Latest Updates
-
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത
ടെന്‍ഷനകറ്റും സെന്‍ പൂന്തോട്ടം!!
Gardening
oi-Staff
By Super
'ഹൃദയം എവിടെയാണോ അവിടെയാണ് വീട്' എന്നാണ്് ഇവര്‍ പറയുന്നത് ,അതിനാല്‍ എന്തുകൊണ്ട് ഇവിടം ശാന്തിയും സമാധാനവും നല്കുന്ന വിശ്രമകേന്ദ്രം ആക്കി കൂടാ?
സെന്‍ ഉദ്യാനം ഇതിന് ഉത്തമ ഉദാഹരണമാണ്, ദൈനംദിന സമ്മര്‍ദ്ദങ്ങള്‍ അകറ്റുന്ന ഉത്തമ സ്ഥലമാണിത്. ജപ്പാനിലെ പഴയ നൂറ്റാണ്ടുകളിലേക്ക് കൊണ്ട് പോകുന്ന ഈ ഉദ്യാനങ്ങള്‍ വളരെ ശ്രദ്ധയോടെയാണ് സജ്ജീകരിക്കുന്നത്. നിങ്ങള്‍ക്ക് ആവശ്യത്തിന് സ്ഥലമുണ്ടെങ്കില്‍,വീടിന് പുറത്തും നടുമുറ്റത്തും മട്ടുപ്പാവിലും ഇത്തരം ഉദ്യാനങ്ങള്‍ ഉണ്ടാക്കാം, അല്പം ആസൂത്രണം വേണമെന്നു മാത്രം.

സെന്‍ ഉദ്യാനങ്ങള്‍ നിര്‍മ്മിക്കുന്നതെങ്ങനെ എന്ന് നോക്കാം
മണ്ണ്

ഇത്തരം ഉദ്യാനങ്ങളിലേത് വരണ്ട ഭൂമിയാണ്. വീടിന് പുറത്താണന്ന തോന്നല്‍ ഉണ്ടാക്കാന്‍ തറയില്‍ സാധാരണ കാണാറുള്ള തടിക്കും മാര്‍ബിളിനും പകരം മണ്ണായിരിക്കും ഉപയോഗിക്കുക.മറ്റ് വസ്തുക്കള്‍ വയ്ക്കുന്നതിന് മുമ്പ് തൂമ്പയോ മുള്ളുകരണ്ടിയോ ഉപയോഗിച്ച് മണ്ണ് അലകള്‍പോലെയും മറ്റും ക്രമീകരിക്കാം.
വെള്ളം

സെന്‍ ഉദ്യാനങ്ങളില്‍ വെള്ളം നിര്‍ബന്ധമാണ്. വെള്ളത്തിന്റെ അലയടി ശബ്ദം ഏത് ചുറ്റുപാടിലും നല്ല മനോഭാവവും ഊര്‍ജവും നല്‍കുമെന്നാണ് സെന്‍ വിശ്വാസം. നിങ്ങളുടെ ഉദ്യാനത്തിനും ഇതേ സവിശേഷത ഉണ്ടായിരിക്കണം. ഉദ്യാനത്തോട് ചേര്‍ന്ന് ഭിത്തി ഉണ്ടെങ്കില്‍ കുത്തനെ വീഴുന്ന വെള്ളച്ചാട്ടം സൃഷ്ടിക്കാം അല്ലെങ്കില്‍ തടി കുഴലിലൂടെ ഉദ്യാനത്തില്‍ വെള്ളം വീഴാനുള്ള സംവിധാനം ഉണ്ടാക്കുക. കല്ലുകള്‍ കൊണ്ടുണ്ടാക്കുന്ന ജലധാരയാണ് സെന്‍ ഉദ്യാനങ്ങളുടെ മറ്റൊരു പ്രത്യേകത.
കല്ലുകളും ചരലും

സെന്‍ ഉദ്യാനങ്ങളില്‍ കല്ലുകളും വിവിധ വലുപ്പത്തിലുള്ള ചരല്‍ക്കല്ലുകളും സന്തുലിതമായി വച്ചിരിക്കും. അനുരൂപമായ രീതിയിലായിരിക്കും ഇവ ക്രമീകരിക്കുക. അമിതമായി വച്ച് സ്ഥലം അലങ്കോലപ്പെടുത്തരുത്.വലുത് താഴെ ചെറുത് മുകളില്‍ എന്ന രീതിയില്‍ കല്ലുകള്‍ അടുക്കായി വയ്ക്കാം അല്ലെങ്കില്‍ അതിരുകളില്‍ കറുത്ത കല്ലും വെളുത്തകല്ലും ഇടകലര്‍ത്തി പരീക്ഷിക്കാം.
ചെറിയ പ്രതിമകള്‍

കുറച്ച് ചെറിയ പ്രതിമകള്‍ ഉദ്യാനത്തില്‍ വയ്ക്കുന്നതും ആകര്‍ഷകമായിരിക്കും. ബുദ്ധ പ്രതിമകള്‍ക്കാണ് പ്രിയം കൂടുതല്‍.കല്ലുകൊണ്ടുള്ള തവള, പക്ഷി, മത്സ്യം, ആമ എന്നിവയും വയ്ക്കാം. കാറ്റിലടിക്കുന്ന മണികളും ബുദ്ധക്ഷേത്രങ്ങളും ഇത്തരം ഉദ്യാനങ്ങളില്‍ സ്ഥാനം പിടിക്കാറുണ്ട്.
Comments
English summary
ടെന്‍ഷനകറ്റും സെന്‍ പൂന്തോട്ടം!! | How To Create A Perfect Zen Garden
Story first published: Wednesday, October 29, 2014, 13:08 [IST]
Other articles published on Oct 29, 2014



Click it and Unblock the Notifications

