Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
വീട്ടില്‍ ഭാഗ്യം കൊണ്ടുവരും ചെടികള്‍
വീടിന് പച്ചപ്പും ഭംഗിയും നല്കുന്നതവയാണ് ചെടികള്‍. ഇതു മാത്രമല്ല, പ്രകൃതിയെ കാത്തു സൂക്ഷിയ്ക്കുന്നതിനും ഓക്സിജന്‍ തോത് ഉയര്‍ത്തുന്നതിനുമെല്ലാം ഇത് സഹായിക്കും.
പൂന്തോട്ടത്തില്‍ മാത്രമല്ല, വീടിനുള്ളിലും ചെടികള്‍ വളര്‍ത്തുന്ന പതിവുണ്ട്.ഇതിനു ചേര്‍ന്ന ഇന്‍ഡോര്‍ സസ്യങ്ങള്‍ ലഭിയ്ക്കുകയും ചെയ്യും.
ഫാങ്ഷുയി പ്രകാരവും സസ്യങ്ങള്‍ക്ക് വീടിനുള്ളിലും പുറത്തും പ്രധാന സ്ഥാനമുണ്ട്. ഇത ഭാഗ്യവും ഐശ്വര്യവും കൊണ്ടുവരുമെന്നാണ് പറയപ്പെടുന്നത്.
വീടിന് ഭാഗ്യം കൊണ്ടുവരുന്ന ഇത്തരം ചില ചെടികളെക്കുറിച്ചറിയൂ,

മുള
മുള വീടിന് ഭാഗ്യം കൊണ്ടുവരും. ഇത് കുടുംബാംഗങ്ങളുടെ ആരോഗ്യത്തിനും ഏകാന്തതയും ഡിപ്രഷനും അകറ്റുവാനും സഹായിക്കും. സമ്പത്തു നല്‍കാനും വീട്ടില്‍ നിന്നും നെഗറ്റീവ് എനര്‍ജി അകറ്റാനും മുള സഹായിക്കുമെന്നാണ് വിശ്വാസം.

തുളസി
തുളസി പരിപാവനമായി കരുതപ്പെടുന്ന സസ്യമാണ്. ഇത് വീടിന്റെ മുന്‍പിന്‍ വയ്ക്കുന്നത് ദുഷ്ട ശക്തികളെ അകറ്റാനും വീടിന് ഐശ്വര്യം കൊണ്ടുവരാനും സഹായിക്കും. പണം, സ്നേഹം, ഭാഗ്യം എന്നിവ നല്കുമന്നു വിശ്വസിയ്ക്കുന്ന ഈ സസ്യം ഐശ്വര്യദായകമാണ്.

ഹണി സക്കിള്‍
ഹണി സക്കിള്‍ എന്ന ഈ സസ്യം സമ്പത്തു കൊണ്ടുവരുമെന്നാണ് വിശ്വാസം. ഇതിന്റെ സുഗന്ധം വീടിന് ഊര്‍ജം പകരുന്നു.

മുല്ല
മുല്ലപ്പൂ വീടിനുള്ളില്‍ പ്രണയം നിറയ്ക്കുമെന്നു പറയും. ഇത് സമ്പത്ത് നല്‍കുകയും ചെയ്യും.

ലെമണ്‍ ഗ്രാസ്
ലെമണ്‍ ഗ്രാസ് വീടിന് ഭംഗിയും പണവും നല്‍കുമെന്നാണ് വിശ്വാസം. ഇത് വീടിന് ഊര്‍ജം നല്‍കുകയും ചെയ്യും.

ലാവെന്‍ഡര്‍
വീടിന് ശാന്തത നല്കാന് ലാവെന്‍ഡര്‍ സഹായിക്കും. ഇത് സുഗന്ധദായകവുമാണ്.

റോസ്
റോസ് വീട്ടില്‍ സ്നേഹം നിറയ്ക്കുമെന്നു പറയാം. ഇത് വേദനകള്‍ ശമിപ്പിയ്ക്കാനും വീട്ടില്‍ ഭാഗ്യം നിറയ്ക്കാനും സഹായിക്കുന്ന ഒന്നാണ്.

ഓര്‍ക്കിഡുകള്‍
സൗഹൃദബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാക്കാനും മനസിന് സുഖം നല്‍കാനും സഹായിക്കുന്നവയാണ് ഓര്‍ക്കിഡുകള്‍.

റോസ്മേരി
ബുദ്ധി വര്‍ദ്ധിപ്പിയ്ക്കുവാനും മനസിന് ശാന്തത നല്‍കാനും റോസ്മേരി നല്ലതാണ്. ഇത് നിങ്ങളില്‍ ചെറുപ്പം നിറയ്ക്കുകയും ചെയ്യും.

പനിക്കൂര്‍ക്ക
പനിക്കൂര്‍ക്ക അസുഖങ്ങളകറ്റാന്‍ മാത്രമല്ല, ദീര്‍ഘായുസു നല്‍കാനും സഹായിക്കുമെന്നാണ് വിശ്വാസം. ഇത് വീട്ടില്‍ വളര്‍ത്തുന്നത് ആ്ഗ്രഹസഫലീകരണത്തിന് നല്ലതാണ്.



Click it and Unblock the Notifications
