Latest Updates
-
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും
ഇവ ഒരുമിച്ചു നടരുത്....
തോട്ട കൃഷി നിങ്ങളുടെ വിനോദമാണെങ്കില്‍, സമ്മര്‍ദ്ദങ്ങള്‍ അകറ്റാനുള്ള വഴി നിങ്ങള്‍ക്ക് സ്വയം കണ്ടെത്താന്‍ കഴിയും. ഏറെ വെല്ലുവിളികളും വൈവിധ്യമാര്‍ന്ന സന്തോഷങ്ങളും നല്കുന്ന സസ്യ പാലനം നിങ്ങള്‍ക്ക് ആസ്വദിക്കാന്‍ കഴിയും. സസ്യങ്ങള്‍ നട്ടു വളര്‍ത്തുമ്പോള്‍ ഏതെല്ലാം ഇനങ്ങള്‍ ഒരുമിച്ച് നടാന്‍ പാടില്ല എന്നതും അറിഞ്ഞിരിക്കേണ്ടതുണ്ട്.
പല ചെടികളും ഒരുമിച്ച് നടുന്നത് ഫലപ്രദമാവാതിരിക്കാന്‍ സ്ഥലപരിമിതി കാരണമാകാറുണ്ട്.
ഒരുമിച്ച് നടാന്‍ പാടില്ലാത്ത ചില സസ്യങ്ങള്‍

വെള്ളരി
വെള്ളരിയും തക്കാളിയും ഒരിക്കലും ഒരുമിച്ച് നടരുത്. വെള്ളരി നടാനുദ്ദേശിക്കുന്നുണ്ടെങ്കില് ഒപ്പം എന്ത് നടാമെന്ന് അറിഞ്ഞിരിക്കണം. ഇവ വളരുന്നതില്‍ മണ്ണിന്റെ ഗുണത്തിന് ഏറെ പ്രാധാന്യമുണ്ട്. അതിനാല്‍ അവസരങ്ങള്‍ പാഴാക്കരുത്.
ബീന്‍സ്
ഒരു തരം ബീന്‍സും ഉള്ളി, സവാള, വെളുത്തുള്ളി എന്നിവ ഒപ്പം നടാന്‍ അനുവദിക്കില്ല. കുരുമുളകും ബീന്‍സിനൊപ്പം നന്നായി വളരില്ല. ഇവയിലേതെങ്കിലും നടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തോട്ടത്തില്‍ ഒരുമിച്ച് നടാതെ ഇവയ്ക്കായി പ്രത്യേകം സ്ഥലങ്ങള്‍ കണ്ടെത്തുക.
പയര്‍
ബീന്‍സ് പോലെ തന്നെ പയറും ഉള്ളി, സവാള, വെളുത്തുള്ളി എന്നിവയെ ഇഷ്ടപ്പെടുന്നവയല്ല. പയര്‍ നടാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ തോട്ടത്തിന്റെ ആ ഭാഗത്തു നിന്നും മറ്റുള്ളവയെ ഒഴിവാക്കുക.

സൂര്യകാന്തി
മുറ്റം നിറയെ സൂര്യകാന്തി കൊണ്ട് ഭംഗിയാക്കണം എന്ന് ആഗ്രഹിക്കുന്നുണ്ട് എങ്കില്‍ ഒന്നറിയുക ഇവയ്ക്കൊപ്പം മറ്റ് പല ചെടികളും നന്നായി വളരില്ല. സൂര്യകാന്തിയുടെ വേരുകള്‍ പുറത്തുവിടുന്ന ചിലതരം വിഷം അതിനോട് ചേര്‍ന്ന് വരുന്ന മറ്റ് ചെടികളുടെ വേരുകളെ നശിപ്പിക്കുമെന്ന് ഗവേഷണങ്ങള്‍ പറയുന്നു. സൂര്യകാന്തി ചെടിക്ക് പോഷകങ്ങള്‍ പൂര്‍ണമായും വേണ്ടതു കൊണ്ടാവാം ചിലപ്പോള്‍ ഇങ്ങനെ സംഭവിക്കുന്നത്.
കോളിഫ്ളവറും ബ്രൊക്കോളിയും
കോളിഫ്ളവറും ബ്രൊക്കോളിയും മത്തങ്ങയെയും കുരുമുളകിനെയും വെറുക്കുന്നവയാണ്. അതിനാല്‍ ഇവ ഒരേ സ്ഥലത്ത് നടാന്‍ പാടില്ല.
ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹം ഉണ്ടെങ്കില്‍ അടുത്തുള്ള സസ്യവളര്ത്തല് കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് തോട്ടകൃഷിയിലെ വിദഗ്ധരോട് സംസാരിക്കുക. എന്തെല്ലാം സസ്യങ്ങള്‍ ഒരുമിച്ച് നടാം, നടാന്‍ പാടില്ല എന്നതിനെ കുറിച്ച് അവര്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കും.



Click it and Unblock the Notifications
