉത്തമമായ ഔഷധച്ചെടികള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം

പുതിന

പുതിന

വളര്‍ന്നു പന്തലിക്കാന്‍ അധികം സമയം വേണ്ടാത്ത ചെടിയാണിത്. ചായ ഉണ്ടാക്കുവാനും, ചട്ടിണി ഉണ്ടാക്കുവാനും, സൂപ്പിലും മറ്റും ഉപയോഗിക്കുവാനും ഉത്തമമാണ് പുതിനയില. അധികം സൂര്യപ്രകാശം ലഭിക്കാത്ത സ്ഥലത്ത് വളര്‍ത്താവുന്നതാണ് പുതിനച്ചെടി. ചട്ടികള്‍ വളര്‍ത്തുവാന്‍ ഏറ്റവും നല്ല ഔഷധച്ചെടികളില്‍ ഒന്നാണിത്.

 തോട്ടതുളസി/നാരകതുളസി

തോട്ടതുളസി/നാരകതുളസി

നാരങ്ങയുടെ വാസനയുള്ള ഈ ചെടി നിങ്ങളുടെ വീടിന് പച്ചപ്പ്‌ നല്‍കുന്നു.ചെറിയ പച്ചിലകളും സുഗന്ധമുള്ള ചെറിയ പൂവുകളും ഇവയെ കാഴ്ചയില്‍ മനോഹരമാക്കുന്നു. പെട്ടെന്ന് വളരുന്ന ഈ ചെടി ഇടയ്ക്ക് വെട്ടി ഒതുക്കി പരിപാലിക്കേണ്ടതാണ്.

 ഉള്ളിച്ചെടി

ഉള്ളിച്ചെടി

കറിയില്‍ ഉപയോഗിക്കുവാനായി ഇവ നിങ്ങള്‍ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയിട്ടുണ്ടാകാം. എന്തുകൊണ്ട് ഇത് വീട്ടില്‍ തന്നെ നട്ടുവളര്‍ത്തിക്കൂടാ? ഇതിന് 4-5 മണിക്കൂര്‍ നേരത്തേക്ക് സൂര്യപ്രകാശവും നനഞ്ഞ മണ്ണും മാത്രമേ ആവശ്യമുള്ളു. വസന്ത കാലത്ത് വിടരുന്ന ഇവയുടെ പൂക്കള്‍ മനോഹരമാണ്.

 അയമോദകം

അയമോദകം

അയമോദകം വളര്‍ത്തുവാന്‍ ക്ഷമ അത്യാവശ്യമാണ്. കാരണം, ഇവ വിത്തില്‍ നിന്ന് പൊട്ടിവിടരാന്‍ കുറച്ച് സമയം എടുക്കും. എന്നാല്‍, ഇവ വളരാന്‍ തുടങ്ങിയാല്‍ രണ്ട് വര്‍ഷത്തോളം തുടര്‍ച്ചയായി ഇലകളും പൂക്കളും ലഭിക്കുന്നതാണ്. അതുകൊണ്ട് വേഗം തന്നെ ഒരു ചട്ടി എടുത്ത് അയമോദക വിത്തുകള്‍ നട്ടോളൂ.

തുളസി

തുളസി

തുളസിക്ക് ഇളംചൂട്‌ ഇഷ്ടമാണെങ്കിലും അത് നേരിട്ടുള്ള സൂര്യപ്രകാശം എല്‍ക്കുകയാണെങ്കില്‍ വാടിപ്പോകും. അതുകൊണ്ട് സൂര്യപ്രകാശം നേരിട്ട് ലഭിക്കാത്ത, എന്നാല്‍ ഇളംചൂട്‌ ലഭിക്കുന്ന സ്ഥലത്ത് ഇവ വയ്ക്കുക. ജൂണ്‍ മാസമാണ് തുളസി നടുവാനുള്ള ഏറ്റവും നല്ല സമയം. നന്നായി ഉണങ്ങിയ മണ്ണില്‍ വേണം തുളസി നടുവാന്‍. ജലാംശം ഉണ്ടെങ്കില്‍ അത് തുളസിയുടെ വേരിനെ നശിപ്പിക്കുന്നതാണ്.

English summary

Herbs To Grow In Pots

Take a look at the herbs that you can grow in pots. Also these herbs can be grown in your backyard or in your kitchen.
Story first published: Friday, May 26, 2017, 16:22 [IST]
X
Desktop Bottom Promotion