Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
മഞ്ഞുകാലത്തെ പൂന്തോട്ടസംരക്ഷണം
സുന്ദരമായ പൂന്തോട്ടങ്ങള്‍ വീടിന്റെ സൗന്ദര്യം വര്‍ദ്ധിപ്പിക്കും. വീടിനും ആരോഗ്യത്തിനും ഒട്ടേറെ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന കാലമാണ് ശൈത്യം. ശൈത്യകാലത്തെ കാലാവസ്ഥ വ്യതിയാനങ്ങള്‍ ചെടികളേയും ഒരളവ് വരെ ബാധിക്കും. അതിനാല്‍ ചെടികള്‍ക്ക് നല്ല ശ്രദ്ധ കൊടുക്കേണ്ടത് അത്യാവശ്യമാണ്.
നിങ്ങള്‍ ചെടികള്‍ ഇഷ്ടപ്പെടുന്നയാളാണെങ്കില്‍ ശിശിരകാലത്ത് ഉദ്യാനങ്ങളിലെ ചെടികള്‍ക്ക് നല്ല പരിരക്ഷ കൊടുക്കണം. മനോഹരമായ ചെടികള്‍കൊണ്ടും വര്‍ണ്ണശബളമായ നിറങ്ങളാലും ഉദ്യാനം അലങ്കരിച്ചതുകൊണ്ടായില്ല. മതിയായ ശ്രദ്ധ ചെടികള്‍ക്ക് നല്‍കണം. ഓരോ കാലാവസ്ഥയ്ക്കും അനുയോജ്യമായ സംരക്ഷണമായിരിക്കണം ചെടികള്‍ക്ക് നല്‍കേണ്ടത്. ശൈത്യകാലത്ത് പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഉദ്യാനത്തില്‍ തണുപ്പ് എത്രത്തോളം ഏല്ക്കുന്നുണ്ടെന്നതാണ്.

വീട്ടില്‍ സൂക്ഷിക്കുക
കടുത്ത മഞ്ഞിന്റെ തണുപ്പില്‍ നിന്നും ചെടിയെ സംരക്ഷിക്കുന്നതിന് അവ വീട്ടില്‍ വെയ്ക്കുക. മറ്റുള്ളവ പുറം കാലാവസ്ഥയോട് പൊരുത്തപ്പെടാന്‍ പ്രാപ്തിയുള്ളവയായിരിക്കും. ചില ചെടികള്‍ അങ്ങിനെ ആയിക്കൊള്ളണമെന്നില്ല.പ്രകൃതി തനി നിറം പുറത്തിറക്കുന്നത് എപ്പോഴാണെന്ന് പറയാനാവില്ലല്ലോ. പുറത്ത് വളരുന്ന ഇത്തരം ചെടികളെ വീട്ടിനുള്ളില്‍ വെയ്ക്കുക. കടുത്ത തണുപ്പിനെ അതിജീവിക്കാന്‍ സഹായകമാകും.
പനിനീര്‍പ്പൂ സംരക്ഷണം
കാലാവസ്ഥയോട് പൊരുത്തപ്പെടാന്‍ പ്രത്യേകസംരക്ഷണം ആവശ്യമുള്ള ഒരു ചെടിയാണ് റോസ്. ഉറഞ്ഞ് പെയ്യുന്ന മഞ്ഞിനെ അതിജീവിക്കുവാനുള്ള ശേഷി റോസിന് ഉണ്ടാകണമെന്നില്ല. കനത്ത മഞ്ഞില്‍ റോസ് ദൃഢമായേക്കും. പനിനീര്‍പ്പൂവിന്റെ മുകുളങ്ങള്‍ സംരക്ഷിക്കുക.
ചെടിച്ചട്ടി പൊതിയുക
ചെടിച്ചട്ടിയിലാണ് ശൈത്യകാല ചെടികള്‍ വെച്ചിട്ടുള്ളതെങ്കില്‍ ചട്ടികള്‍ക്ക് ആവരണം നല്കാന് ശ്രദ്ധിക്കണം. കണ്ടെയ്നറുകള്‍ തമ്മിലുള്ള അകലം സൂക്ഷിക്കണം. ശൈത്യകാലത്ത് പൂന്തോട്ടം സംരക്ഷിക്കുന്നത് എളുപ്പമല്ല.
ഉദ്യാനസംരക്ഷണത്തിന് ചില വഴികള്‍ കൂടി പറയട്ടെ,
1)പ്രത്യേകം ശ്രദ്ധ ആവശ്യമുള്ള ശൈത്യകാലചെടികള് ഏതെന്ന് നിശ്ചയിക്കുക. ആവശ്യമായ ശ്രദ്ധ നല്‍കുക
2)മുന്‍കരുതലെടുക്കുക. കുറച്ച് ദിവസം മുമ്പേ തന്നെ മുന്‍കൂറായി ഫീഡിംഗ് നിര്‍ത്തുക
3)വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ചെടികള്‍ മാറ്റുക. അത്തരം ചെടികള്‍ വീട്ടിനുള്ളിലേയ്ക്ക് കൊണ്ടുവന്ന് അലങ്കാരച്ചെടികളാക്കി മാറ്റുക
4)ദൃഡതയുള്ളവയല്ല ശൈത്യകാലച്ചെടികളെങ്കില് അവ നീക്കം ചെയ്യൂ, അതിന് കഴിയില്ലെങ്കില്‍ വീട്ടിനുള്ളില്‍ കൊണ്ടുവന്ന് ട്യൂബ് നിറച്ച വെള്ളത്തില്‍ വെയ്ക്കുക.
5)കൊഴിഞ്ഞ ഇലകള്‍ നീക്കം ചെയ്യുക. മണ്ണിന്റെ നിരപ്പിനോട് ചേര്‍ന്ന് വെട്ടിയൊതുക്കി നിര്‍ത്തുക. വീട്ടിനകത്തേയ്ക്ക് കൊണ്ടുവരികയും ആവാം.
6)ആമ്പല്‍ പൂക്കളുണ്ടെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കണം. വീട്ടിനുള്ളില്‍ വേണം വെയ്ക്കുകവാന്.
7)ഉദ്യാനത്തില്‍ വളരുന്ന കിഴങ്ങുകള്‍ ശ്രദ്ധിക്കണം. അടുത്ത സീസണിലേയ്ക്ക് കിഴങ്ങുകള്‍ വേണമെങ്കില്‍ കുഴിച്ചെടുത്ത് സൂക്ഷിക്കുക,



Click it and Unblock the Notifications
