Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
വീട്ടില്‍ തന്നെ ചീര വളര്‍ത്താം
ആരോഗ്യത്തിന് ഇലക്കറികളുടെ പ്രാധാന്യം ചെറുതല്ല. ഇതില്‍ തന്നെ ചീരയ്ക്ക് പ്രത്യേക സ്ഥാനവുമുണ്ട്.
ഇപ്പോള്‍ വിപണിയില്‍ നിന്നും ലഭിയ്ക്കുന്ന പച്ചക്കറികളിലെന്ന പോലെ ചീരയിലും കീടനാശിനികളും മറ്റും അടിയ്ക്കുന്നവയായിരിയ്ക്കും. ഇത് ആരോഗ്യത്തിന് എത്ര കണ്ടു ദോഷം ചെയ്യുന്നുവെന്ന കാര്യം പറയേണ്ടതില്ലല്ലോ.
ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ വീട്ടില്‍ തന്നെ ചീര വളര്‍ത്തുന്നത് നല്ലൊരു വഴിയാണ്. ചട്ടികളിലും അല്ലാതെയുമെല്ലാം ചീര വളര്‍ത്താം.
ചീര എപ്രകാരം വളര്‍ത്താമെന്നു നോക്കൂ,

ചീര ചട്ടിയില്‍ വളര്‍ത്തുകയാണെങ്കില്‍ ഇത് വളര്‍ത്താന്‍ പാകത്തിനുള്ള വലിപ്പം ചട്ടിയ്ക്കുണ്ടാകണം. മാത്രമല്ല, മറ്റു ചെടികളുടെ അടുത്തു നിന്നും ഇത് മാറ്റി വയ്ക്കുകയായിരിയ്ക്കും നല്ലത്. കാരണം ഇതില്‍ മറ്റു ചെടികളില്‍ നിന്നും കേടുകള്‍ വരാന്‍ സാധ്യത കൂടുതലാണ്.
ആഗസ്തിലാണ് ചീര വളര്‍ത്താന്‍ പറ്റിയ ഏറ്റവും നല്ല സമയം. ഇളക്കിയ മണ്ണില്‍ ചീരവിത്തുകള്‍ പാകാം. മണ്ണിന്റെ നിരപ്പില്‍ നിന്നും രണ്ടിഞ്ചു താഴെയായാണ് ചീരവിത്തു നടേണ്ടത്.
അധികം വെള്ളം ചീരയ്ക്ക് ആവശ്യമില്ല. എന്നാല്‍ പാകത്തിന് നനവും വേണം. ഉണങ്ങിയ ഇലകള്‍ ഇതിനടുത്തിടുന്നത് നല്ലതാണ്. ഇത് നനവു നില നിര്‍ത്താന്‍ സഹായിക്കും.
ചീരത്തൈ മുളച്ചു വരുമ്പോള്‍ പാകത്തിന് വെള്ളവും വെളിച്ചവും ലഭിയ്ക്കണം. എന്നാല്‍ അധികം സൂര്യപ്രകാശം ആവശ്യമില്ല. ചാണകം, അടുക്കളവേസ്റ്റ് തുടങ്ങിയവയെല്ലാം ചീരയുടെ കടയ്ക്കല്‍ ഇടാം.
ആറു മുതല്‍ എട്ടു വരെ ആഴ്ചകള്‍ക്കുള്ളിലാണ് ചീര വളര്‍ന്നു വിളവെടുപ്പിന് പാകമാവുക. ഇവ പൂവിടും മുന്‍പ് വിളവെടുക്കണം. മൂത്തു കഴിഞ്ഞാല്‍ ചീരയിലകളുടെ സ്വാദു കുറയും.



Click it and Unblock the Notifications
