Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
ചെടികള്‍ വളരാന്‍ പഴത്തൊലി !!
പഴം മികച്ച ഊര്‍ജ സ്രോതസ്സാണ് കൂടാതെ ഇടനേരങ്ങളില്‍ കഴിക്കാവുന്ന നല്ല ലഘുഭക്ഷണം കൂടിയാണ്. എന്നാല്‍, പഴത്തൊലി വലിച്ചെറിയുന്നതിന് മുമ്പ് രണ്ട് തവണ ചിന്തിക്കുക, പ്രത്യേകിച്ച് നിങ്ങള്‍ ചെടി നടുന്നവര്‍ ആണെങ്കില്‍. നിങ്ങളുടെ സസ്യങ്ങള്‍ക്ക് ഇവ മികച്ച വളമായി മാറും.
പഴം ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നത് പോലെ തൊലി സസ്യങ്ങള്‍ക്കും പോഷണം നല്‍കും.
പഴതൊലി കൊണ്ടുള്ള വളം മൂന്ന് തരത്തില്‍ ഉണ്ടാക്കാം
അടിസ്ഥാന രീതി
പഴ തൊലി പല കഷ്ണങ്ങളായി മുറിച്ച് സാധാരണ ഉപയോഗിക്കുന്ന ജൈവ വളത്തില്‍ ചേര്‍ക്കുകയോ നേരിട്ട് മണ്ണിലിടുകയോ ചെയ്യുക. ഏതാനം ദിവസങ്ങള്‍ക്ക് അകം ഇവ വളമായി മാറുകയും സസ്യങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജം നല്കി തുടങ്ങുകയും ചെയ്യും.
തളിക്കാനുള്ള വളം
പഴത്തൊലി നന്നായി അരിഞ്ഞ് തളിക്കുന്ന പാത്രത്തില്‍ ഇടുക. പാത്രം പകുതി നിറയുന്നത് വരെ ചൂട് വെള്ളം ഒഴിക്കുക. തൊലി അഴുകി വെള്ളത്തില്‍ ചേരാന്‍ ആയി ഈ മിശ്രിതം ഒരാഴ്ച വയ്ക്കുക.പിന്നീട് ഇത് ചെടികളില്‍ തളിക്കുക.
പഴത്തൊലി ഷേക്
നിങ്ങള്‍ വായിച്ചത് ശരി തന്നെയാണ്! വളരെ പെട്ടെന്ന് വളം വേണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ പഴത്തൊലി മുറിച്ച് ചൂട് വെള്ളത്തില്‍ ഇളക്കി എടുക്കുക.
ഇവയെല്ലാം പരീക്ഷിച്ച് നോക്കൂ.തൈകളെല്ലാം വളരെ വേഗം വളരുന്നത് കാണാം.



Click it and Unblock the Notifications
