Latest Updates
-
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും! -
2026 ഓഗസ്റ്റ് 19: അപൂർവ്വ ഗജകേസരി യോഗം; സാമ്പത്തിക നേട്ടത്തിനും കരിയർ വിജയത്തിനും ഇന്ന് സുവർണ്ണാവസരം! -
ഓഗസ്റ്റ് 19: ഗ്രഹനിലയിൽ നിർണായക മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ജാഗ്രതയും നേട്ടവും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊണ്ടുവരുമോ? -
ബുധൻ ചിങ്ങം രാശിയിലേക്ക്: സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഈ തെറ്റുകൾ ഒഴിവാക്കാം -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: കരിയറിലും ബിസിനസ്സിലും വൻ നേട്ടം കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ 5 രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങി ഭാഗ്യം വരും
ശൈത്യകാലത്ത് ചെടികള്‍ നനയ്ക്കുമ്പോള്‍....
ശൈത്യകാലത്തെ ഒരു പ്രത്യേകതയണല്ലോ വരള്‍ച്ച. ശൈത്യകാലത്തെ അതിജീവിക്കാനായി സസ്യങ്ങള്‍ വേരുകളില്‍ അവശ്യപോഷകങ്ങളും പഞ്ചസാരയും ശേഖരിച്ച് വെയ്ക്കും. അതിനാല്‍ തന്നെ വേനല്‍ക്കാലത്തേത് പോലെയുള്ള സംരക്ഷണം ആവശ്യമില്ല. എന്നിരുന്നാലും ശൈത്യകാലത്ത് സസ്യങ്ങള്‍ക്കും ചെടികള്‍ക്കും വെള്ളം നനയ്ക്കേണ്ടത് ആവശ്യം തന്നെയാണ്.
ശൈത്യകാലമാകുന്നതോടെ പൂന്തോട്ടം പരിപാലിക്കുന്നവര്‍ നേരിടുന്ന പ്രശ്നമാണ് അവിടെയുള്ള ചെടികളിലുണ്ടാവുന്ന മാറ്റങ്ങള്‍. വരള്‍ച്ച ചെടികള്‍ക്ക് ഭീഷണി ഉയര്‍ത്തും. തണുപ്പ് കാലത്തെ മഞ്ഞും,ചൂടും ചെടികളുടെ വേരുകളെ ബാധിക്കും. അതിനാല്‍ തന്നെ അവയുടെ നിലനില്പിന് വെള്ളം ലഭ്യമാക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. ചില മുന്‍കരുതലുകള്‍ ചെടികളുടെ സംരക്ഷണത്തിനായി എടുക്കേണ്ടതുണ്ട്.

ആവശ്യത്തിന് വെള്ളം ലഭിക്കാതെ വന്നാല്‍ കുറ്റിച്ചെടികളും സസ്യങ്ങളുമൊക്കെ ശൈത്യകാലത്ത് ഉണങ്ങിപ്പോകാനിടയാകും. അക്കാരണത്താല്‍ ഇവയുടെ സംരക്ഷണത്തിന് ശൈത്യകാലത്ത് പ്രത്യേക പരിഗണന നല്‍കണം. അത്തരം ചില മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളാണ് ഇവിടെ പറയുന്നത്.
1. ജലസേചനം - തണുപ്പ് കാലത്ത് സസ്യങ്ങള്‍ നനയ്ക്കുന്നത് അവയെ നിരീക്ഷിച്ച ശേഷമായിരിക്കണം. ചെടികള്‍ പൂക്കാതെയും, വാടിയുമാണ് കാണുന്നതെങ്കില്‍ നിങ്ങളുടെ നനയ്ക്കലിന് പോരായ്മ ഉണ്ട് എന്നാണര്‍ത്ഥം. ഓരോ സസ്യത്തിനും അവയ്ക്കനുയോജ്യമായ രീതിയില്‍ വേണം നയ്ക്കാന്‍. ചില സസ്യങ്ങള്‍ക്ക് ആവശ്യത്തിന് വെള്ളം ലഭിക്കുന്നുണ്ടെങ്കില്‍ ചിലതിന് വളരാനും പൂക്കാനും ഏറെ വെള്ളം വേണ്ടി വരും.
2. തോട്ടം നനയ്ക്കല്‍ - ശൈത്യകാലം ആരംഭിക്കുന്നതിന് മുമ്പ് തന്നെ തോട്ടം നനയ്ക്കണം. പുതിയതായി വെച്ച തൈകള്‍ക്ക് കൂടുതല്‍ വെള്ളം വേണ്ടി വരും. ശൈത്യകാലം ആരംഭിക്കുന്നതിന് രണ്ട്, മൂന്ന് ആഴ്ചയ്ക്ക് മുമ്പ് തന്നെ തോട്ടം നല്ലതുപോലെ നനച്ചു തുടങ്ങണം.
3. പതിവായ നനയ്ക്കല്‍ - വലിയ, കട്ടിയുള്ള ഇലകളുള്ള സസ്യങ്ങള്‍ സ്ഥിരമായി ജലം ആവശ്യമുള്ളവയാണ്. ഓരോയിനം സസ്യങ്ങള്‍ക്കും വ്യത്യസ്ഥമായ അളവിലാണ് ജലം ആവശ്യമായി വരുക. ചിലത് സ്ഥിരമായി നനയ്ക്കേണ്ടി വരും.
4. മണ്ണ് കുതിര്‍ക്കല്‍ - 6-8 ഇഞ്ച് ആഴത്തിലെങ്കിലും വെള്ളമെത്തുന്ന വിധത്തില്‍ നല്ലത് പോലെ നനയ്ക്കണം. മുറ്റത്തുള്ളവയ്ക്കും, ചില കുറ്റിച്ചെടികള്ക്കുമൊക്കെ ഇത് വേണ്ടി വരും. ഇതുവഴി ഭൂരിഭാഗം വേരുകള്‍ക്കും നനവ് ലഭിക്കും. ഹോസുകള്‍ ഉപയോഗിച്ചും, സ്പ്രിംഗ്ലറുകള്‍ ഉപയോഗിച്ചും ചെടികളും, മരങ്ങളും, മുറ്റവും നനയ്ക്കുക. ജലം നല്ലതുപോലെ മണ്ണിലേക്കിറങ്ങാന്‍ അനുവദിക്കുക.
5. മൂന്നാഴ്ചത്തെ നനയ്ക്കല്‍ - വെള്ളം എത്രത്തോളം വേണമെന്നത് സസ്യത്തിന്റെ ഇനവും മണ്ണിന്റെ സ്വഭാവവും അനുസരിച്ചാണ്.മിക്കവാറും രണ്ടോ മൂന്നോ ആഴ്ച കൂടുമ്പോളുള്ള നനയ്ക്കല്‍ മതിയാവും. എത്രത്തോളം നനവ് മണ്ണില്‍ ലഭിക്കുന്നുണ്ടെന്നറിയാന് ഒരു സ്ക്രൂ ഡ്രൈവറോ, ഇരുമ്പ് ദണ്ഡോ ഉപയോഗിച്ച് മണ്ണില്‍ കുത്തിയിറക്കി അതിലെ നനവ് പരിശോധിച്ചാല്‍ മതി. ഉണങ്ങി കാണപ്പെട്ടാല്‍ വീണ്ടും നനയ്ക്കുക.
6. ഹോസ് - ശൈത്യകാലത്ത് ചെടികള്‍ നനയ്ക്കുമ്പോള്‍ ഹോസ് ഉപയോഗിച്ച് 30 മിനുട്ട് സമയത്തോളം വെള്ളം നല്‍കുക. ഹോസിലൂടെയുള്ള ശക്തമായ ഈ ജലപ്രവാഹം മണ്ണിനെ നനവുള്ളതാക്കും.



Click it and Unblock the Notifications