Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
ശൈത്യത്തില്‍ ചെടി സംരക്ഷിയ്ക്കാം
പൂന്തോട്ടപരിപാലനം എന്നത് കൃത്യനിഷ്ഠയും ക്ഷമയും ആവശ്യമുള്ള ഒരു പ്രവൃത്തിയാണ്. എന്നാല്‍ അതിന് പുറമേ ശൈത്യകാലത്ത് പ്രത്യേക ശ്രദ്ധ പൂന്തോട്ട സംരക്ഷണത്തിന് ആവശ്യമാണ്. തണുപ്പ് കാലത്ത് തൈച്ചെടികള്‍ എളുപ്പത്തില്‍ കേടുവരുകയും നശിച്ച് പോവുകയും ചെയ്യും. എന്നാല്‍ അല്പം സമയം പൂന്തോട്ടത്തില്‍ ചെലവഴിക്കാന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍ വളരെ കാര്യക്ഷമമായി തന്നെ ശൈത്യകാലത്ത് ചെടികളെ സംരക്ഷിക്കാനാവും.
ഇതിന് പല മാര്‍ഗ്ഗങ്ങളുമുണ്ട്. തണുപ്പിന്റെ തീവ്രതയനുസരിച്ചാണ് ചെടികള്‍ ഏത് രീതിയിലാണ് സംരക്ഷിക്കേണ്ടത് എന്ന് തീരുമാനിക്കുക. തണുപ്പ് മാത്രമല്ല കാറ്റും ഇക്കാലത്ത് പ്രശ്നക്കാരനാകും. വിരിഞ്ഞ് വരുന്ന പൂക്കള്‍ വേഗത്തില്‍ തന്നെ തകരാറിലാവും. അല്പം കൂടുതല്‍ ശ്രദ്ധ നല്കിയാല് ഇവയെ സംരക്ഷിക്കാനാകും.

ശരിയായ താപനിലയും തണുപ്പില്‍ നിന്നുള്ള സംരക്ഷണവുമാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പുഷ്പങ്ങള്‍ക്ക് സംരക്ഷണം നല്‍കാനുള്ള മാര്‍ഗ്ഗം തെരഞ്ഞെടുക്കുക. ചെറിയൊരു പന്തലിടുന്നത് ചെടികള്‍ക്ക് സംരക്ഷണം നല്‍കും. നിങ്ങള്‍ക്ക് ലളിതമായി ചെയ്യാവുന്ന ചില സംരക്ഷണ മാര്‍ഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്.
1. പൊതിയല്‍ - തണുപ്പിന്റെ രൂക്ഷത ചെടിയെ ബാധിക്കാതെ നോക്കണം. തണുപ്പ് നേരിട്ട് ബാധിക്കാതെയും, കാറ്റില്‍ നിന്ന് സംരക്ഷണം നല്കാനുമായി പൊതിയാവുന്നതാണ്. എന്നാല്‍ ഇങ്ങനെ ചെയ്യുമ്പോള്‍ ഇതളുകള്‍ കേട് വരാതെ ശ്രദ്ധിക്കണം.
2. ചെടിച്ചട്ടി - തണുപ്പ് കാലത്ത് ചെടികള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ സഹായിക്കുന്നതാണ് ചെടിച്ചട്ടികളുടെ ഉപയോഗം. സൂര്യപ്രകാശം ശരിയായി കിട്ടത്തക്കവിധത്തില്‍ ക്രമീകരിക്കാനും ഇതുവഴി സാധിക്കും.
3.വീട്ടിനുള്ളിലെ സംരക്ഷണം - തണുപ്പില്‍ നിന്ന് ചെടികള്‍ സംരക്ഷിക്കാനുള്ള മാര്‍ഗ്ഗമാണ് അവയെ വീടിനുള്ളില്‍ സ്ഥാപിക്കുന്നത്. മുറിക്ക് കൂടുതല്‍ ഭംഗി ലഭിക്കാനും ഇത് സഹായിക്കും.
4. ശരിയായ സമയം - തണുപ്പ് കാലത്ത് പൂക്കള്‍ സംരക്ഷിക്കാന്‍ നേരത്തേ തന്നെ ആസൂത്രണം ആവശ്യമാണ്. ശൈത്യകാലം ആരംഭിച്ചതിന് ശേഷം സംരക്ഷണമാര്‍ഗ്ഗം തിരയാന്‍ പോയാല്‍ ചിലപ്പോള്‍ പൂക്കള്‍ നശിച്ച് പോയിട്ടുണ്ടാകും.
5. താല്കാലിക ഗ്രീന്‍ഹൗസുകള്‍ - ശൈത്യകാലസംരക്ഷണത്തിനായി താല്കാലിക ഗ്രീന്‍ ഹൗസുകള്‍ നിര്‍മ്മിക്കാം. ചെലവ് കുറച്ച് നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ പി.വിസി പൈപ്പുകളും പ്ലാസ്റ്റിക് ഷീറ്റും ഉപയോഗിച്ച് വൃത്താകൃതിയില്‍ ഇവ നിര്‍മ്മിക്കാം.
6. മേല്‍ക്കൂര - കടുത്ത ശൈത്യകാലമാണ് വരാനിരിക്കുന്നതെങ്കില്‍ പുഷ്പങ്ങള്‍ സംരക്ഷിക്കാനായി മേല്‍ക്കൂര നിര്‍മ്മിക്കാം. പഴയ ഒരു പുതപ്പോ, തുണിയോ, ടാര്‍പോളിനോ ഇതിനായി ഉപയോഗിക്കാം. എന്നാല്‍ സൂര്യപ്രകാശം ലഭിക്കാനായി ഇടക്ക് ഇത് മാറ്റേണ്ടതാണ്.
7. വളം - ശൈത്യകാലത്തിന് രണ്ട് മാസം മുമ്പെങ്കിലും ചെടികള്‍ക്ക് വളം നല്‍കണം. തണുപ്പ് കാലം ആരംഭിച്ചാല്‍ വലുതായ കൊമ്പ് ഛേദിക്കലോ, പൂക്കള്‍ മുറിച്ചെടുക്കലോ ചെയ്യരുത്. പുതിയ പൂക്കള്‍ ഈ സമയത്ത് ഉണ്ടാകുന്നത് തടയാന്‍ ഇത് സഹായിക്കും.
8. ചവര്‍ - പൂച്ചെടികളെ സംരക്ഷിക്കാന്‍ ചവര്‍ ഉപയോഗിക്കാം. വെള്ളം ഉറയുന്നത്ര തണുപ്പുണ്ടാകുമെങ്കില് ഈ രീതി പ്രയോഗിക്കാം. ചെടികള്‍ കട്ടിയുള്ള ചണത്തുണികൊണ്ട് പൊതിയുക. അതിനുള്ളില്‍ ഉണങ്ങിയ ഇലകളോ, കടലാസോ നിറയ്ക്കുക.
9. കാര്‍ഡ് ബോര്‍ഡ് - കാര്‍ഡ് ബോര്‍ഡ് ഉപയോഗിച്ചും ചെടികളെ സംരക്ഷിക്കാം. ചെടിക്ക് ചുറ്റും ഇത് വെച്ച് മധ്യഭാഗത്ത് അല്പം ഇലകളോ കടലാസോ ഇടുക. ഇത് ശൈത്യകാലത്തെ ഒരു പ്രധാന പൂച്ചെടി സംരക്ഷണ മാര്‍ഗ്ഗമാണ്.



Click it and Unblock the Notifications
