For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേനല്‍ക്കാലത്ത് അടുക്കളത്തോട്ടത്തില്‍ ഇവയെല്ലാം

വേനല്‍ക്കാല അടുക്കളത്തോട്ടത്തില്‍ അത്യാവശ്യമായി വേണ്ട വസ്തുക്കള്‍ എന്തൊക്കെയെന്ന് നോക്കാം

|

വേനല്‍ക്കാലം മനുഷ്യരെ മാത്രമല്ല മൃഗങ്ങളേയും എല്ലാ വിധത്തിലുള്ള സസ്യങ്ങളേയും പ്രതിസന്ധിയിലാക്കുന്ന ഒന്നാണ്. ചൂട് താങ്ങാനാവാതെ നിരവധി രോഗങ്ങളും അസ്വസ്ഥതകളും ഉണ്ടാവുന്നു. ഭക്ഷണ കാര്യത്തിലും അല്‍പം ശ്രദ്ധ വേനല്‍ക്കാലത്ത് നല്‍കേണ്ടത് അത്യാവശ്യമാണ്.

എന്നാല്‍ ഇനി വേനല്‍ക്കാലത്ത് ആരോഗ്യം ശ്രദ്ധിക്കാന്‍ നമ്മുടെ അടുക്കളത്തോട്ടത്തില്‍ ഈ പച്ചക്കറികള്‍ക്ക് സ്ഥാനം നല്‍കാം. ഏതൊക്കെയാണവ എന്ന് നോക്കാം.

ബീന്‍സ്

ബീന്‍സ്

ഉച്ചയൂണ് രുചികരമാക്കാന്‍ ബീന്‍സ് ഉപയോഗിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്നാല്‍ ഇത് അടുക്കളത്തോട്ടത്തില്‍ വളര്‍ത്തൂ നിങ്ങളുടെ ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വേവലാതിയുടെ ആവശ്യം പിന്നീട് വരുന്നില്ല.

വെള്ളരി

വെള്ളരി

വെള്ളരിയും കുക്കുമ്പറും വേനല്‍ക്കാല പച്ചക്കറിയില്‍ അത്യാവശ്യമായി വേണ്ട ഒന്നാണ്. ഏത് കാലാവസ്ഥയിലും കൃഷി ചെയ്യാം എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകത.

തക്കാളി

തക്കാളി

വീട്ടിലെ പച്ചക്കറിത്തോട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് തക്കാളി. എന്നാല്‍ പെട്ടെന്ന് കീടങ്ങളുടെ ആക്രമണത്തില്‍ പെടും എന്നത് തന്നെയാണ് തക്കാളിയുടെ പ്രത്യേകത. അതുകൊണ്ട് തന്നെ ശ്രദ്ധ കുറച്ച് കൂടുതല്‍ വേണം.

 വഴുതനങ്ങ

വഴുതനങ്ങ

തക്കാളിക്കുടുംബത്തില്‍ പെട്ടത് തന്നെയാണ് വഴുതനങ്ങയും. എന്നാല്‍ ഒരിക്കലും ഒന്നിച്ച് നടരുത് എന്നതാണ് ഇതിന്റെ പ്രത്യേകത. വേനല്‍ക്കാല കൃഷിയില്‍ എന്നും മുന്നിലാണ് തക്കാളിയും വഴുതനങ്ങയും.

കുരുമുളക്

കുരുമുളക്

വേനല്‍ക്കാലത്ത് കുരുമുളക് കൃഷി ചെയ്യുന്നതിലൂടെ നിരവധി ഗുണങ്ങളാണ് ഉള്ളത്. കുരുമുളകിന്റെ വളര്‍ച്ചയ്ക്ക് സൂര്യപ്രകാശം അത്യാവശ്യമാണ്. മാത്രമല്ല പെട്ടെന്ന് ഉണങ്ങാനും ഈ കാലാവസ്ഥ തന്നെയാണ് മികച്ചത്.

 കൂണ്‍

കൂണ്‍

കൂണ്‍ കൃഷി ചെയ്യാനും ഏറ്റവും മികച്ച കാലാവസ്ഥ വേനല്‍ തന്നെയാണ്. ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് കൂണ്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട.

ചോളം

ചോളം

ചോളം അടുക്കളത്തോട്ടമായി ആരും വളര്‍ത്താറില്ല. എന്നാല്‍ വേനല്‍ തന്നെയാണ് ചോളം കൃഷി ചെയ്യാന്‍ ഏറ്റവും നല്ലത്. പ്രത്യേകിച്ച് സ്വീറ്റ് കോണ്‍.

English summary

Best Summer Vegetables To Grow In Your Kitchen Garden

Want to know of the veggies that you could grow in your kitchen gardens during Summer? Then, this article is a must read. Take a look.
Story first published: Monday, April 24, 2017, 16:43 [IST]
X
Desktop Bottom Promotion